For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എന്റെ സഹായം കിട്ടിയവര്‍ മിണ്ടാത്തത് എന്തേ? മലയാളികളോട് ദേഷ്യമുണ്ടോ? വിതുമ്പി സുരേഷ് ഗോപി

  |

  സുരേഷ് ഗോപി എന്ന നടനെ മലയാളികള്‍ക്ക് ഒട്ടും പരിചയപ്പെടുത്തേണ്ടതില്ല. നടന്‍ എന്നതിലുപരിയായി അദ്ദേഹം നടത്തുന്ന സാമൂഹിക പ്രവര്‍ത്തനങ്ങളും വാര്‍ത്തകളില്‍ ഇടം നേടാറുണ്ട്. ഇപ്പോഴിതാ മലയാളികളോട് ദേഷ്യം തോന്നിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് സുരേഷ് ഗോപി. ഫില്‍മിബീറ്റിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് സുരേഷ് ഗോപി മനസ് തുറന്നത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  Also Read: പാപ്പുവിന് സർപ്രൈസ് നൽകി ഗോപി സുന്ദർ, മകളുടെ പിറന്നാൾ കളറാക്കി അമൃത; വീഡിയോ വൈറൽ

  വിഷമം തോന്നിയിട്ടുണ്ട്. ഒന്നും മനസിലാകാത്തെയല്ല, രാഷ്ട്രീയ മാലിന്യം പേറുന്നവര്‍ ഓരോന്ന് പറയുമ്പോള്‍ ഇതല്ല എന്നറിയുന്നവര്‍ എന്തുകൊണ്ട് സംഘം ചേരുന്നില്ല? എന്റെ പ്രവര്‍ത്തികൊണ്ട് ഗുണമുണ്ടായവര്‍ എന്തുകൊണ്ട് വരുന്നില്ല. അവരെന്തേ ഒന്നും മിണ്ടുന്നില്ല. എന്നെ എന്റെ ജീവിതത്തില്‍ ബുദ്ധിമുട്ടുള്ള കാലത്ത് സഹായിച്ചവരെ ആരെങ്കിലും എന്തെങ്കിലും പറഞ്ഞാല്‍ ഞാനവരെ കൊല്ലും.

  ഒരു സംഭവം പറയാം. തൃശ്ശൂരില്‍ എന്നെ ഒരുപാട് അവഹേളിച്ചു. തൃശ്ശൂര്‍ ഉള്ളൊരു സ്ത്രീ, ഇപ്പോള്‍ 30 വയസുണ്ടാകും, ലോസ് ആഞ്ചല്‍സില്‍ പഠിക്കാന്‍ പോയി. കൊവിഡിന് മുമ്പാണ്. പോകുമ്പോള്‍ ഗര്‍ഭിണിയായിരുന്നു. കൊവിഡില്‍ പെട്ടു. പ്രസവിച്ചു. ആ കുഞ്ഞിന് അമേരിക്കന്‍ പാസ്‌പോര്‍ട്ടാണ്. വരാന്‍ ഒക്കത്തില്ല. ജോലിയില്ല, വാടക കൊടുക്കാനാകുന്നില്ല. വടക പെന്‍ഡിംഗുണ്ട്. അവര്‍ അവിടെ നിന്നും ഒളിച്ചോടാന്‍ തീരുമാനിച്ചു. പക്ഷെ എയര്‍പോര്‍ട്ടിലെത്തുമ്പോള്‍ കുഞ്ഞിനെ ഉപേക്ഷിക്കേണ്ടി വരും. ഇതാണ് ആ സ്ത്രീ എന്നോട് പറയുന്നത്. കരയുകയായിരുന്നു.

  Also Read: 'തള്ളിയിട്ട് കൊല്ലില്ല, ബഷിക്ക് രണ്ട് ഭാര്യമുണ്ട്, ഞങ്ങൾ‌ക്ക് പക്ഷെ ബഷി മാത്രമല്ലേയുള്ളൂ'; ബഷീറിനോട് ഭാര്യമാർ

  ഞാന്‍ ലോസ് ആഞ്ചല്‍സിലുള്ള എന്റെ സുഹൃത്തിനെ വിളിച്ചു. അവരെ അവിടെ നിന്നും കടത്താനുള്ള സഹായിക്കാന്‍ നോക്കി. പിന്നീട് അമിത് ഷായെ വിളിച്ചു കഥകളൊക്കെ പറഞ്ഞു. അദ്ദേഹം അവസാനം ഫയല്‍സ് അയക്കൂവെന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. ഇതേസമയം ഫിലിപ്പീന്‍സിലുള്ള ഒരു സ്ത്രീയുടെ ഭര്‍ത്താവ് വിളിച്ചു. അച്ഛനും മകളും നാട്ടിലുണ്ട്. അമ്മ ഫിലീപ്പീനിയാണ്. അവിടുത്തെ പാസ്‌പോര്‍ട്ടാണ് വരാന്‍ പറ്റില്ല. അമിത് ഷായെ വിളിച്ച് പതിനാറ് മണിക്കൂര്‍ കഴി്ഞ്ഞതും അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നുമൊരു സര്‍ക്കുലര്‍ വന്നു.

  Also Read: മോഹന്‍ലാലിന് മുന്നില്‍ നാണംകെട്ട് നിന്നു, ലാലിന്റെ ഒരു നോട്ടമുണ്ട്! വിഷമിപ്പിച്ച ഓര്‍മ്മയുമായി സുരേഷ് ഗോപി

  അതു പ്രകാരം അച്ഛനോ അമ്മയ്‌ക്കോ ഒരാള്‍ക്ക് ഇന്ത്യന്‍ പാസ്‌പോര്‍ട്ടുണ്ടെങ്കില്‍ വരാമെന്നായി. അങ്ങനെ അവര്‍ നാട്ടിലെത്തി. എന്റെ നാടായ മാടനടയിലുള്ളവരാണ് ആ അച്ഛനും കുഞ്ഞും. അവര്‍ ഇത്രയും കുഴപ്പങ്ങളുണ്ടായപ്പോഴൊന്നും ഈ കാര്യം പറഞ്ഞിട്ടില്ല. മറ്റേ സ്ത്രീ അവരോട് ഒന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടാന്‍ പറഞ്ഞപ്പോള്‍ ഇട്ടില്ല. ഞാന്‍ അത് ചെയ്തു, ഇത് ചെയ്തുവെന്ന് തള്ളുന്നവരെ നിങ്ങള്‍ അംഗീകരിക്കുന്നു. ഞാന്‍ തള്ളാന്‍ വന്നിട്ടില്ല. പക്ഷെ ഗുണഭോക്താക്കള്‍ക്ക് മുന്നോട്ട് വന്നൂടേ?

  അവരോട് ഒരു പോസ്റ്റിടാന്‍ പറഞ്ഞപ്പോള്‍ ഇട്ടു. പിറ്റേന്ന് ആ പോസ്റ്റ് കാണാനില്ല. എന്തുകൊണ്ട്? ഈ ലോകത്തെയാണ് ഞാന്‍ സേവിക്കുന്നതും സേവിച്ചതും. എന്നോട് എന്തിനാണ്? ഞാന്‍ ആരെ പിടിച്ചു പറിക്കാന്‍ ചെന്നു? എനിക്ക് എങ്ങനെ ആ ചോദ്യത്തിന്റെ അംശം തോന്നാതിരിക്കും എന്നാണ് സുരേഷ് ഗോപി പറയുന്നത്.

  നീണ്ടൊരു ഇടവേളയ്ക്ക് സുരേഷ് ഗോപി അഭിനയത്തില്‍ സജീവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ സുരേഷ് ഗോപിയുടെ പുതിയ സിനിമയായ മേം ഹൂം മൂസ റിലീസിന് തയ്യാറെടുക്കുകയാണ്. ഇതിന്റ പ്രൊമോഷന്‍ പരിപാടികളുടെ തിരക്കിലാണ് സുരേഷ് ഗോപി ഇപ്പോള്‍. സുരേഷ് നായകനായി എത്തുന്ന സിനിമയാണ് മേം ഹൂം മൂസ. ജിബു ജേക്കബാണ് ചിത്രത്തിന്റെ സംവിധാനം. സൈജു കുറുപ്പ്, പൂനം ബജ്വ, ശ്രിന്ദ, ഹരീഷ് കണാരന്‍, സലീം കുമാര്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

  English summary
  Suresh Gopi Says He Is Sad As Even People He Helped Is Not Supportig Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X