'24 വയസ്സായപ്പോൾ വിവാഹം കഴിക്കണമെന്ന് എനിക്ക് തോന്നി; പ്രണയം പറയുന്ന ഒരു മൊമെന്റ് ഉണ്ടായിട്ടില്ല!': നൂറിൻ

ഒമർ ലുലു സംവിധാനം ചെയ്ത ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ താരങ്ങളായി മാറിയവരിൽ ഒരാളാണ് നൂറിൻ ഷെരീഫ്. ആദ്യം പുറത്തിറങ്ങിയ ചിത്രത്തിലെ പാട്ടുകളിലൂടെ പ്രിയ വാര്യരായിരുന്നു തരംഗം തീർത്തതെങ്കിൽ പിന്നീട് സിനിമ റിലീസ് ചെയ്ത ശേഷം നൂറിൻ ഷെരീഫായിരുന്നു താരമായി മാറിയത്. നേരത്തെ നൂറിനെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ സിനിമ ആയിരുന്നു അഡാർ ലൗ. എന്നാൽ പ്രിയക്ക് ലഭിച്ച ജനപ്രീതി കാരണം തുല്യ പ്രാധാന്യമുള്ള വേഷമാക്കി മാറ്റുകയായിരുന്നു.

എന്നാൽ ആ സിനിമയ്ക്ക് ശേഷം അധികം സിനിമകളിൽ ഒന്നും നൂറിനെ പ്രേക്ഷകർ കണ്ടിരുന്നില്ല. അതേസമയം, സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ചിത്രങ്ങളും മറ്റും പങ്കുവച്ച് എത്താറുണ്ടായിരുന്നു. ഒടുവിൽ കഴിഞ്ഞ വർഷം അവസാനം താരം ഒരു അപ്രതീക്ഷിത പ്രഖ്യാപനവും ആയി എത്തിയതോടെയാണ് നൂറിൻ വീണ്ടും വാർത്തകളിലൊക്കെ ഇടം നേടുന്നത്. തന്റെ വിവാഹ നിശ്ചയത്തിന്റെ വിശേഷമായിരുന്നു നൂറിൻ പങ്കുവച്ചത്.

noorin shereef

നിശ്ചയത്തിന് മാസങ്ങൾക്ക് മുൻപ് താൻ പ്രണയത്തിലാണെന്ന് നൂറിൻ വെളിപ്പെടുത്തിയിരുന്നു പക്ഷെ വരൻ ആരാണെന്ന് പറഞ്ഞിരുന്നില്ല. നിശ്ചയത്തിന് ദിവസങ്ങൾക്ക് മുൻപ് സോഷ്യല്‍ മീഡിയ പേജിലൂടെ ഫഹിനൂർ എന്ന പേരിൽ വിവാഹനിശ്ചയത്തിന്റെ ഒരുക്കങ്ങള്‍ നടി കാണിച്ചിരുന്നു. എന്നാല്‍ ഇത് തന്റെ വിവാഹ നിശ്ചയമാണെന്ന് പറയുകയോ വരനെ പരിചയപ്പെടുത്തുകയോ ചെയ്തിരുന്നില്ല. ഒടുവിൽ വിവാഹ നിശ്ചയത്തിന്റെ ദൃശ്യങ്ങൾ പുറത്തു വന്നതോടെയാണ് വരൻ നടൻ ഫാഹിം സഫർ ആണെന്ന് അറിയുന്നത്.

പതിനെട്ടാം പടി, ജൂൺ, മധുരം തുടങ്ങിയ സിനിമകളിലൂടെ ഫഹിമും പ്രേക്ഷകർക്ക് സുപരിചിതനാണ്. ബേക്കലിലെ റിസോർട്ടി. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. ഇപ്പോഴിതാ, മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ പുതിയൊരു അഭിമുഖത്തിൽ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തിലേക്ക് എത്തിയതിനെ കുറിച്ചുമൊക്കെ പറഞ്ഞിരിക്കുകയാണ് നൂറിൻ ഷെരീഫ്. വിശദമായി വായിക്കാം.

'ഞങ്ങൾ കുറെയധികം നാളുകളായി സുഹൃത്തുക്കൾ ആയിരുന്നു. ഒരുമിച്ച് സിനിമ ചെയ്തിട്ടില്ലെങ്കിലും ഞങ്ങളുടെ രണ്ടു പേരുടെയും സിനിമകൾ അടുത്തടുത്താണ് ഇറങ്ങിയത്. ഞങ്ങൾക്ക് മുൻപ് തന്നെ കുറെ കോമൺ ഫ്രണ്ട്സുണ്ട്. ആ സൗഹൃദമാണ് ഇപ്പോൾ എൻഗേജ്‌മെന്റ് വരെ എത്തിയത്. എനിക്കിപ്പോഴും അതൊരു കഥയായി പറയാൻ അറിയില്ല. ആരാണ് ആദ്യം പറഞ്ഞത് എന്ന് ചോദിച്ചൽ അങ്ങനെയൊരു മോമെന്റ് ഉണ്ടായിട്ടുണ്ടോ എന്ന് എനിക്ക് അറിയില്ല,'

'രണ്ടുപേർക്കും ഗ്രാജുവലി അങ്ങനെ തോന്നിയതാണ്. വിവാഹം നമ്മുടെ ജീവിതത്തിൽ വേണ്ട ഒരു കാര്യമാണെന്നാണ് ഞാൻ കരുതുന്നത്. ഇഷ്ടമാണ്. വീട്ടിൽ എല്ലാവർക്കും ഒക്കെയാണ് എന്നൊക്കെ അറിഞ്ഞപ്പോൾ നമ്മൾ അത് നടത്താമെന്ന് തീരുമാനിച്ചതാണ്. ഒന്നും അങ്ങനെ പ്ലാൻഡ് ആയിരുന്നില്ല. 24 വയസായപ്പോൾ വിവാഹം കഴിക്കണമെന്ന് എനിക്ക് ആഗ്രഹം തോന്നി. എന്റെ പേഴ്‌സണൽ ലൈഫിലെ ഓരോ തീരുമാനങ്ങളാണ് അത്,' നൂറിൻ പറഞ്ഞു.

noorin shereef

'ഞങ്ങൾക്ക് രണ്ടു പേർക്കും ഓക്കെ ആയിരുന്നു. ഞങ്ങളുടെ കുടുംബത്തിനും ഓക്കെ ആയിരുന്നു. ഒരു എതിർപ്പും ഉണ്ടായിരുന്നില്ല. അവരുടെ വീട്ടിൽ നിന്ന് വന്നതൊക്കെ ഡേറ്റ് തീരുമാനിക്കുന്ന ഓരോ കാര്യങ്ങൾക്ക് ഒക്കെ ആയിട്ടാണ്. ജൂലൈയിൽ ആയിരിക്കും വിവാഹം. അങ്ങനെ ചെറിയ ചെറിയ കാര്യങ്ങൾ ആണ് യൂട്യൂബിലൂടെ പങ്കുവച്ചതും,' കല്യാണത്തിന്റെയൊക്കെ വ്ലോഗ് എടുക്കാൻ ഒരാളെ നിർത്തുന്നതാണെന്നും നൂറിൻ പറഞ്ഞു.

ഒരു അഡാർ ലൗവിന് പുറമെ ചങ്ക്സ്, ധമാക, വിധി, സാന്ത ക്രൂസ് തുടങ്ങിയ സിനിമകളിലും നൂറിൻ അഭിനയിച്ചിട്ടുണ്ട്. തെലുങ്കിൽ ഊലാല ഊലാല എന്നൊരു സിനിമയിലും നടി അഭിനയിച്ചിരുന്നു. വെള്ളേപ്പം ആണ് നൂറിന്റെ റിലീസ് കാത്തിരിക്കുന്ന ചിത്രം. റോമ നായികയാവുന്ന ചിത്രത്തിൽ പ്രധാന വേഷത്തിലാണ് നൂറിൻ എത്തുന്നത്.

More from Filmibeat

Read more about: noorin shereef
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X