For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹമോചനത്തിന് ശേഷം തിരിച്ചെത്തിയ മേഘ്‌ന; ഈ ദിവസം മനോഹരമായതിന്റെ കാരണം പറഞ്ഞ് നടി

  |

  മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് ഏറ്റവും പ്രിയങ്കരിയായ നടിയാണ് മേഘ്‌ന വിന്‍സെന്റ്. ചന്ദനമഴ സീരിയലിലെ അമൃത എന്ന നായിക വേഷം അവതരിപ്പിച്ച് കൊണ്ടാണ് മേഘ്‌ന ജനപ്രീതി നേടുന്നത്. പിന്നീട് വിവാഹം കഴിഞ്ഞതോട് കൂടിയാണ് നടിയുടെ കരിയറില്‍ ഇടവേള വന്നത്. വര്‍ഷങ്ങളോളം മേഘ്‌നയെ കുറിച്ച് കാര്യമായ വിവരമൊന്നും ഇല്ലായിരുന്നു.

  മലയാളത്തില്‍ നിന്നും മാറി തമിഴിലേക്ക് പോയ നടി വര്‍ഷങ്ങള്‍ക്ക് ശേഷം തിരിച്ച് വന്നു. ഇപ്പോള്‍ മലയാളത്തില്‍ സജീവമായി അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. മാത്രമല്ല സോഷ്യല്‍ മീഡിയ പേജിലൂടെ തന്റെ പുതിയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണിപ്പോള്‍.

  സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന മിസ്റ്റര്‍ ഹിറ്റ്‌ലര്‍ എന്ന സീരിയലില്‍ നായിക വേഷം അവതരിപ്പിക്കുന്നത് മേഘ്‌നയാണ്. ജ്യോതി എന്ന കഥാപാത്രം ഏറെ ജനപ്രിയമാവുകയും ചെയ്തു. സീരിയലിന് പുറമേ യൂട്യൂബിലും ഇന്‍സ്റ്റാഗ്രാമിലുമൊക്കെ മേഘ്‌ന സജീവമാണ്. വീട്ടിലെ വിശേഷങ്ങളും പാചകവുമൊക്കെയായി കിടിലന്‍ വ്‌ളോഗുമായിട്ടാണ് നടി എത്താറുള്ളത്. ലക്ഷക്കണക്കിന് ആരാധകര്‍ മേഘ്‌നയുടെ വീഡിയോയ്ക്ക് പിന്തുണയുമായി വരാറുമുണ്ട്.

  Also Read: നടി സീനത്തിനെ രാജ് കപൂര്‍ ചുംബിച്ചു; പ്രണയം പറയാൻ പോയി ഹൃദയം തകർന്ന് നിമിഷത്തെ കുറിച്ച് ദേവ് ആനന്ദ്

  ഏറ്റവും പുതിയതായി ഇന്‍സ്റ്റാഗ്രാം പേജിലൂടെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് മേഘ്‌ന പങ്കുവെച്ചിരിക്കുന്നത്. 'മനോഹരമായ മനസിലൂടെയാണ് പുതിയൊരു ദിവസം മനോഹരമായി തുടങ്ങുന്നത്' എന്നാണ് നടി പറഞ്ഞിരിക്കുന്നത്. 'ഈ സൗന്ദര്യം കാണാനും ആസ്വദിക്കാനും ഒരു ജന്മം പോരാ' എന്നാണ് ഒരു ആരാധകന്‍ മേഘ്‌നയുടെ പോസ്റ്റിന് താഴെ കമന്റിട്ടിരിക്കുന്നത്. മാത്രമല്ല ഇതുപോലെ സന്തോഷത്തോടെ ഇരിക്കുന്ന മേഘ്‌നയെ കാണാനാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നതെന്നും ആരാധകര്‍ പറയുന്നു.

  Also Read: ഞങ്ങള്‍ മേഡ് ഫോര്‍ ഈച്ച് അതര്‍ അല്ല; പക്ഷേ ഭ്രാന്തമായി സ്‌നേഹിക്കുണ്ട്; സ്നേഹത്തെ കുറിച്ച് വൈറൽ കപ്പിൾസ്

  ചന്ദനമഴ സീരിയലിലെ അമൃതയായി തിളങ്ങി നില്‍ക്കുന്ന കാലത്താണ് മേഘ്‌ന സീരിയലില്‍ നിന്നും പിന്മാറുന്നത്. 2016 ല്‍ വിവാഹനിശ്ചയം കഴിയുകയും 2017 ല്‍ വിവാഹിതയാവുകയും ചെയ്തു. സീരിയല്‍ നടി ഡിംപിള്‍ റോസിന്റെ സഹോദരന്‍ ഡോണ്‍ ടോണിയെയാണ് മേഘ്‌ന വിവാഹം കഴിച്ചത്. വലിയ ആഘോഷത്തോടെ നടത്തിയ താരവിവാഹമായിരുന്നെങ്കിലും ഒരു വര്‍ഷത്തിനുള്ളില്‍ ഈ ബന്ധം തകര്‍ച്ചയിലേക്ക് എത്തി. ഭര്‍ത്താവുമായി നിയമപരമായി തന്നെ വേര്‍പിരിഞ്ഞ് മേഘ്‌ന ചെന്നൈയിലേക്ക് പോയി.

  Also Read: സാധരണക്കാര്‍ക്കും ബിഗ് ബോസില്‍ പോകാമോ? അഞ്ചാം സീസണില്‍ മോഹന്‍ലാല്‍ ഉണ്ടാവുമോ, ചോദ്യങ്ങള്‍ക്ക് ഉത്തരമിങ്ങനെ

  തമിഴ് സീരിയലുകളില്‍ നടി സജീവമായതോടെയാണ് മലയാളത്തിലും നടിയെ കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. ഒടുവില്‍ മിസിസ് ഹിറ്റ്‌ലര്‍ എന്ന സീരിയലിലൂടെ 2021 ല്‍ മലയാളത്തിലേക്ക് എത്തി. പ്രണയവര്‍ണങ്ങള്‍ എന്ന സീരിയലിലും അതിഥിയായി മേഘ്‌ന അഭിനയിച്ചു. ചെറിയ പ്രായത്തില്‍ തന്നെ അഭിനയത്തിലേക്ക് എത്തിയ മേഘ്‌ന 2002 ല്‍ ബാലതാരമായിട്ടാണ് ആദ്യം അഭിനയിക്കുന്നത്. 2016 ല്‍ ഡാര്‍വിന്റെ പരിണാമം എന്ന ചിത്രത്തിലും സീരിയല്‍ നടിയുടെ വേഷത്തില്‍ മേഘ്‌ന അഭിനയിച്ചു.

  English summary
  Chandanamazha Serial Fame Meghna Vincent About Her Beautiful Day
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X