എന്റെ ഭർത്താവ് അത്ര റൊമാന്റിക് അല്ല; മകൾക്ക് പ്രണയമുണ്ടോ എന്ന ചോദ്യത്തിന് നിത്യയുടെ മറുപടി ഇങ്ങനെ!
വാലന്റൈൻസ് ദിനം ആഘോഷിക്കാറില്ലെന്നും അതിന്റെ കാരണവും ഒപ്പം മകളെ കുറിച്ചും പറയുകയാണ് നിത്യ ദാസ്
ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ ബസന്തിയായി വന്ന് മലയാളികളുടെ ഹൃദയം കവർന്ന നായികയാണ് നിത്യ ദാസ്. വളരെ കുറച്ച് സിനിമകളിൽ മാത്രം അഭിനയിച്ചിട്ടുള്ളെങ്കിലും ഇന്നും പ്രേക്ഷകരുടെ ഇഷ്ട താരമായി നിത്യ നിലകൊള്ളുന്നത് ആ ഒരൊറ്റ കഥാപാത്രത്തിലൂടെയാണ്.
ഈ പറക്കും തളികയ്ക്ക് ശേഷം നിത്യ ദാസ് നിരവധി സിനിമകളിൽ അഭിനയിച്ചെങ്കിലും പ്രേക്ഷകര്‍ക്ക് ഇപ്പോഴും താരത്തെ അറിയുന്നത് ബാസന്തി ആയിട്ടാണ്. വിവാഹ ശേഷം സിനിമയിൽ നിന്നൊക്കെ വിട്ടു നിന്ന താരം പിന്നീട് സീരിയലിലൂടെ അഭിനയത്തിലേക്ക് വന്നിരുന്നു. എന്നാൽ പിന്നീട് അതിൽ നിന്നും ബ്രേക്ക് എടുത്ത താരം ഇപ്പോഴിതാ, സിനിമയിലേക്ക് തന്നെ തിരിച്ചെത്തിയിരിക്കുകയാണ്.

കഴിഞ്ഞ ആഴ്ചയാണ് നിത്യ നായികയായ പള്ളിമണി എന്ന ഹൊറർ ത്രില്ലർ ചിത്രം തിയേറ്ററുകളിൽ എത്തിയത്. 15 വർഷത്തിന് ശേഷമാണു നിത്യയുടെ ഒരു സിനിമ ബിഗ് സ്ക്രീനിൽ എത്തുന്നത്. ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി നിരവധി അഭിമുഖങ്ങൾ നിത്യ നൽകിയിരുന്നു. തന്റെ കുടുംബത്തെ കുറിച്ചെല്ലാം നിത്യ ഈ അഭിമുഖങ്ങളിൽ വാചാലയായിരുന്നു.
വിവാഹം ചെയ്ത് തീര്‍ത്തും മറ്റൊരു സംസ്‌കാരത്തിലേക്കാണ് നിത്യ ദാസ് ചെന്ന് കയറിയത്. പഞ്ചാബിക്കാരനായ അരവിന്ദ് സിംഗ് ജങ്‌വാളിനെയണ് നിത്യ വിവാഹം ചെയ്തത്. ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് ക്രൂ മെമ്പര്‍ ആയിരുന്നു അരവിന്ദ്. ചെന്നൈയില്‍ നിന്ന് കോഴിക്കോടേക്കുള്ള ഫ്‌ളൈറ്റ് യാത്രയ്ക്ക് ഇടയിലാണ് നിത്യയും അരവിന്ദും പ്രണയത്തിലായത്. വീട്ടുകാരുടെ സമ്മത പ്രകാരം പിന്നീട് വിവാഹവും നടന്നു.

രണ്ടു മക്കളാണ് നിത്യക്ക് ഉള്ളത്. സോഷ്യല്‍ മീഡിയ റീല്‍സുകളിലൂടെ മകൾ ആരാധകർക്ക് സുപരിചിതയാണ്. തന്റെ കുടുംബത്തിന്റെ പിന്തുണയെ കുറിച്ചും മകളെ കുറിച്ചും ഭര്‍ത്താവിനെ കുറിച്ചും എല്ലാം നിത്യ ദാസ് അഭിമുഖത്തിൽ സംസാരിച്ചിരുന്നു.
മക്കളോടൊപ്പമാണ് താൻ സിനിമ കാണാൻ പോയതെന്ന് നിത്യ പറഞ്ഞു. ഇളയ മകനായാലും മകളായാലും തനിക്ക് വളരെയധികം സപ്പോര്‍ട്ടാണ്. ഭര്‍ത്താവും അങ്ങനെ തന്നെ. പക്ഷെ സിനിമ കാണാന്‍ അദ്ദേഹം ഞങ്ങള്‍ക്കൊപ്പം വന്നില്ല. ജോലി കാരണം പിന്നീട് അച്ഛനൊപ്പം പോയാണ് കണ്ടതെന്ന് നിത്യ പറഞ്ഞു.

വാലന്റൈൻസ് ഡേ ആഘോഷത്തെ കുറിച്ച് ചോദിച്ചപ്പോൾ അത് തങ്ങൾ ആഘോഷിക്കാറില്ല എന്നാണ് നിത്യ പറഞ്ഞത്. രണ്ട് കാരണങ്ങളുണ്ട്. ഒന്ന്, എന്റെ ഭര്‍ത്താവ് അത്രമാത്രം റൊമാന്റിക് അല്ല. രണ്ടാമത്തെ കാര്യം വാലന്റൈനിന്റെ കഥ ഞാന്‍ മനസ്സിലാക്കിയയിടത്തോളം അതൊരു അവിഹിത ബന്ധത്തിന്റെ കഥയാണ്. അത് അറിഞ്ഞാല്‍ പിന്നെ വാലന്റൈന്‍സ് ഡേ ആഘോഷിക്കാന്‍ പറ്റില്ല എന്നാണ് നടി പറഞ്ഞത്. എന്ന് കരുതി ഞാന്‍ പ്രണയത്തിനോ പ്രണയ ദിനത്തിനോ എതിരല്ലെന്നും നിത്യ വ്യക്തമാക്കി.

മകള്‍ക്ക് പ്രണയം വല്ലതും ഉണ്ടോ, അവള്‍ ആഘോഷിച്ചു കാണുമോ എന്ന് ചോദിച്ചപ്പോള്‍ വളരെ കൂളായിട്ടായിരുന്നു നിത്യയുടെ പ്രതികരണം. എന്റെ അറിവില്‍ ഇതുവരെ അങ്ങനെ ഒന്നുമില്ല. ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്. എന്തുണ്ടെങ്കിലും അവള്‍ എന്നോട് പറയാറുണ്ട്. സ്‌കൂളിലെ കാര്യങ്ങള്‍ എല്ലാം ഞാന്‍ ചോദിച്ച് അറിയാറുണ്ട്.
മകളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് താൻ നോക്കാറുണ്ടെന്നും നിത്യ പറഞ്ഞു. സ്വന്തമായി അക്കൗണ്ട് ഹാന്റില്‍ ചെയ്യാനുള്ള അവസരം അവള്‍ക്ക് ഞങ്ങള്‍ കൊടുത്തിട്ടില്ല. ഞാന്‍ മാത്രമല്ല, ഹസ്ബന്റും അവളുടെ ഇന്‍സ്റ്റഗ്രാം ചെക്ക് ചെയ്യാറുണ്ട്.

എന്റെ മകള്‍ അത്ര വലിയ സാധുവാണ് എന്നൊന്നും ഞാന്‍ പറയില്ല. പക്ഷെ അമ്മയായ എന്നെ പറ്റിക്കണം എന്ന് ഉണ്ടെങ്കില്‍ അവള്‍ അത്രയും ബ്രില്യന്റ് ആയിരിക്കണം. ഈ പ്രായത്തില്‍ എന്തൊക്കെ നടക്കുമെന്നൊക്കെ എനിക്ക് അത്യാവശ്യം അറിയാവുന്നത് കൊണ്ടും, ഈ പ്രായത്തിൽ ഇതെല്ലാം കഴിഞ്ഞ് വന്ന ആളാണെന്ന നിലയിലും, കുറച്ചധികം തരികിടക്കളി എനിക്കുള്ളത് കൊണ്ടും എന്നെ പറ്റിക്കാന്‍ അവള്‍ക്ക് പ്രയാസമായിരിക്കും എന്ന് തോന്നുന്നു.
ഇനി അതിലും ബുദ്ധി അവള്‍ക്ക് ഉണ്ടെങ്കില്‍ പിടിക്കാന്‍ പറ്റില്ല. ഇപ്പോള്‍ ഒരു പാവം കൊച്ചാണെന്നും നിത്യ പറഞ്ഞു.


Click it and Unblock the Notifications