For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എനിക്ക് 15 വർഷത്തിന് ശേഷം ഇങ്ങനൊരു വേഷം കിട്ടിയത് ഭാഗ്യമാണ്; ആ ജോലിയിൽ ഹാപ്പി ആയിരുന്നു: നിത്യ ദാസ്

  |

  വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചിട്ടുള്ളുവെങ്കിലും പ്രേക്ഷകരുടെ ഇഷ്ട താരങ്ങളിൽ ഒരാളാണ് നിത്യ ദാസ്. അരങ്ങേറ്റ ചിത്രമായ 'ഈ പറക്കും തളിക'യിലൂടെ തന്നെ നിത്യ പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു. ദിലീപ് നായകനായ മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ചിത്രങ്ങളിൽ ഒന്നായ പറക്കും തളികയിൽ നായിക ആയിരുന്നു നിത്യ. ആദ്യ ചിത്രം തന്നെ ബ്ലോക്ക് ബസ്റ്റർ അടിച്ചതോടെയാണ് നിത്യ ശ്രദ്ധനേടിയത്.

  ഈ പറക്കും തളികയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തിയിരുന്നു. സുരേഷ് ​ഗോപി നായകനായ നരിമാനിൽ ചെറിയൊരു വേഷത്തിൽ എത്തിയ നിത്യ കൺമഷി, കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ന​ഗരം തുടങ്ങിയ ചിത്രങ്ങളിലും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. മോഹൻലാൽ നായകനായ ബാലേട്ടനിലും ശ്രദ്ധേയ വേഷത്തിൽ നിത്യ എത്തി.

  Also Read: മോശം സമയം!, എന്റെ കുഞ്ഞു സാഷ ഇപ്പോഴും ആശുപത്രിയിലാണ്, പ്രാർത്ഥിക്കണം; കുറിപ്പുമായി രംഭ

  അതിനിടയിൽ തമിഴിലും തെലുങ്കിൽ നിന്നുമെല്ലാം നിത്യയെ തേടി അവസരങ്ങൾ എത്തിയിരുന്നു. എന്നാൽ പറക്കും തളിക പോലൊരു ഹിറ്റ് പിന്നീട് നിത്യയുടെ കരിയറിൽ ഉണ്ടായിരുന്നില്ല. 2007 ൽ പുറത്തിറങ്ങിയ സൂര്യ കിരീടം ആയിരുന്നു നിത്യയുടെതായി പുറത്തിറങ്ങിയ അവസാന ചിത്രം.

  2007 ൽ വിവാഹിത ആയതോടെ നിത്യ ​ദാസ് അഭിനയത്തിൽ നിന്ന് ഇടവേളയെടുത്ത കുടുംബ ജീവിതത്തിലേക്ക് ഒതുങ്ങുകയായിരുന്നു. ഇടയ്ക്ക് ടെലിവിഷൻ പരിപാടികളിൽ മാത്രമാണ് നിത്യ പ്രത്യക്ഷപ്പെട്ടത്. അരവിന്ദ് സിങ് ജംവാളാണ് നിത്യയുടെ ഭർത്താവ്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. രണ്ട് മക്കളാണ് നിത്യക്കുള്ളത്. മൂത്തമകൾ നൈന ജംവാൾ അമ്മയ്ക്ക് ഒപ്പമുള്ള വീഡിയോകളിലൂടെ ശ്രദ്ധനേടിയിട്ടുണ്ട്.

  അതേസമയം, 15 വർഷങ്ങൾക്ക് ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരുകയാണ് നിത്യ ഇപ്പോൾ. ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി അനിൽ എഴുതി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്യുന്ന സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയിൽ നായികയായാണ് നിത്യ തിരിച്ചുവരുന്നത്. ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വലിയ താര നിര അണിനിരക്കുന്ന ചിത്രമാണ് പള്ളിമണി.

  Also Read: മറ്റു താരങ്ങളെ പോലെയല്ല നയൻ‌താര, ജീവൻപോലെ അത് കൊണ്ടു നടക്കുന്നത് കണ്ടില്ലേ!; ആരാധകർ പറയുന്നു

  ഇപ്പോഴിതാ, തന്റെ തിരിച്ചുവരവിനെ കുറിച്ച് നിത്യ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. തന്നെ സംബന്ധിച്ച് 15 വർഷങ്ങൾക്ക് ശേഷം ഇങ്ങനൊരു കഥാപാത്രം കിട്ടിയത് ഭഗണ്യമാണെന്നാണ് നിത്യ പറയുന്നത്. തനിക്ക് ഒരുപാട് അവസരങ്ങൾ വന്നിരുന്നെങ്കിലും നല്ല കഥാപാത്രങ്ങൾ ഒന്നും വന്നിരുന്നില്ലെന്നും നിത്യ ഓർക്കുന്നു. നിത്യയുടെ വാക്കുകൾ ഇങ്ങനെ.

  'ഞാൻ 15 വർഷങ്ങൾക്ക് ശേഷം ചെയ്യുന്ന ഒരു സിനിമയാണ് പള്ളിമണി. എന്നെ സംബന്ധിച്ചിടത്തോളം 15 വർഷത്തിന് ശേഷം ഇങ്ങനെ ഒരു കേന്ദ്രകഥാപാത്രം കിട്ടുക എന്ന് പറയുന്നത് വളരെ ഭാഗ്യമുള്ള കാര്യമാണ്. അതിനു അവസരം തന്ന സംവിധായകനും, നിർമ്മാതാവിനും, റൈറ്റർക്കും ഞാൻ നന്ദി പറയുന്നു',

  എന്റെ കൂടെയുണ്ടായിരുന്ന അഭിനേതാക്കൾ, സഹപ്രവർത്തകർ എല്ലാവരും സെറ്റിൽ അടിപൊളി ആയിരുന്നു. ഒരുപാട് നാളുകൾക്ക് ശേഷമാണ് ഞാൻ അഭിനയത്തിലേക്ക് വരുന്നത്. അതുകൊണ്ട് എനിക്ക് എല്ലാം പുതുമയുള്ള കാര്യങ്ങൾ ആയിരുന്നു. കൂടെയുള്ളവർ അത്രയും സപ്പോർട്ട് ചെയ്തതു കൊണ്ടാണ് എനിക്ക് ഈസിയായി അഭിനയിക്കാൻ കഴിഞ്ഞത്',

  'ഇതിനു മുൻപും എനിക്ക് അവസരങ്ങൾ വന്നിരുന്നു. എന്നാൽ നല്ല കഥാപാത്രങ്ങൾ ഒന്നും തന്നെ എന്നെ തേടിവന്നിരുന്നില്ല. അതുകൊണ്ടു ഞാൻ വേണ്ടെന്ന് പറഞ്ഞു. ഞാൻ അപ്പോഴൊക്കെ സൺ ടിവിയിൽ ജോലി ചെയ്യുന്നുണ്ടായിരുന്നു. ഞാൻ അതിൽ ഹാപ്പി ആയിരുന്നു. ഈ സിനിമയെ കുറിച്ച് റൈറ്റർ അനിലേട്ടൻ പറഞ്ഞപ്പോൾ എനിക്ക് ഇഷ്ടമായി. നല്ലൊരു സിനിമയിലൂടെ തിരിച്ചുവരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്', എന്നും നിത്യ പറഞ്ഞു.

  Read more about: nithya das
  English summary
  Actress Nithya Das Opens Up About Her Comeback To Cinema Industry After 15 Years Goes Viral - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X