'ഭർത്താവിന് ഞാൻ റീൽസ് ചെയ്യുന്നത് ഇഷ്ടമല്ല, എനിക്ക് ഇപ്പോഴും മെച്യൂരിറ്റിയില്ല'; നിത്യ ദാസ് പറയുന്നു

താഹ സംവിധാനം ചെയ്ത് മലയാളത്തിൽ ഇറങ്ങിയ മികച്ച കോമഡി സിനിമകളിൽ ഒന്നായിരുന്നു ദിലീപ് നായകനായി എത്തിയ ഈ പറക്കും തളിക. താമരാക്ഷൻ പിള്ള ബസും ഉണ്ണിയും, സുന്ദരനും എസ്.ഐ വീരപ്പൻ കുറുപ്പും കോശിയും തുടങ്ങി സിനിമയിലെ ഒട്ടനവധി ഘടകൾ ആ സിനിമ വീണ്ടും വീണ്ടും കാണാൻ പ്രേക്ഷകനെ പ്രേരിപ്പിക്കുന്നുണ്ട്.

ഇപ്പോഴും പറക്കും തളിക കാണാൻ ചിലരെങ്കിലും സമയം കണ്ടെത്താറുണ്ട് എന്നതാണ് മറ്റൊരു പ്രത്യേകത. അന്നും ഇന്നും ദിലീപിന്റെ ​ഹിറ്റ് ചിത്രങ്ങളിലൊന്നായി മലയാളി എപ്പോഴും എടുത്ത് പറയുന്നതും ഈ പറക്കും തളികയെന്ന സിനിമയെയാണ്.

ഈ പറക്കും തളികയെന്ന സിനിമയിൽ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രം ചിത്രത്തിലെ നായികയാണ്. ബസന്തി എന്ന കഥാപാത്രത്തെ സിനിമയിൽ അവതരിപ്പിച്ചത്. നിത്യാ ദാസായിരുന്നു.

ഈ പറക്കും തളികയ്ക്ക് ശേഷവും നിരവധി കഥാപാത്രങ്ങൾ ചെയ്തുവെങ്കിലും മലയാളിക്ക് നിത്യാ ദാസെന്നും ബസന്തിയാണ്. ആദ്യ സിനിമയിലെ കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടുന്ന ചുരുക്കം ചില താരങ്ങളിൽ ഒരാളാണ് നിത്യദാസ്.

ഭർത്താവിന് ഞാൻ റീൽസ് ചെയ്യുന്നത് ഇഷ്ടമല്ല

ആദ്യ സിനിമയിൽ ലഭിച്ചത് പോലെ തിളങ്ങാൻ സാധിക്കുന്ന കഥാപാത്രങ്ങളും നിത്യയ്ക്ക് അധികം ലഭിച്ചിരുന്നില്ല. ഈ പറക്കും തളിക കഴിഞ്ഞാൽ ബാലേട്ടനിലെ മോഹൻലാലിന്റെ അനിയത്തി റോളും കൺമഷി സിനിമയിലെ കണ്മഷിയുമാണ് പെട്ടന്ന് ഓർമ്മ വരുന്ന നിത്യയുടെ മറ്റ് കഥാപാത്രങ്ങൾ.

കരിയറിൽ ഒരുപാട് സിനിമകളൊന്നും ചെയ്ത ഒരാളല്ലാതിരുന്നിട്ട് കൂടിയും നിത്യ ദാസിന് ഒത്തിരി ആരാധകരുണ്ടായിരുന്നു.

സിനിമയിൽ മാത്രമല്ല സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട് നിത്യ. വിവാഹിതയായ നിത്യ ദാസ് 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് വരികയാണ്.

Also Read: 'കൂട്ടം കൂടി ഇരിക്കലില്ല, കരീനയും സൽമാനും സ്ക്രീനിൽ വന്ന് നോക്കുക പോലും ഇല്ല'; സിദ്ദിഖ്

എനിക്ക് ഇപ്പോഴും മെച്യൂരിറ്റിയില്ല

ഈ 15 വർഷം കൊണ്ട് നിത്യദാസിന്റെ ലുക്കിൽ വലിയ മാറ്റമൊന്നും വന്നിട്ടില്ല. ഇന്നും ഒരു നായികയാകാനുള്ള ലുക്ക് താരത്തിനുണ്ട്. ആരാധകർ പറയുന്നത് പോലെ കൂടുതൽ ചെറുപ്പമായി തോന്നും ഇപ്പോൾ നിത്യയെ കണ്ടാൽ.

നിത്യ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്ന സിനിമയ്ക്ക് പള്ളിമണി എന്നാണ് പേരിട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സിനിമയുടെ ടീസർ പുറത്തിറങ്ങിയിരുന്നു.

സൈക്കോ ഹൊറര്‍ വിഭാ​ഗത്തിൽപ്പെടുന്നതാണ് ഈ ചിത്രം. അനില്‍ കുമ്പഴയാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ശ്വേത മേനോനും കൈലാഷും ചിത്രത്തിൽ മറ്റ് പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.

കുറേ പേർ പുച്ഛിച്ചിട്ട് പോയി

ഇപ്പോഴിത സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിത്യ ദാസ്. 'വർഷങ്ങൾക്ക് ശേഷം തിരിച്ച് വന്നപ്പോഴും നായിക കഥാപാത്രം കിട്ടിയതിലാണ് ഞാൻ സന്തോഷിക്കുന്നത്.'

'ബസന്തി എന്ന കഥാപാത്രമാണ് എന്നെ ഓർക്കാൻ ആളുകളെ സഹായിക്കുന്നത്. സിനിമയിലേക്ക് അവസരം കിട്ടിയപ്പോൾ വലിയ പ്രതീക്ഷയായിരുന്നു.'

'അപ്പോഴാണ് ബസന്തിയുടെ രൂപം ഇത്തരത്തിലാണെന്ന് അറിഞ്ഞത്. ഷൂട്ടിങ് നടക്കുമ്പോൾ പലരും വന്ന് ദിലീപേട്ടനോട് ചോദിക്കും നായിക ആരാണെന്ന്. ദിലീപേട്ടൻ എന്നെ കാണിച്ച് കൊടുത്തപ്പോൾ കുറേ പേർ പുച്ഛിച്ചിട്ട് പോയി.'

മകൾ വളരെ മെച്യൂരിറ്റിയുള്ള കുട്ടിയാണ്

'അന്ന് അത് വലിയ വിഷമമുണ്ടാക്കിയിരുന്നു. എനിക്ക് പ്രായമായി എന്ന ചിന്തയോടെയല്ല ഞാൻ നടക്കുന്നത്. റീൽസ് ചെയ്ത് തുടങ്ങുന്നത് കൊവിഡ് കാലത്താണ്. ഒരെണ്ണം ഇട്ടപ്പോൾ അതിന് നല്ല വ്യൂസ് ലഭിച്ചു. അതിനാലാണ് ആവേശത്തോടെ വീണ്ടും വീണ്ടും റീൽ‌സ് ഇടാൻ തുടങ്ങിയത്.'

'മകൾ വളരെ മെച്യൂരിറ്റിയുള്ള കുട്ടിയാണ്. എനിക്ക് ഇപ്പോഴും മെച്യൂരിറ്റി ഇല്ല. പലതും അവളിൽ നിന്ന് ഞാൻ പടിക്കുന്നുണ്ട്. ഭർത്താവിന് ഞാൻ റീൽസ് ചെയ്യുന്നത് ഇഷ്ടമല്ല. പക്ഷെ ഞങ്ങൾ വീണ്ടും ചെയ്യും' നിത്യ ദാസ് പറഞ്ഞു.

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X