twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഞങ്ങളും മനുഷ്യരാണെന്ന് മറക്കുന്നു, ആദ്യം മാനസികമായി തളർന്നു ഇപ്പോൾ ശീലമായി; മനസ് തുറന്ന് പ്രിയ വാര്യർ

    |

    ഒരൊറ്റ കണ്ണിറുക്കൽ കൊണ്ട് രാജ്യമൊട്ടാകെ തരംഗമായി മാറിയ നടിയാണ് പ്രിയാ പ്രകാശ് വാര്യർ. ഒമര്‍ ലുലു സംവിധാനം ചെയ്ത അഡാര്‍ ലവ് എന്ന ചിത്രത്തിലെ മാണിക്യ മലരായ പൂവി എന്ന ഗാന രംഗത്തിലെ രംഗമാണ് പ്രിയയുടെ തലവര മാറ്റിയത്. ഒറ്റ രാത്രി കൊണ്ട് പ്രിയയുടെ കണ്ണിറുക്കൽ രാജ്യമൊട്ടാകെ ചർച്ചയായി. പതിയെ അത് ലോകമെമ്പാടും വ്യാപിച്ചു. 'വിങ്ക് ഗേൾ' എന്ന പേരിൽ പ്രിയ അറിയപ്പെട്ടു.

    സോഷ്യൽമീഡിയയിൽ ഒക്കെ പ്രിയയുടെ കണ്ണിറുക്കൽ നിറഞ്ഞു. ഇൻസ്റ്റാഗ്രാമിൽ താരത്തിന്റെ ഫോള്ളോവെഴ്സിന്റെ എണ്ണം മില്യൺ അടിച്ചു. മലയാളത്തിലെ സൂപ്പർ താരങ്ങളെ വരെ പിന്നിലാക്കി കൊണ്ടായിരുന്നു ഇത്. ഇതോടെ ഒമർ ലുലുവിന് പ്രിയയ്ക്ക് വേണ്ടി സിനിമയുടെ കഥ തന്നെ മാറ്റേണ്ടി വന്നു. നായികയാകേണ്ടിയിരുന്ന പുതുമുഖം നൂറിൻ ഷെരീഫിന് പകരം പ്രിയാ വാര്യരെ നായികയാക്കി.

    വേദിയിൽ ഔസേപ്പച്ചൻ, ഒപ്പം രാക്കുയിൽ പാടി വയലിൻ മ്യൂസിക്കും; വിങ്ങിപ്പൊട്ടി കുഞ്ചാക്കോ ബോബൻവേദിയിൽ ഔസേപ്പച്ചൻ, ഒപ്പം രാക്കുയിൽ പാടി വയലിൻ മ്യൂസിക്കും; വിങ്ങിപ്പൊട്ടി കുഞ്ചാക്കോ ബോബൻ

    കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു പ്രിയ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു

    എന്നാൽ പ്രശസ്‌തി വർധിക്കുന്നതിനനുസരിച്ച് നടിക്കെതിരെ സൈബർ ട്രോളുകളും സൈബർ ആക്രമങ്ങളും വർധിച്ചു. സിനിമയുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവാദങ്ങളും സിനിമയുടെ പരാജയവും സൈബർ ആക്രമങ്ങളുടെ ആക്കം കൂട്ടുകയായിരുന്നു. അതിനിടയിൽ കന്നഡ, തെലുങ്ക് ചിത്രങ്ങളിലും അഭിനയിച്ചു പ്രിയ തെന്നിന്ത്യൻ സിനിമാ ലോകത്ത് തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു.

    ഇപ്പോൾ ലവ് ഹാക്കേഴ്‌സ് എന്ന ചിത്രത്തിലൂടെ ബോളിവുഡിലേക്കും ചുവടുവെക്കാൻ ഒരുങ്ങുകയാണ് പ്രിയ പ്രകാശ് വാര്യർ. ഡാർക്ക് വെബിനെയും സൈബർ കുറ്റവാളികളെയും കുറിച്ചു പറയുന്ന സിനിമയുടെ ചിത്രീകരണം പ്രിയ അടുത്തിടെ പൂർത്തിയാക്കിയിരുന്നു. ചിത്രത്തിൽ സൈബർ ആക്രമണത്തിന് ഇരയായ യുവതി ആയിട്ടാണ് പ്രിയ അഭിനയിക്കുന്നത്.

    അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു: ഗോകുൽ സുരേഷ്അനുഗ്രഹം വാങ്ങാൻ ചെന്നതാണ്, മമ്മൂക്ക ആറ് മണിക്കൂർ ഇരുന്ന് സംസാരിച്ചു, ഭക്ഷണം വിളമ്പി തന്നു: ഗോകുൽ സുരേഷ്

    താൻ യഥാർത്ഥ ജീവിതത്തിൽ സമാന രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയായിട്ടുണ്ട് എന്നാണ് പ്രിയ പറയുന്നത്

    അതിനിടെ, ന്യൂസ് 18ന് നൽകിയ ഒരു അഭിമുഖത്തിൽ താൻ നേരിട്ട സൈബർ ആക്രമണങ്ങളെ കുറിച്ച് മനസ് തുറന്നിരിക്കുകയാണ് പ്രിയ. താൻ യഥാർത്ഥ ജീവിതത്തിൽ സമാന രീതിയിലുള്ള സൈബർ ആക്രമണങ്ങൾക്കും കുറ്റപ്പെടുത്തലുകൾക്കും ഇരയായിട്ടുണ്ട് എന്നാണ് പ്രിയ പറയുന്നത്.

    "ഞാൻ തുടങ്ങിയ സമയത്ത്, അതൊരു വലിയ സംഭവമായിരുന്നു. എന്റെ കണ്ണിറുക്കലിന്റെ പേരിൽ ഉണ്ടായ തരംഗം എന്റെ നിയന്ത്രണത്തിലോ ശക്തിയിലോ വരുന്ന ഒന്നായിരുന്നില്ല. എന്താണ് സംഭവിക്കുന്നതെന്ന് ഒന്ന് മനസിലാക്കാനുള്ള സമയം പോലും എനിക്ക് ലഭിച്ചില്ല. അപ്പോഴേക്കും ട്രോളുകളും മീമുകളും വിദ്വേഷ കമന്റുകളും വന്നു തുടങ്ങിയിരുന്നു," പ്രിയ ഓർത്തു.

    "ഈ മനുഷ്യനെയാണല്ലോ തെറ്റിദ്ധരിച്ചത്.." നടൻ ശ്രീനിവാസനൊപ്പമുള്ള നിമിഷങ്ങൾ പങ്കുവെച്ച് പ്രേംകുമാർ

    ആകെ പതിനെട്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന തന്നെ അത് വൈകാരികമായി ബാധിച്ചെന്നും നടി പറയുന്നു

    ആകെ പതിനെട്ട് വയസ് മാത്രം പ്രായമുണ്ടായിരുന്ന തന്നെ അത് വൈകാരികമായി ബാധിച്ചെന്നും നടി പറയുന്നു. "തുടക്കത്തിൽ, പൊരുത്തപ്പെടാൻ അൽപ്പം ബുദ്ധിമുട്ടായിരുന്നു, കാരണം 18 വയസ് മാത്രമുള്ള ഇതിനെ കുറിച്ച് ഒന്നും അറിയാത്ത എന്നെ നയിക്കാനോ കാര്യങ്ങൾ പറഞ്ഞുതരാനോ ആരും ഉണ്ടായിരുന്നില്ല."

    "എന്ത് ചെയ്യണം അല്ലെങ്കിൽ ചെയ്യരുത്, ഇത്തരമൊരു സാഹചര്യം എങ്ങനെ കൈകാര്യം ചെയ്യണം എന്നൊന്നും എനിക്ക് അറിയില്ലായിരുന്നു. കരിയറിന്റെ തുടക്കത്തിൽ തന്നെ ഇങ്ങനെ പല കാര്യങ്ങളും വരുമ്പോൾ അത് നിങ്ങളെ ബാധിക്കും, അതോടൊപ്പം നമുക്ക് തന്നെ ഒരുപാട് സംശയങ്ങൾ വരും," ട്രാപ്പ്ഡ് എന്ന സൈബർ ക്രൈം അവബോധ ക്യാമ്പയിനിന്റെ ബ്രാൻഡ് അംബാസഡർ കൂടിയായ പ്രിയ പറഞ്ഞു.

    വിവാഹ ശേഷമുള്ള പ്രണയങ്ങളും ദാമ്പത്യത്തിൻ്റെ തകർച്ചക്ക് കാരണമായി; 20 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സനല്‍ കുമാർവിവാഹ ശേഷമുള്ള പ്രണയങ്ങളും ദാമ്പത്യത്തിൻ്റെ തകർച്ചക്ക് കാരണമായി; 20 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ച് സനല്‍ കുമാർ

    Recommended Video

    Priya Warrier Biography | ആരാണീ പ്രിയ വാര്യർ | FilmiBeat Malayalam
    കാലക്രമേണ ട്രോളുകളും നെഗറ്റീവ് കമന്റുകളും അവഗണിക്കാൻ താൻ പഠിച്ചുവെന്നും 22 കാരിയായ പ്രിയ പറഞ്ഞു

    കാലക്രമേണ ട്രോളുകളും നെഗറ്റീവ് കമന്റുകളും അവഗണിക്കാൻ താൻ പഠിച്ചുവെന്നും 22 കാരിയായ പ്രിയ പറഞ്ഞു, "തുടക്കത്തിൽ ഇത് എനിക്ക് ബുദ്ധിമുട്ടായിരുന്നു, എന്നാൽ കാലക്രമേണ, ട്രോളുകളും വിദ്വെഷ കമന്റുകളും ശീലമായി, അനാവശ്യമായ അഭിപ്രായങ്ങൾ അവഗണിക്കാൻ പഠിച്ചു. ഇതെല്ലാം ഞങ്ങളുടെ തൊഴിലിന്റെ ഭാഗമാണെന്ന് മനസിലാക്കി, എല്ലാ അഭിനേതാക്കളും ഇക്കാര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ട്." താരം പറഞ്ഞു.

    എന്നാൽ അഭിനേതാക്കൾ പലപ്പോഴും എളുപ്പമുള്ള ടാർഗെറ്റുകളായി മാറുന്നുവെന്നും അതുകൊണ്ടാണ് അവർ സോഷ്യൽ മീഡിയയിലെ ക്യാൻസൽ സംസ്കാരത്തിന്റെ ഇരകളാകുന്നതെന്നും പ്രിയ കൂട്ടിച്ചേർത്തു. "ഞങ്ങളും അവരെപ്പോലെ മനുഷ്യരാണെന്ന് ആളുകൾ മറക്കുന്നു. വ്യക്തികളിൽ നിന്ന് വ്യത്യസ്തമായി അവർ ഞങ്ങളെ പൊതു സ്വത്തായി കാണുന്നു. അഭിനേതാക്കൾ എന്ന നിലയിൽ, ഞങ്ങൾ കൂടുതൽ നേരിടുന്നു. എന്നാൽ ഞങ്ങളെ കുറിച്ച് നിങ്ങൾക്ക് എന്തും പറയാൻ കഴിയില്ല, നിങ്ങൾക്ക് ഞങ്ങളെ വെറുക്കാനോ റദ്ദാക്കാനോ കഴിയില്ല," പ്രിയ പറഞ്ഞു.

    Read more about: priya prakash varrier
    English summary
    Actress Priya Prakash Varrier opens up about the trolls and hate comments she had faced
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X