For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആത്മഹത്യം ശ്രമം വരെ നടത്തി, കൊച്ചി സ്‌റ്റേജിനടിയില്‍ തൊട്ടില്‍കെട്ടി മുകളില്‍ അഭിനയിച്ചു: പൗളി

  |

  മലയാളികള്‍ക്ക് പൗളി വല്‍സന്‍ നടിയല്ല, തങ്ങളുടെ തൊട്ടടുത്ത വീട്ടിലെ ചേച്ചിയോ സ്വന്തം അമ്മയോ ഒക്കെയാണ്. അത്രത്തോളം സ്വാഭാവികമായ അഭിനയമാണ് പൗളി വല്‍സന്‍ എന്ന താരത്തെ ജനപ്രീയയാക്കുന്നത്. എന്നാല്‍ ഇവിടെ വരെ എത്താന്‍ ചെറിയ ദൂരമല്ല പൗളിയ്ക്ക് താണ്ടേണ്ടി വന്നത്. നാടകത്തിലൂടെയാണ് പൗളി അഭിനയ ജീവിതം ആരംഭിക്കുന്നത്.

  Also Read: വിഷ്ണുവിനെ മിസ് ചെയ്യുന്നുണ്ടോ? രണ്ടാം വിവാഹത്തിന് തയ്യാറാകുമോ? അനുശ്രീയോട് ചോദ്യങ്ങളുമായി ആരാധകര്‍!

  ജീവിതത്തില്‍ ഒരുപാട് വെല്ലുവിളികളെ നേരിടേണ്ടി വന്നിട്ടുണ്ട് പൗളിയ്ക്ക്. ഇപ്പോഴിതാ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തെക്കുറിച്ചും നാടകകാലത്തെക്കുറിച്ചുമൊക്കെ പൗളി വല്‍സന്‍ ഓര്‍ത്തെടുക്കുകയാണ്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

  അഭിനയം കൊണ്ട് ഒരാളെയും ആശ്രയിക്കാതെ ജീവിക്കാന്‍ പറ്റിയെന്നാണ് പൗളി പറയുന്നത്. കൊച്ചുങ്ങളെ നോക്കാനും നാടകം കളിക്കാനുമായൊക്കെ കുറെ കഷ്ടപ്പെട്ടുവെന്നും കൊച്ചിനെ കൂടെ കൊണ്ടുപോകേണ്ട അവസ്ഥ ഉണ്ടായിട്ടുണ്ട് എന്നും പൗളി പറയുന്നുണ്ട്. തനിക്ക് സ്റ്റേജിനടിയില്‍ തൊട്ടില്‍കെട്ടി മുകളില്‍ നിന്ന് അഭിനയിക്കേണ്ടി വരെ വന്നിട്ടുണ്ടെന്നാണ് പൗളി പറയുന്നത്. മനസ് മടുപ്പിക്കുന്ന ഒ്‌ട്ടേറെ കുറ്റപ്പെടുത്തലുകളും കേള്‍ക്കേണ്ടി വന്നിട്ടുണ്ടെന്നും എന്നാല്‍ ഇപ്പോള്‍ സന്തോഷമാണെന്നും പൗളി പറയുന്നു.

  Also Read: 'സീരിയലിൽ കെട്ടിയതായിരുന്നു കൂടുതൽ ടെൻഷൻ'; കാരണം പറഞ്ഞ് ജിത്തു, പ്രണയവിവാഹത്തെ കുറിച്ചും താരം

  മമ്മൂട്ടിയോടൊപ്പം നാടകം കളിച്ച ഓര്‍മ്മകളും പൗളി വില്‍സണ്‍ പങ്കുവെക്കുന്നുണ്ട്. മമ്മൂട്ടി മിക്കപ്പോഴും നാടക ട്രൂപ്പുമായി ബന്ധപ്പെട്ട് വൈപ്പിന്‍കരയില്‍ ഉണ്ടായിരുന്നു. അതുകൊണ്ടല്ലേ ഇത്ര നന്നായി വഞ്ചി വലിക്കാനൊക്ക അദ്ദേഹം പഠിച്ചത് എന്നാണ് പൗളി ചോദിക്കുന്നത്. മമ്മൂട്ടിയ്‌ക്കൊപ്പം പിന്നീട് മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിക്കാന്‍ സാധിക്കുകയും ചെയ്തു.

  മമ്മൂട്ടി നായകനായ അണ്ണന്‍ തമ്പിയിലൂടെയായിരുന്നു പൗളിയുടെ സിനിമാ അരങ്ങേറ്റം. എന്നാല്‍ ഇന്ന് മമ്മൂട്ടിയെ നേരിട്ട് കണ്ട് സംസാരിക്കാന്‍ പൗളി തയ്യാറായിരുന്നില്ല. പക്ഷെ താന്‍ സിനിമയില്‍ അഭിനയിച്ചത് അറിഞ്ഞ മമ്മൂട്ടി പിന്നീട് തന്നെ കണ്ടപ്പോള്‍ അതേക്കുറിച്ച് ചോദിച്ചുവെന്നും പൗളി പറയുന്നുണ്ട്.

  ''അതേ സെറ്റില്‍ എന്നെ കണ്ടപ്പോള്‍ ചോദിച്ചു 'താനെന്താടോ എന്നെ കണ്ടിട്ട് മിണ്ടാതെ പോയതെന്ന്'. 'മമ്മൂക്കാ, ഞാന്‍ വയസ്സായിപ്പോയി. നിങ്ങള്‍ അതുപോലെ തന്നെയിരിക്കുന്നു. ഞാന്‍ സെറ്റില്‍വെച്ച്? അറിയോന്ന് ചോദിച്ച് ഇല്ലെന്നെങ്ങാനും പറഞ്ഞാല്‍ നാണക്കേടാകുമല്ലോ. അതുകൊണ്ടാണെന്ന്. അങ്ങനെ ഞങ്ങള്‍ ഒരു മണിക്കൂറോളം സംസാരിച്ചു'' എന്നാണ് പൗളി പറയുന്നത്.

  അദ്ദേഹത്തിന്റെ സ്നേഹം പിന്നീട് എ?േപ്പാഴും കിട്ടിയിട്ടുണ്ടെന്നും ഭീഷ്മ പര്‍വം സിനിമ ചെയ്തപ്പോള്‍ ഡയലോഗ് ഒറ്റയടിക്ക് പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് നന്നായി ഇഷ്ടപ്പെട്ടുവെന്നും പൗളി പറയുന്നുണ്ട്. അതേസമയം നാടക അഭിനയം തുടങ്ങിയ സമയത്ത് വീട്ടില്‍ നിന്നും ശക്തമായ എതിര്‍പ്പായിരുന്നു പൗളിയ്ക്ക് നേരിടേണ്ടി വന്നത്.

  സ്‌കൂളില്‍ പഠിക്കുമ്പോള്‍ അവതരിപ്പിച്ച നാടകം കണ്ടാണ് പൗളിയെ തേടി നാടകത്തിലേക്കുള്ള വിളി എത്തുന്നത്. ആദ്യം വീട്ടില്‍ വലിയ എതിര്‍പ്പായിരുന്നു. കള്ളം പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങി റിഹേഴ്സലിന് പോയിരുന്നത്. ഒരിക്കല്‍ അപ്പച്ചന്റെ അനിയന്റെ വീട്ടില്‍ പോകുന്നെന്നും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി. നാടകം കളിക്കാന്‍ സ്റ്റേജില്‍ കയറിയപ്പോള്‍ എന്റെ ആങ്ങളമാര്‍ 'ചേച്ചീ, ചേച്ചീ'ന്ന് പറഞ്ഞ് ഒച്ചയിടാന്‍ തുടങ്ങി. ഞാന്‍ പേടിച്ച് കര്‍ട്ടന്റെ പിറകിലേക്കോടി എന്നാണ് പൗളി പറയുന്നത്.

  എന്നാല്‍ പിന്നണിക്കാര്‍ തന്നെ ഉന്തിത്തള്ളി സ്റ്റേജിലേക്ക് വിട്ടെന്നും ഒരുവിധത്തിലാണ് അന്ന് നാടകം തീര്‍ത്തത്. ഈ സംഭവത്തിന് ശേഷം കുറെനാള്‍ തന്നെ വീട്ടുകാര്‍ അഭിനയിക്കാന്‍ വിട്ടിരുന്നില്ലെന്നും പൗളി പറയുന്നുണ്ട്. വാശിപിടിച്ചു ഭക്ഷണം കഴിക്കാതെയും മറ്റും വീട്ടില്‍ സമരംചെയ്തു. എന്റെ കരച്ചിലും പിഴിച്ചിലും കണ്ട് അപ്പച്ചന്റെ പെങ്ങന്മാര്‍ 'അവള്‍ക്കതിനാണ് താല്‍പര്യമെങ്കില്‍ വിട്ടേക്ക്' എന്ന് പറഞ്ഞുവെന്നും അങ്ങനെ ഒടുവില്‍ അപ്പച്ചന്‍ സമ്മതിക്കുകയായിരുന്നുവെന്നാണ് പൗളി പറയുന്നത്.

  പ്രണയ വിവാഹമായിരുന്നു പൗളിയുടേത്. പ്രണയവിവാഹമായതിനാല്‍ അപ്പച്ചന്‍ കുറെനാള്‍ വീട്ടില്‍ കയറ്റിയില്ല എന്നാണ് താരം പറയുന്നത്. അഞ്ചുവര്‍ഷം ഞങ്ങള്‍ പ്രണയിച്ചത് ആരും അറിഞ്ഞിരുന്നില്ല. കല്യാണം കഴിഞ്ഞ് കുറെ കഷ്ടപ്പാടുകളുമുണ്ടായി. ആത്മഹത്യശ്രമം വരെ നടത്തിയിട്ടുണ്ടെന്നാണ് പൗളി തുറന്നു പറയുന്നത്.

  Read more about: pauly valsan
  English summary
  Actress Pauly Valsan Talks About Her Struggling Days And Meeting Mammootty After A Long Time
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X