For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇവിടെ അഭിനയിക്കാന്‍ ഭയം, മലയാള സിനിമയില്‍ നിന്നകറ്റിയ അനുഭവം; മുന്‍കാല നടി ജീവിതം പറയുന്നു

  |

  ഇന്നത്തെ തലമുറയ്ക്ക് രചന പ്രസാദ് എന്ന താരത്തെ ്പരിചയമുണ്ടാകാന്‍ സാധ്യതയില്ല. എന്നാല്‍ മലയാളത്തില്‍ മൂന്ന് സിനിമകള്‍ ചെയ്ത, തമിഴിലും തെലുങ്കിലുമായി മുപ്പതോളം സിനിമകള്‍ ചെയത് രചനയെ മലയാളികള്‍ ഓര്‍ക്കുന്നത് മിനി എന്ന പേരിലായിരിക്കും. വിഐപിയായിരുന്നു രചനയുടെ അവസാനത്തെ മലയാള സിനിമ. പിന്നീട് മലയാളത്തില്‍ നിന്നും തേടി വന്ന അവസരങ്ങളോടെല്ലാം രചന നോ പറയുകയായിരുന്നു.

  വീണ്ടും കിടിലന്‍ ചിത്രങ്ങളുമായി സംയുക്ത; പുത്തന്‍ ലുക്ക് കാണാം

  മലയാളത്തില്‍ നിന്നുമുണ്ടായൊരു അനുഭവമാണ് ഇനി മലയാളത്തില്‍ അഭിനയിക്കില്ലെന്ന തീരുമാനത്തിലേക്ക് രചനയെ എത്തിച്ചത്. തമിഴില്‍ ഇറങ്ങിയ പുതുനെല്ല് പുതു നാത്ത് എന്ന ചിത്രത്തിന് ശേഷം അഭിനയത്തോട് വിട പറഞ്ഞ രചന ഇന്ന് സിനിമയില്‍ സജീവമാണ്. പക്ഷെ ഇപ്പോള്‍ ക്യാമറയ്ക്ക് മുന്നിലല്ല ഡബ്ബിംഗിലാണ് രചനയുടെ തിരക്ക്. തന്റെ സിനിമാ ജീവിതത്തെക്കുറിച്ച് മാതൃഭൂമി ഡോട്ട് കോമിന് നല്‍കിയ അഭിമുഖത്തിലാണ് രചന മനസ് തുറന്നത്.

  മുക്തിയായിരുന്നു മലയാളത്തിലെ ആദ്യ ചിത്രം. പിന്നീട് അയ്യര്‍ ദ ഗ്രേറ്റിലും ഒരു ചെറിയ വേഷം ചെയ്തു. വി.ഐ.പി എന്ന ചിത്രത്തിലാണ് അവസാനമായി വേഷമിട്ടത്. പിന്നീട് അഭിനയിക്കാന്‍ തോന്നിയില്ല. വി.ഐ.പിയില്‍ ശ്രീരാമന്‍, ശ്രീനാഥ് എന്നിവരായിരുന്നു നായകന്‍മാര്‍. ആ സിനിമ അഭിനയിച്ച് പുറത്ത് വന്നപ്പോള്‍ അടിമുടി മാറിയെന്നാണ് രചന പറയുന്നത്.

  അത് ഞാന്‍ ഉദ്ദേശിച്ചപോലൊരു സിനിമയായിരുന്നില്ല. എ സര്‍ട്ടിഫിക്കേഷന്‍ ആയിരുന്നുവെന്ന് തോന്നുന്നു. പിന്നീട് മലയാളത്തില്‍ നിന്ന് മറ്റു അവസരങ്ങള്‍ വന്നെങ്കിലും അഭിനയിക്കാന്‍ തോന്നിയില്ല. ഇവിടെ അഭിനയിക്കാന്‍ എന്തോ ഒരുഭയം, അതോടെ മലയാള സിനിമയില്‍ നിന്നകന്നുവെന്നാണ് അവര്‍ പറയുന്നത്.

  നെപ്പോളിയനൊപ്പം അഭിനയിച്ച പുതു നെല്ല് പുതു നാത്ത് ആയിരുന്നു എന്റെ അവസാന ചിത്രം. നെപ്പോളിയന്റെ ആദ്യചിത്രം കൂടിയായിരുന്നു അത്. അദ്ദേഹത്തിന്റെ കഥാപാത്രത്തിന്റെ ഭാര്യയുടെ വേഷത്തില്‍. ശിവകാമി എന്നായിരുന്നു കഥാപാത്രത്തിന്റെ പേര്. പ്രായമായ ഒരു സ്ത്രീയുടെ ഗെറ്റപ്പിലാണ് ഞാന്‍ അഭിനയിച്ചത്. ഇന്നും ഇവിടെയുള്ളവര്‍ എന്നെ ഓര്‍ക്കുന്നത് ശിവകാമി എന്ന പേരിലാണൈന്നും താരം പറയുന്നു.

  ബാലതാരമായാണ് രചന സിനിമിയലെത്തുന്നത്. അമ്മയും അച്ഛനുമെല്ലാം മലയാളികളാണ്. നൃത്തത്തിലും കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയം നിര്‍ത്തിയ ശേഷം രചന വിവാഹജീവിതത്തിലേക്ക് കടക്കുകയായിരു്‌നു. തലശ്ശേരി സ്വദേശിയായ പ്രസാദ് ആയിരുന്നു ഭര്‍ത്താവ്. ഇങ്ങനെ ചെന്നൈയില്‍ നിന്നും തിരികെ കേരളത്തിലേക്ക് എത്തി. എന്നാല്‍ ഒട്ടും നിനച്ചിരിക്കാതെ മരണം ഭര്‍ത്താവിനെ കൊണ്ടു പോയി. വിവാഹം കഴിഞ്ഞ് അഞ്ച് വര്‍ഷം മാത്രമേ ഇരുവരും ഒരുമിച്ച് ജീവിച്ചിരുന്നുള്ളൂ. പിന്നീട് ചെന്നൈയിലേക്ക് തിരിച്ചെത്തിയ രചന പല ജോലികളും ചെയ്തു. പക്ഷെ ഒടുവില്‍ സിനിമയിലേക്ക് തന്നെ എത്തുകയായിരുന്നു അവര്‍.

  മമ്മൂക്കയുടെ ലുക്ക് കണ്ട് പീഡിപ്പിക്കാൻ തോന്നുന്നുവെന്ന് പെൺകുട്ടി

  അഭിനയിച്ചില്ലെങ്കിലും ഒടുവില്‍ ഞാന്‍ സിനിമയില്‍ തിരിച്ചെത്തി. ഡബ്ബിങ് ആര്‍ട്ടിസ്റ്റിന്റെ വേഷത്തില്‍. ആദ്യമായി ചെയ്തത് ഇംഗ്ലീഷില്‍ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റിയ ഒരു ചിത്രത്തിന്റെ ഡബ്ബിങ്ങായിരുന്നു. തുടക്കത്തില്‍ എനിക്കത് വഴങ്ങുമെന്ന് കരുതിയില്ല. പക്ഷേ ആദ്യത്തെ ഡബ്ബിങ് കുഴപ്പമില്ലെന്ന് തോന്നിയപ്പോള്‍ ആത്മവിശ്വാസമായെന്നാണ് രചന പറയുന്നത്.

  Also Read: ഞാനവളെ വഞ്ചിച്ചു, കരണ്‍ ജോഹര്‍ എന്നെ അപമാനിച്ചു; സെയ്ഫ് അലി ഖാന്റെ തുറന്നുപറച്ചില്‍

  മാങ്കൊമ്പ് ഗോപാകൃഷ്ണന്റെ ഒരു പ്രൊജക്ടില്‍ ഡബ്ബ് ചെയ്തു. അതിന് ശേഷം കൂടുതല്‍ ചെയ്തത് തെലുങ്കിലും തമിഴിലുമായിരുന്നു. രചന ക്രിയേഷന്‍സിന്‍ ഇപ്പോള്‍ കൂടുതലും മൊഴിമാറ്റ ചിത്രങ്ങളാണ് ചെയ്യുന്നത്. മലയാള സിനിമ തമിഴിലേക്ക് മൊഴിമാറ്റുമ്പോള്‍ അതിന് വേണ്ട സ്‌ക്രിപ്റ്റും എഴുതും. ലൂക്ക, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ഞാന്‍ തമിഴില്‍ സ്‌ക്രിപ്റ്റ് എഴുതിയിരുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

  Read more about: actress
  English summary
  Actress Rachana Prasad Reveals Why She Quit Malayalam Cinema
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X