'അഞ്ച് വർഷമായി ഉപദ്രവിക്കുന്നു, എന്റെ മകളെയും വെറുതെ വിടുന്നില്ല; അയാളൊരു സാഡിസ്റ്റാണ്': പ്രവീണ

മലയാളികളുടെ ഇഷ്ട നടിമാരിൽ ഒരാളാണ് പ്രവീണ. ബാലതാരമായി സിനിമയിലെത്തിയ പ്രവീണ കഴിഞ്ഞ 30 വർഷത്തിലേറെയായി അഭിനയരംഗത്ത് സജീവമാണ്. ഒരുപാട് ശ്രദ്ധേയ കഥാപാത്രങ്ങളെ പ്രവീണ ഇതിനകം അവതരിപ്പിച്ചു കഴിഞ്ഞു. സിനിമകൾക്ക് പുറമെ നിരവധി പരമ്പരകളിലും പ്രവീണ അഭിനയിച്ചിട്ടുണ്ട്. ഇതിനു പുറമെ ഗായികയായും ഡബ്ബിങ് ആര്ടിസ്റ്റായും നർത്തകി ആയുമെല്ലാം പ്രവീണ കഴിവ് തെളിയിച്ചിട്ടുണ്ട്.

ഒരുകാലത്ത് റേഡിയോ ഗൾഫിന്റെ പ്രോഗ്രാം പ്രൊഡൂസറായും പ്രവീണ പ്രവർത്തിച്ചിരുന്നു. ഇപ്പോൾ പൂർണമായും അഭിനയത്തിലാണ് പ്രവീണ ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത്. അമ്മ വേഷങ്ങളിലാണ് പ്രവീണ ഇപ്പോൾ കൂടുതലായും അഭിനയിക്കുന്നത്. സീരിയലുകളിലും സജീവമാണ്. മലയാളത്തിനേക്കാൾ തമിഴ് തെലുങ്ക് ഭാഷകളിലാണ് പ്രവീണയെ ഇപ്പോൾ കാണുന്നത്. എല്ലാ ഭാഷകളിലും ഒരുപാട് ആരാധകരും പ്രവീണയ്ക്കുണ്ട്.

Praveena

കഴിഞ്ഞ കുറച്ച് വർഷങ്ങളായി ആരാധകനെന്ന് അവകാശപ്പെടുന്ന ഒരാളിൽ നിന്ന് താനും കുടുംബവും നേരിടുന്ന വലിയൊരു പ്രതിസന്ധിയെക്കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് പ്രവീണ. 23 വയസായ തമിഴ് പയ്യനാണ് ഉപദ്രവിക്കുന്നത്. ആദ്യം തന്നെ മാത്രമായിരുന്നെങ്കിൽ ഇപ്പോൾ മകളെയും വെറുതെ വിടുന്നില്ലെന്ന് പ്രവീണ പറയുന്നു. മനോരമ ഓണലൈന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്.

'കഴിഞ്ഞ അഞ്ചു വർഷമായി ഒരാള്‍ എന്റെയും കുടുംബത്തിന്റെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഉപദ്രവിക്കുകയാണ്. 23 വയസ്സുള്ള തമിഴ് പയ്യനാണ്. ഡല്‍ഹിയിലാണ് താമസം. ഞാൻ അവന് അമ്മയെപ്പോലെയാണ് എന്നാണ് അവൻ പറയുന്നത്. ഞാൻ അവനെ എപ്പോഴും ഫോണിൽ വിളിക്കണം, സംസാരിക്കണം. അവനൊരു സാഡിസ്റ്റാണ്. അവൻ സ്നേഹിക്കുന്നവരെ ഉപദ്രവിക്കുന്ന സ്വഭാവം. അവന്റെ അമ്മയോടും അച്ഛനോടും സംസാരിച്ചിരുന്നു. അവർ തങ്ങളുടെ മകൻ തെറ്റു ചെയ്യുന്നുവെന്ന് വിശ്വസിക്കാൻ തയ്യാറല്ല',

'സീരിയലിൽ നിന്നു പല ഭാവങ്ങൾ സ്ക്രീൻ ഷോട്ടെടുത്ത് അതിനു ചേരുന്ന ശരീരങ്ങൾ ചേർത്തു പ്രചരിപ്പിച്ചു. ഇതൊന്നും പോരാത്തതിന്, എന്റെ ഇരുപതു വയസ്സു മാത്രമുള്ള മകളുടെയും കൂട്ടുകാരുടെയും ചിത്രങ്ങളും ഇതുപോലെ മോശമായി ഉപയോഗിച്ചു. ആദ്യം കണ്ടപ്പോൾ എനിക്കു വിഷമം തോന്നി. ഒരുപാടു ശ്രമത്തിനൊടുവിൽ അവൻ പിടിക്കപ്പെട്ടു. കുറച്ചു നാൾ ജയിലില്‍ കിടന്നു. ശേഷം ഡൽഹിയിലേക്ക് പോയി',

'വീണ്ടും ഇതു തന്നെ ആവർത്തിച്ചു കൊണ്ടിരിക്കുന്നു. കൂടാതെ വീട്ടിലെ മറ്റു കുടുംബാംഗങ്ങളുടെയും പേരും ഫോട്ടോയും വച്ച് പുതിയ അക്കൗണ്ട് ക്രിയേറ്റ് ചെയ്യുക എന്നിങ്ങനെ ഒരുപാടു ദ്രോഹം ചെയ്യുന്നുണ്ട്. എങ്ങിനെയാണു ഇതിൽനിന്ന് രക്ഷപ്പെടുകയെന്ന് ഇപ്പോഴും അറിയില്ല', പ്രവീണ പറഞ്ഞു. മുൻപും പ്രവീണ ഇയാളുടെ ശല്യത്തെ കുറിച്ച് പറഞ്ഞിട്ടുണ്ട്. വെറുതെ ബ്ലോക്ക് ചെയ്ത് ഒഴിവാക്കാൻ കഴിയാത്ത വിധത്തിലുള്ള ശല്യം ആണെന്നാണ് നടി പറഞ്ഞത്.

Praveena

അയാളെ പേടിച്ച് ഫെയ്‌സ്‌ബുക്കും ഇൻസ്റ്റഗ്രാമുമെല്ലാം തനിക്ക് ക്ളോസ് ചെയ്ത് വയ്‌ക്കേണ്ട അവസ്ഥയാണെന്നും പ്രവീണ പറയുകയുണ്ടായി. ലോകത്തിലെ ഏറ്റവും സുന്ദരി താനാണെന്ന് പറഞ്ഞാണ് അയാൾ നടക്കുന്നതെന്നും. മുറിക്ക് പുറത്തേക്ക് ഇറങ്ങാത്ത ആളാണെന്നും പ്രവീണ പറഞ്ഞിരുന്നു. പോലീസ് അറസ്റ്റ് ചെയ്ത് ജയിൽ ശിക്ഷ അനുഭവിച്ചിട്ടും ശല്യം തുടരുന്നതാണ് താരത്തെ ആശങ്കയിലാക്കിയിരിക്കുന്നത്.

അതേസമയം, ശ്രീനാഥ് ഭാസിയും ബാലു വർഗീസും പ്രധാന വേഷങ്ങളിൽ എത്തിയ സുമേഷ് ആന്റ് രമേഷാണ് പ്രവീണയുടെ ഏറ്റവും ഒടുവിൽ തിയേറ്ററുകളിൽ എത്തിയ മലയാള സിനിമ. ധനുഷ് നായകനായ വാത്തി എന്ന സിനിമയിലാണ് പ്രവീണ അവസാനമായി അഭിനയിച്ചത്. ചിത്രത്തിൽ ധനുഷിന്റെ അമ്മയായിട്ടാണ് പ്രവീണ എത്തിയത്. തമിഴിൽ ഇനിയ എന്നൊരു പരമ്പരയിലും പ്രവീണ അഭിനയിക്കുന്നുണ്ട്.

More from Filmibeat

Read more about: praveena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X