For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'കൂട്ടം കൂടി ഇരിക്കലില്ല, കരീനയും സൽമാനും സ്ക്രീനിൽ വന്ന് നോക്കുക പോലും ഇല്ല'; സിദ്ദിഖ്

  |

  മലയാളത്തിൽ നിരവധി ഹിറ്റ് സിനിമകൾക്ക് ശേഷം ഹിന്ദിയിലും ബോഡി​ഗാർഡ് എന്ന സിനിമയിലൂടെ വിജയം കൈവരിച്ച സംവിധായകനാണ് സിദ്ദിഖ്. മലയാളത്തിലെ ബോഡി ​ഗാർഡിനേക്കാൾ വലിയ ഹിറ്റായിരുന്നു തമിഴിലും ഹിന്ദിയിലും ചെയ്ത സിനിമയുടെ റീമേക്ക്.

  തമിഴിൽ കാവലൻ എന്നായിരുന്നു സിനിമയുടെ പേര്. ഹിന്ദിയിൽ ബോഡി​ഗാ​ർഡെന്നും. നയൻതാരയും ദിലീപും ചെയ്ത വേഷം തമിഴിൽ വിജയും അസിനും ചെയ്തപ്പോൾ ഹിന്ദിയിൽ സൽമാൻ ഖാനും കരീന കപൂറുമായിരുന്നു നായികാ നായകൻമാർ. ഹിന്ദി സിനിമകളിലെ ഹിറ്റ് ചാർട്ടിൽ ബോഡി ​ഗാർഡും ഇടം നേടി.

  ഹിന്ദിയിൽ സംവിധാനം ചെയ്തപ്പോൾ തോന്നിയ വ്യത്യാസത്തെക്കുറിച്ചും ബോളിവുഡ് ഇൻഡസ്ട്രിയിലെ പ്രൊഫഷണലിസത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് സിദ്ദിഖ്. സംവിധായകന് വലിയ വിലയാണ് ബോളിവുഡിൽ ലഭിക്കുന്നതെന്നും സിനിമയ്ക്കപ്പുറം മറ്റൊരു ചിന്തയിലേക്ക് പോവാതിരിക്കാൻ ആവശ്യമായ എല്ലാ സൗകര്യവും ഒരുക്കിത്തരാൻ പ്രൊഡക്ഷൻ ടീം തയ്യാറാണെന്നും സിദ്ദിഖ് പറഞ്ഞു. സഫാരി ടിവിയോടാണ് പ്രതികരണം.

  Also Read: എന്റെ സഹായം കിട്ടിയവര്‍ മിണ്ടാത്തത് എന്തേ? മലയാളികളോട് ദേഷ്യമുണ്ടോ? വിതുമ്പി സുരേഷ് ഗോപി

  'ഹിന്ദിയിൽ നമ്മളുടെ അടുത്തേക്ക് വരാൻ പോലും അവർ സമ്മതിക്കില്ല. അസിസ്റ്റന്റ് ഡയരക്ടേർസിൽ തന്നെ ഫസ്റ്റ് എഡി കഴിഞ്ഞാൽ ബാക്കിയുള്ള ഒരു അസിസ്റ്റന്റ് സംവിധായകർക്കും എന്നോട് സംസാരിക്കാനാവില്ല. ഫസ്റ്റ് എഡിയോടാണ് അവർ സംസാരിക്കുക. അവിടത്തെ സിസ്റ്റം അങ്ങനെ ആണ്. വളരെ പ്രൊഫഷണലിസം ഹിന്ദിയിൽ ഉണ്ട്'

  'ആർട്ടിസ്റ്റുകൾ താമസിച്ച് വരും, അതൊക്കെ വേറെ. അതിനപ്പുറം ഒരു ക്രിയേറ്ററെന്ന നിലയിൽ എന്തൊക്കെ നമുക്ക് ആവശ്യം ഉണ്ടോ അതൊക്കെ നമുക്ക് തരും. ഷൂട്ടി​ഗ് മാത്രമല്ല, നമ്മളുടെ ആഹാരം, യാത്ര തുടങ്ങി എല്ലാ കാര്യങ്ങളും. ഞാൻ സൗത്ത് ഇന്ത്യയിൽ നിന്ന് വന്നത് കൊണ്ട് എനിക്കൊരു കുക്കിനെ വെച്ചു. നമ്മളിന്ന് വരെ കാണാത്ത പ്രൊഡക്ഷൻ അനുഭവം ആണ് ഹിന്ദിയിൽ ചെല്ലുമ്പോൾ'

  Also Read: വിവാഹമോചനത്തിന് ശേഷം തിരിച്ചെത്തിയ മേഘ്‌ന; ഈ ദിവസം മനോഹരമായതിന്റെ കാരണം പറഞ്ഞ് നടി

  'നമ്മുടെ നാട്ടിൽ എപ്പോഴും ഒരു കൂട്ടായ്മ ആണ്. ഷൂട്ടിം​ഗ് സ്ഥലത്ത് കുറേപ്പേർ വട്ടം കൂടി ഇരുന്ന് സംസാരിക്കുക. ഷൂട്ടിം​ഗിനേക്കാളും അവർക്ക് താൽപര്യം കഥ പറഞ്ഞ് ഇരിക്കുന്നതിനാണ്. അതേസമയം തമിഴിലോ ഹിന്ദിയിലോ ചെന്നാൽ അങ്ങനെ അല്ല. ഓരോരുത്തർ അവരവരുടെ ലോകത്ത് ഒതുങ്ങും. സ്ക്രിപ്റ്റ് നോക്കുകയും മറ്റും. വളരെ പ്രൊഫഷണൽ ആയാണ് കാര്യങ്ങൾ ചെയ്യുന്നത്'

  Also Read: 'നിന്റെ പാട്ടുകൾ‌ ഞങ്ങൾ മിസ് ചെയ്യും, നീ ഉയരങ്ങളിലേക്ക് പറക്കൂ'; മകളെ കുറിച്ച് ഇന്ദ്രജിത്ത്!

  'ഇവിടത്തെ ഒരു രീതി ഒരു ഷോട്ട് കഴിഞ്ഞാൽ മിക്കവാറും ആർട്ടിസ്റ്റുകൾ പിറകിൽ വന്ന് നോക്കും. ലാൽ, മമ്മൂക്ക, ദിലീപ് അങ്ങനെയുള്ള സീനിയറുകളൊന്നും വന്ന് നോക്കില്ല. അവർക്കറിയാം സ്ക്രീനിൽ എങ്ങനെ ആയിരിക്കും വന്നിരിക്കുന്നതെന്ന്. പക്ഷെ ഹിന്ദിയിൽ സ്ക്രീനിൽ വന്ന് നോക്കാൻ ആരെയും സമ്മതിക്കില്ല. അങ്ങനെ നോക്കാൻ പവറുള്ളത് ഹീറോയ്ക്കും ഹീറോയിനും ആണ്. പക്ഷെ അവരും വന്ന് നോക്കില്ല. സൽമാനും കരീനയ്ക്കും ഒരിക്കലും സ്ക്രീനിൽ വന്ന് നോക്കുന്ന ശീലമേ ഇല്ല,' സിദ്ദിഖ് പറഞ്ഞു.

  Read more about: siddique
  English summary
  director siddique about his work experience in bollywood; says they are more proffessionals
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X