'മണി ചേട്ടനുമായി ഞാൻ എന്നും വഴക്കായിരുന്നു, പക്ഷേ..!'; ജിഷ്‌ണുവിന്റെ മരണം ഷോക്കായെന്നും നിത്യ ദാസ്

നടന്മാരായ കലാഭവൻ മണി, ജിഷ്‌ണു എന്നിവരോടൊപ്പമുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നിത്യ ദാസ്

അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറുക എന്നതൊന്നും എല്ലാ താരങ്ങൾക്കും ലഭിക്കുന്ന ഭാഗ്യമല്ല. അങ്ങനെ ഒരു ഭാഗ്യം ലഭിച്ച നായികയാണ് നിത്യ ദാസ്. ദിലീപ് നായകനായ ഈ പറക്കും തളികയെന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് എത്തിയ നിത്യ ചിത്രം ബ്ലോക്ക് ബസ്റ്റർ ഹിറ്റായതോടെ മലയാളികളുടെ പ്രിയപ്പെട്ട നായികയായി മാറുകയായിരുന്നു.

ഈ പറക്കും തളികയ്ക്ക് ഒരുപിടി ചിത്രങ്ങളിൽ നിത്യ അഭിനയിച്ചിരുന്നു. തമിഴിലും തെലുങ്കിലുമെല്ലാം അവസരങ്ങൾ ലഭിച്ചിരുന്നു. എന്നാൽ വലിയ സിനിമകളുടെ ഭാഗമാകാനൊന്നും താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് കൺമഷി, ബാലേട്ടൻ, കഥാവശേഷൻ, ഹൃദയത്തിൽ സൂക്ഷിക്കാൻ, ന​ഗരം തുടങ്ങിയ സിനിമകളിലാണ് നിത്യ പിന്നീട് അഭിനയിച്ചത്. എന്നാൽ വിവാഹിത ആയതോടെ താരം സിനിമയിൽ നിന്ന് ഇടവേളയെടുത്തു.

2007 ൽ ആയിരുന്നു നിത്യയുടെ വിവാഹം. പഞ്ചാബിയായ അരവിന്ദ് സിങ് ജംവാളിനെയാണ് താരം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ഇപ്പോൾ രണ്ടു മകളും ഇവർക്കുണ്ട്. ഇതിൽ മൂത്ത മകൾ ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.

nithya das

വിവാഹശേഷം സീരിയലിലൂടെ നിത്യ അഭിനയത്തിലേക്ക് മടങ്ങി എത്തിയിരുന്നു. തമിഴ് സീരിയലിൽ ആയിരുന്നു താരം അഭിനയിച്ചത്. പിന്നീട് ടെലിവിഷൻ ഷോകളിൽ എല്ലാം നടി എത്തിയിരുന്നു. ഇപ്പോഴിതാ, 15 വർഷങ്ങൾക്ക് ശേഷം സിനിമയിലേക്കും തിരിച്ചുവരവ് നടത്തിയിരിക്കുകയാണ് താരം.

ജനപ്രിയ നോവലിസ്റ്റും തിരക്കഥാകൃത്തുമായ കെ.വി അനിൽ എഴുതി കലാ സംവിധായകനും ബ്ലോഗറുമായ അനിൽ കുമ്പഴ സംവിധാനം ചെയ്‌ത സൈക്കോ ഹൊറർ ത്രില്ലർ ചിത്രമായ പള്ളിമണിയിലൂടെയാണ് നിത്യ തിരിച്ചെത്തിയത്‌. ശ്വേതാ മേനോൻ, കൈലാഷ്, ദിനേശ് പണിക്കർ, ഹരികൃഷ്ണൻ തുടങ്ങി വൻതാര നിര അണിനിരക്കുന്ന ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുകയാണ്.

ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി അഭിമുഖങ്ങൾ നൽകുന്ന തിരക്കിലാണ് നിത്യ ഇപ്പോൾ. 15 വർഷത്തിന് ശേഷം തിരിച്ചെത്തുന്ന നിത്യക്ക് പറയാനുള്ള കഥകളും ഏറെയാണ്. അതേസമയം, അന്ന് കൂടെ അഭിനയിച്ച വിടപറഞ്ഞു പോയ താരങ്ങളെയും ഓർക്കുകയാണ് നിത്യ ഇപ്പോൾ.

നടന്മാരായ ജിഷ്ണുവിനും കലാഭവൻ മണിക്കുമൊപ്പം സിനിമകൾ ചെയ്തിട്ടുണ്ട് നിത്യ. ജിഷ്ണുവിന് ഒപ്പം ചൂണ്ട എന്ന ചിത്രത്തിലും കലാഭവൻ മണിക്കൊപ്പം കണ്മഷി എന്ന ചിത്രത്തിലുമാണ് നിത്യ അഭിനയിച്ചത്. ഇപ്പോഴിതാ, ഇരുവരെയും കുറിച്ചുള്ള ഓർമ്മകൾ പങ്കുവയ്ക്കുകയാണ് നിത്യ. ഇരുവർക്കും ഒപ്പമുള്ള ചിത്രങ്ങൾ കാണിച്ചപ്പോഴായിരുന്നു പ്രതികരണം. ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നിത്യ.

kanmahi choonda

'ജിഷ്ണു എന്റെ നല്ല സുഹൃത്തായിരുന്നു. ആ മരണം എനിക്ക് ഭയങ്കര ഷോക്കായി പോയി. ഒട്ടും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. നമുക്ക് അറിയാവുന്ന ഒരാൾ പെട്ടെന്ന് ഈ ഭൂമിയിൽ ഇനിയില്ല എന്നുള്ള ഒരു അവസ്ഥ! ആളുടെ വയ്യാത്ത ഫോട്ടോയൊക്കെ കണ്ടപ്പോൾ വല്ലാതെ ആയിരുന്നു. ഈ ചോദ്യം തന്നെ ഒരു നെഗറ്റീവ് ആയിപോയി,' എന്നാണ് നിത്യ പറഞ്ഞത്.

'മണി ചേട്ടനോട് ഞാൻ എപ്പോഴും വഴക്കായിരുന്നു. എന്ത് പറഞ്ഞാലും നമ്മളെ വഴക്ക് പറയുന്ന ഒരു സുഹൃത്തായിരുന്നു. എന്നാൽ നമ്മളോട് നല്ല സ്നേഹവും ഉണ്ടായിരുന്നു. കണ്മഷി എന്ന സിനിമയിലാണ് ഒരുമിച്ച് അഭിനയിച്ചത്. അതിന് ശേഷം ഞങ്ങൾ ഒരു ഓസ്‌ട്രേലിയൻ ട്രിപ്പിന് പോയിരുന്നു. ആ സമയത്ത് ഭക്ഷണമൊക്കെ ഉണ്ടാക്കി തരുമായിരുന്നു. ഞങ്ങൾ തമ്മിൽ ഉടക്ക് ആണെങ്കിലും എന്നെ മാറ്റി നിർത്തുകയൊന്നുമില്ല. ഭയങ്കര സ്നേഹമുള്ള മനുഷ്യൻ ആയിരുന്നു,' നിത്യ പറഞ്ഞു.

ഈ പറക്കും തളികയിലെ അനുഭവങ്ങളും നടി പങ്കുവച്ചു. ബസന്തി ഭക്ഷണം കഴിക്കുന്ന സീൻ ഇപ്പോൾ കാണുമ്പോൾ തനിക്ക് ഓക്കാനം വരുമെന്ന് നിത്യ പറഞ്ഞു. അന്ന് ആ ബസ് ആയിരുന്നു ഞങ്ങളുടെ കാരവനുമെല്ലാം. ഭക്ഷണം അതിനകത്തിരുത്ത് കഴിക്കും. അതിനകത്ത് തന്നെ വിശ്രമിക്കും. അഞ്ചുമന ക്ഷേത്രത്തിന്റെ പരിസരത്തായിരുന്നു അതിന്റെ ഷൂട്ട്. ഇപ്പോഴും അവിടെ പോകുമ്പോൾ അന്നത്തെ ഓർമ്മകൾ വരുമെന്നും നിത്യ പറഞ്ഞു.

More from Filmibeat

Read more about: nithya das
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X