For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  വിവാഹത്തിന് മുമ്പ് സമ്മതം വാങ്ങിയത് അക്കാര്യത്തിൽ മാത്രമാണ്; സംയുക്ത ചേച്ചിയെ പോലെ: നിത്യ ദാസ് പറയുന്നു

  |

  മലയാളികൾക്ക് സുപരിചിതയാണ് നടി നിത്യ ദാസ്. ആദ്യ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് നീതുവും. ദിലീപ് നായകനായ ഈ പറക്കും തളികയിലൂടെയാണ് നിത്യ വെള്ളിത്തിരയിലേക്ക് എത്തുന്നത്. സിനിമ ബ്ലോക്ക് ബസ്റ്റർ ഹിറ്റായതോടെ ബസന്തി എന്ന കഥാപാത്രമായി എത്തിയ നിത്യയും പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറുകയായിരുന്നു.

  പറക്കും തളികയ്ക്ക് ശേഷം ഏകദേശം പതിനഞ്ചോളം സിനിമകളിൽ അഭിനയിച്ച നിത്യ നായികയായും സഹനടിയായുമെല്ലാം പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു. എന്നാൽ 2007 ൽ വിവാഹിതയായതോടെ താരം സിനിമയിൽ നിന്ന് വലിയ ഇടവേളയെടുത്തു. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് നിത്യ വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

  Also Read: തിരക്കഥ മാറ്റാമെന്ന് ലാൽ സാറിനോട് പറഞ്ഞു, അദ്ദേഹം സമ്മതിച്ചില്ല; പരാജയത്തിന് കാരണം അതാകും: സംവിധായകൻ

  ഇന്ത്യൻ എയർലൈൻസിന്റെ ക്യാബിൻ ക്രൂ ആയിരുന്ന അരവിന്ദും നിത്യയും കോഴിക്കോട് നിന്ന് ചെന്നൈയിലേക്കുള്ള വിമാന യാത്രക്കിടെ കണ്ടുമുട്ടുകയും പിന്നീട് പ്രണയത്തിലാവുകയുമായിരുന്നു. വിവാഹത്തോടെ സിനിമ പൂർണമായും വിട്ട് നിത്യ കുടുംബ കാര്യങ്ങളിലേക്ക് മാത്രമായി ഒതുങ്ങിയിരുന്നു. രണ്ട് മക്കളാണ് നിത്യക്കുള്ളത്. അതേ സമയം, പള്ളിമണി എന്ന ചിത്രത്തിലൂടെ വീണ്ടും സിനിമയിലേക്ക് തിരിച്ചുവരവിന് ഒരുങ്ങുകയാണ് നിത്യ.

  വിവാഹം കഴിച്ചത് പഞ്ചാബിയെ ആണെങ്കിലും കേരളത്തിൽ തന്നെയാണ് നിത്യയും കുടുംബവും താമസിക്കുന്നത്. അതിന്റെ കാരണം വെളിപ്പെടുത്തിയിരിക്കുകയാണ് നിത്യ ഇപ്പോൾ. വനിതയ്ക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. തന്റെ കുടുംബവിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടെയാണ് വിവാഹത്തിന് മുൻപ് താൻ സമ്മതം വാങ്ങിയ ഏക കാര്യത്തെ കുറിച്ച് നിത്യ പറഞ്ഞത്.

  'കോഴിക്കോടാണ് ഞങ്ങൾ താമസിക്കുന്നത്. മോൾ പഠിക്കുന്നത് ദേവഗിരിയിലാണ് വിവാഹത്തിന് മുൻപേ തന്നെ ഞാൻ സമ്മതം വാങ്ങിയിട്ടുള്ള ഒരു കാര്യം അതു മാത്രമാണ്. അദ്ദേഹത്തിന്റെ കുടുംബം ജമ്മു കാശ്മീരിൽ ആണെന്നും നിത്യ പറഞ്ഞു. അതേസമയം, വിവാഹശേഷം താൻ അവരുടെ ഭക്ഷണവും ജീവിതരീതിയുമാണ് പിന്തുടരുന്നത് എന്നാൽ എവിടെ ജീവിക്കണം എന്നതിൽ തന്റെ താല്പര്യത്തിനാണ് പ്രാധാന്യം നൽകിയതെന്നും നടി പറഞ്ഞു.

  ഓരോ ആറു മാസം കൂടുമ്പോഴും കുടുംബസമ്മേതം ഭർത്താവിന്റെ നാട്ടിൽ പോകാറുണ്ട്. ഇടയ്ക്ക് അവിടത്തെ അച്ഛനും അമ്മയും ഇവിടെ വന്നു നിൽക്കാറുണ്ട്. കോഴിക്കോടിനോട് തനിക്ക് ഒരു ഇമോഷണലായ അട്ടച്ച്മെന്റ് ഉണ്ടെന്നും നിത്യ പറയുന്നു. സിനിമയിൽ വന്ന കാലത്ത് പലരും കൊച്ചിയിൽ സെറ്റിലായാൽ അവസരം ലഭിക്കുമെന്ന് പറഞ്ഞിട്ടുണ്ട് എന്നാൽ അന്നും ഇന്നും തനിക്ക് കോഴിക്കോട് വിട്ടൊരു കലിയില്ലെന്നാണ് നിത്യ പറയുന്നത്.

  സിനിമയിലെ തന്റെ സൗഹൃദങ്ങളെ കുറിച്ചും നിത്യ അഭിമുഖത്തിൽ സംസാരിക്കുന്നുണ്ട്. സിനിമയിൽ തനിക്ക് ചുരുക്കം സുഹൃത്തുക്കൾ മാത്രമേയുള്ളൂവെന്ന് നടി പറയുന്നു. ഒപ്പം പഠിച്ച സുഹൃത്തുക്കളുമായാണ് കൂടുതൽ അടുപ്പം. നവ്യ നായരുടെ കുടുംബവുമായി നല്ല സൗഹൃദമുണ്ട്. അതുപോലെ തന്നെയാണ് സംയുക്ത ചേച്ചി. തന്റെ ചേച്ചിയേയും സംയുക്തയേയും കണ്ടാൽ സാമ്യമുണ്ട്. അതുകൊണ്ട് തന്നെ സംയുക്തയോട് വല്ലാത്തൊരു അടുപ്പമുണ്ടെന്നും നിത്യ പറയുന്നു.

  Read more about: nithya das
  English summary
  Actress Nithya Das Opens Up About Her Love For Hometown And Friendships Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X