For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'എന്ത് വിഷമം വന്നാലും എനിക്ക് ചായാൻ കഴിയുന്ന നല്ലൊരു താങ്ങാണവൾ'; മകളെ കുറിച്ച് നിത്യ ദാസ്

  |

  അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിത്യ ദാസ്. ദിലീപ് നായകനായ ഈ പറക്കും തളികയിലൂടെയാണ് നിത്യ ദാസ് വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് കുറച്ചു വളരെ കുറച്ചു സിനിമകളിലെ അഭിനയിച്ചുള്ളുവെങ്കിലും പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന താരമായി മാറാൻ നിത്യക്ക് കഴിഞ്ഞിരുന്നു.

  ഈ പറക്കും തളികയ്ക്ക് ശേഷം കൂടുതൽ അവസരങ്ങൾ നടിയെ തേടി എത്തിയിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം നിത്യ അഭിനയിച്ചു. എന്നാൽ 2007 ൽ വിവാഹിത ആയതോടെ നിത്യ അഭിനയത്തിൽ നിന്ന് ഇടവേളയെടുക്കുകയായിരുന്നു. ഇപ്പോൾ പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തുകയാണ് താരം. ഒപ്പം സീ കേരളം ചാനലിൽ സംപ്രേഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന റിയാലിറ്റി ഷോയിൽ ജഡ്ജായും നിത്യ എത്തുന്നുണ്ട്.

  Also Read: അമ്മ എന്നെ എങ്ങനെയെങ്കിലും രക്ഷപ്പെടുത്തൂ, എനിക്ക് പറ്റുന്നില്ല; അനുഭവം തുറന്ന് പറഞ്ഞ് അര്‍ച്ചന കവി

  പ്രണയ വിവാഹമായിരുന്നു നിത്യയുടേത്. അരവിന്ദ് സിങ് ജംവാൾ എന്ന ജമ്മു കശ്മീർകാരനാണ് നിത്യയുടെ ഭർത്താവ്. രണ്ട് മക്കളാണ് നിത്യക്കുള്ളത്. മൂത്തമകൾ നൈന ജംവാൾ പ്രേക്ഷകർക്ക് സുപരിചിതയാണ്. രണ്ടാമത്തത് ആൺകുട്ടിയാണ്. അമ്മയ്‌ക്കൊപ്പമുള്ള ഡാൻസ് വീഡിയോകളിലൂടെയും മറ്റുമാണ് മകൾ ശ്രദ്ധനേടിയത്. കാഴ്ച്ചയിൽ ചേച്ചിയും അനിയത്തിയുമാണെന്ന് തോന്നിക്കുന്ന ഇരുവരും കോവിഡ് സമയത്തൊക്കെ സോഷ്യൽ മീഡിയയിലെ മിന്നും താരങ്ങളായിരുന്നു.

  ഇപ്പോഴിതാ, ഒരു പെൺകുട്ടിയുടെ അമ്മയായ നിമിഷമാണ് താൻ ഏറ്റവും അനുഗ്രഹീതമായി കാണുന്നതെന്ന് പറയുകയാണ് നിത്യ ദാസ്. വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ തന്റെ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് നിത്യ മകളെ കുറിച്ച് വാചാലയായത്. അമ്മയെന്ന നിലയിൽ നിത്യ എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കാറുണ്ട് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

  മോൾക്ക് 12 വയസ്സായി. അവളുടെ ബെസ്റ്റ് ഫ്രണ്ട് ആണ് താനെന്നാണ് നിത്യ പറയുന്നത്. അമ്മയെന്ന നിലയിൽ കുറച്ചുകൂടെ സ്ട്രിക്റ്റ് ആവണമെന്ന് ഭർത്താവ് പറയാറുണ്ട്. പക്ഷെ ഒരു വീട്ടിൽ അച്ഛനും അമ്മയും സ്ട്രിക്ക്റ്റ് ആയാൽ കുട്ടികൾ തുറന്നു സംസാരിക്കാതെയാവും അദ്ദേഹത്തിന്റെ വീട്ടിൽ നിന്ന് തന്നെ മനസിലാക്കിയത് ആണെന്നും നിത്യ പറയുന്നു.

  മോൾ മുതിർന്നതോടെ എന്തു വിഷമം വന്നാലും തനിക്ക് ചായാൻ കഴിയുന്ന നല്ലൊരു താങ്ങായി മാറിയിട്ടുണ്ടെന്ന് നിത്യ പറഞ്ഞു. ഒരു പെൺകുട്ടിയുടെ അമ്മയായ നിമിഷമാണ് ഞാനെപ്പോഴും അനുഗ്രഹമായി കരുതുന്നതെന്നും നടി പറഞ്ഞു.

  മകൾ വളരെ പക്വതയുള്ള കുട്ടിയാണ്. ഞാനെന്താണോ അതിന്റെ മറുപുറമാണ് എന്നാണ് തോന്നിയിട്ടുള്ളത്. അവൾ അങ്ങനെ പെട്ടെന്ന് എല്ലാവരോടും സംസാരിക്കുകയോ വിശ്വസിക്കുകയോ ചെയ്യില്ല. ലോകത്തെ എന്ത് കാര്യത്തെ കുറിച്ച് ചോദിച്ചാലും കൃത്യമായ ധാരണയുണ്ട്. സംസാരിക്കാനറിയാം. എപ്പോഴും പോസിറ്റീവായി ചിന്തിക്കുന്ന കുട്ടിയാണ്.

  ആകെയുള്ള നെഗറ്റീവ് അവൾ വളരെ ഇമോഷനലാണെന്നതാണ്. വിഷമം വന്നാൽ പെട്ടെന്ന് മനസ്സ് തളർന്ന് പോകും. ആരെയും എതിർക്കില്ല. നമ്മുടെ ഭാഗത്താണ് ശരിയെങ്കിൽ പറയേണ്ടിടത്ത് ഉറക്കെ സംസാരിക്കണം എന്ന് ഞാൻ എപ്പോഴും പറയാറുണ്ട്. പെൺകുട്ടികൾ സ്ട്രോങ് ആയാലെ ഇനിയുള്ള കാലത്ത് ജീവിക്കാൻ കഴിയൂവെന്നും നിത്യ പറഞ്ഞു.

  Also Read: ഞാനും മകനും തോറ്റു പോയത് അതിനു മുന്നിലാണ്; രഘുവരനുമായുള്ള ജീവിതത്തിൽ സംഭവിച്ചത്! രോഹിണി പറയുന്നു

  മകൾ ഭാവിയിൽ എന്താകും എന്ന ചോദ്യത്തിന് അവൾക്ക് ഇഷ്ടമുള്ളതെന്തോ അതായിക്കോട്ടെ എന്നാണ് താരം പറഞ്ഞത്. അവസരം വന്നാൽ ആ സമയത്ത് അവൾക്ക് അത് ഇഷ്ടമാണെങ്കിൽ തീർച്ചയായും മകൾ സിനിമയിലെത്തും. ഇപ്പോൾ പഠനത്തിനാണ് പ്രാധാന്യമെന്നും നിത്യ പറഞ്ഞു. മകളുടെ ഇഷ്ടം കാരണമാണ് ഒരുമിച്ചുള്ള വീഡിയോകളും മറ്റുവരുന്നതെന്ന് നിത്യ പറയുന്നുണ്ട്. അച്ഛന് ഇഷ്ടമല്ലെങ്കിലും അച്ഛന്റെ സമ്മതം വാങ്ങിയിട്ടേ മകൾ ചെയ്യാറുള്ളൂവെന്നും തന്റെ സോഷ്യൽ മീഡിയ ഗുരു മകളാണെന്നും താരം പറഞ്ഞു.

  Read more about: nithya das
  English summary
  Actress Nithya Das Opens Up About Her Daughter Naina Says She's Blessed To Be A Mother Of A Girl
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X