മോഹൻലാലിന്റെ നായികയല്ലെ ഇത്? ബാർബി ഡോളിനെ പോലെ തിളങ്ങി പാർവതി മെൽറ്റൺ, ചിത്രങ്ങൾ വൈറൽ
ഈ അമേരിക്കൻ സുന്ദരിയെ മലയാളികൾ ആരും തന്നെ മറക്കില്ല. കണ്ടാൽ ഒരു ബാർബി ഡോൾ കൺമുന്നിൽ നിൽക്കുന്ന പോലെയുണ്ട്. മോഹൻലാലിന്റെ നായികയായി എത്തി മലയാളികൾക്ക് സുപരിചിതയായ നടിയാണ് പാർവതി മെൽറ്റൺ. താരത്തിന്റെ ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിലൂടെ വൈറലായി കൊണ്ടിരിക്കുന്നു. ബാർബിയുടെ വേഷങ്ങൾ ധരിച്ച് കൊണ്ട് വിവിധ രൂപത്തിലുള്ള ചിത്രങ്ങളാണ് താരം പങ്കു വെച്ചത്. ചിത്രം ഇതോടെ ചർച്ചാ വിഷയമായി.
വളരെ കുറച്ച് സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട താരമാണ് പാർവതി മെൽറ്റൺ. അതുപോലെ അപ്രതീക്ഷിതമായിട്ടാണ് പാർവതി സിനിമാ അഭിനയത്തോട് പൂർണമായും വിടപറഞ്ഞതും. 2005ൽ തെലുഗു ചിത്രമായ വെണ്ണിലയിലൂടെയാണ് അഭിനയ രംഗത്തേക്ക് വരുന്നത്. ശേഷം ഗെയിം, മധുമാസം എന്നീ തെലുഗു ചിത്രങ്ങളിൽ താരം അഭിനയിച്ചു. റാഫി മെക്കാർട്ടിൻ സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ഹലോ എന്ന സിനിമയിലൂടെയാണ് പാർവതി മലയാളത്തിലേക്ക് എത്തുന്നത്. ഈ ഒരു ചിത്രത്തിലൂടെ താരത്തിന് വലിയ പ്രേക്ഷക സ്വീകാര്യത ലഭിച്ചു.

അതേ വർഷം തന്നെ മോഹൻലാൽ നായകനായി എത്തിയ ഫ്ലാഷ് എന്ന ചിത്രത്തിലും താരം അഭിനയിച്ചിട്ടുണ്ട്. അതൊരു കാമിയോ അപിയറൻസ് ആയിരുന്നു. എങ്കിലും ആ ചിത്രത്തിലൂടെയും മലയാള സിനിമയിൽ താരം മുഖം കാണിച്ചു. ഹലോ എന്ന ചിത്രത്തിലൂടെ ഇന്നും മലയാളികൾ പാർവതിയെ ഓർക്കുന്നുണ്ട്. വീണ്ടും മലയാളത്തിൽ തുടരും എന്ന് കരുതിയെങ്കിലും പിന്നീട് പാർവതിക്ക് കാര്യമായ അവസരങ്ങൾ മലയാളത്തിൽ നിന്ന് വന്നില്ല. ശേഷം തെലുഗിലും ഹിന്ദിയിലുമായി സിനിമകൾ ചെയ്തു.
2011ൽ ദൂക്കുഡു എന്ന മഹേഷ് ബാബു ചിത്രത്തിൽ പൂവൈ പൂവൈ എന്ന ഐറ്റം നമ്പർ ഡാൻസ് ചെയ്തിരുന്നു. അത് വലിയ ഹിറ്റായിരുന്നു. 2012ൽ യമഹോ യമ എന്ന തെലുഗു ചിത്രത്തിലായിരുന്നു പാർവതി അവസാനം അഭിനയിച്ചത്. 2013 ൽ മുംബൈ സ്വദേശിയായ ഷംസു ലലാനിയെ വിവാഹം ചെയ്തതോടെ താരം സിനിമാ അഭിനയം അവസാനിപ്പിച്ചു.

പാർവതി ഒരു അമേരിക്കൻ മോഡലാണ്, മാത്രമല്ല ഒരു ക്ലാസിക്കൽ ഡാൻസർ കൂടെയാണ്. അമേരിക്കയിലെ ന്യൂജഴ്‌സിയിലാണ് പാർവതി മിൽട്ടൺ ജനിച്ചത്. അച്ഛൻ ജർമൻ സ്വദേശിയും അമ്മ പഞ്ചാബിയുമാണ്. 2004 ല്‍ മിസ് ടീന്‍ ഇന്ത്യ ബേ സൗന്ദര്യ മത്സരത്തില്‍ മില്‍ട്ടണ്‍ ഒന്നാമതെത്തി. കാലിഫോർണിയയിലാണ് പാർവതിയും കുടുംബവും സ്ഥിര താമസമാക്കിയിരിക്കുന്നത്.
'ബാർബി ലോകത്ത് ജീവിക്കുന്നു' എന്നാണ് പാർവതിയുടെ പോസ്റ്റിനു താഴെ കുറിച്ച വാക്കുകൾ. നിരവധി പേരാണ് പോസ്റ്റിനു താഴെ കമന്റ് ചെയ്തിരിക്കുന്നത്. മോഹൻലാലിന്റെ നായികയെ ഇപ്പോൾ പെട്ടെന്ന് കണ്ടാൽ മനസിലാവില്ല. ചെല്ലത്താമരേ എന്ന പാട്ടിലൂടെ നൃത്തം ചെയ്ത ആ പെൺകുട്ടിയെ ആരും മറക്കില്ല.
ശിവരാമന്റെ സ്വന്തം പാർവതിയായി മലയാളികൾക്ക് പ്രിയങ്കരിയായ നടിയെ വീണ്ടും സ്ക്രീനിൽ കാണുമോ എന്ന ആഗ്രഹം മലയാളികൾക്ക് ഉണ്ട്. എന്നാൽ താരം പൂർണമായും ഡാൻസും മോഡലിംഗുമായി തിരക്കിലാണ്.


Click it and Unblock the Notifications