ഭർത്താവ് എന്റെ സിനിമകൾ ഒന്നും കണ്ടിരുന്നില്ല, നടിയാണെന്ന് പോലും അറിയില്ലായിരുന്നു; രാധിക പറയുന്നു

തന്റെ കരിയറിൽ വന്ന ഇടവേളയെ കുറിച്ചും ഭർത്താവിന്റെ പിന്തുണയെ കുറിച്ചും മനസ് തുറക്കുകയാണ് രാധിക

ക്ലാസ്സ്മേറ്റ്സിലെ റസിയ എന്ന വേഷത്തിലൂടെ പ്രേക്ഷകരുടെ ഇഷ്ടം നേടിയ നടിയാണ് രാധിക. ബാലതാരമായി സിനിമയിൽ എത്തിയതാണ് രാധിക. 25 ൽ അധികം സിനിമകളിൽ നടി അഭിനയിച്ചിട്ടുണ്ട്. എങ്കിലും ഇന്നും ഓർത്തിരിക്കുന്നത് റസിയ എന്ന കഥാപാത്രത്തിലൂടെയാണ്. സിനിമകൾക്ക് പുറമെ ആൽബം ഗാനങ്ങളിലൂടെയും രാധിക ശ്രദ്ധനേടിയിട്ടുണ്ട്.

വിവാഹശേഷം അധികം സിനിമകളിൽ ഒന്നും കാണാതിരുന്ന രാധിക അടുത്തിടെ ആയിഷ എന്ന ചിത്രത്തിലൂടെ വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചെത്തിയിരുന്നു. മഞ്ജു വാര്യർ നായികയായ ചിത്രത്തിൽ പ്രധാന വേഷത്തിലാണ് രാധികയും എത്തിയത്.

radhika

ഇപ്പോഴിതാ, മലയാള സിനിമ തന്നെ മറന്നെന്ന് കരുതിയിരുന്നതാണ് എന്ന് പറയുകയാണ് രാധിക. കൗമുദി മൂവീസിന് നൽകിയ അഭിമുഖത്തിൽ തന്റെ ഇടവേളയെ കുറിച്ച് സംസാരിക്കുകയായിരുന്നു താരം. തന്റെ ഭർത്താവിനെ കുറിച്ചും രാധിക സംസാരിക്കുന്നുണ്ട്. വിശദമായി വായിക്കാം.

'ഞാൻ ഒരിക്കലും ആരോടും അവസരം ചോദിച്ചിട്ടില്ല. അതുകൊണ്ട് ഗ്യാപ് വരുന്നതിനെ കുറിച്ചും ഞങ്ങൾ ചിന്തിച്ചിട്ടില്ല. ഞാൻ ഇവിടെ ഉണ്ടെന്ന് അറിയിക്കാനായി ക്ലാസ് മേറ്റ്സ് കഴിഞ്ഞ സമയത്തൊക്കെ ഫോട്ടോഷൂട്ടുകളും മറ്റും ചെയ്തിട്ടുണ്ട്. ജയലക്ഷ്മിയുടെ പരസ്യങ്ങളും മറ്റും ചെയ്തിരുന്നു. അതിനു ശേഷമാണു ചങ്ങാതി പൂച്ച എന്നൊരു സിനിമ എനിക്ക് വരുന്നത്. അത് ഞാൻ ചെയ്യേണ്ടിയിരുന്ന സിനിമയല്ല. ചെയ്യേണ്ടി ഇരുന്ന ആൾ മാറിയപ്പോൾ വന്നതാണ്,'

'ഒരു വർഷത്തിന് ശേഷമാണു ഞാൻ ആ സിനിമ ചെയ്യുന്നത്. പിന്നീട് മിഷൻ 90 ഡേയ്‌സ് ചെയ്തു. അതിന് ശേഷമാണു ഇൻ ഗോസ്റ്റ് ഇൻ ചെയ്യുന്നത്. അതിനിടയിൽ എനിക്ക് മറ്റു കഥാപാത്രങ്ങൾ വന്നിരുന്നെങ്കിലും എല്ലാത്തിനും റസിയ ഷേഡ് ഉണ്ടായിരുന്നു. അതുകൊണ്ടാണ് അതൊക്കെ വേണ്ടെന്ന് വെച്ചത്,'

'മലയാള സിനിമ എന്നെ മറന്ന് പോയെന്ന് എനിക്ക് ഇടയ്ക്ക് തോന്നിയിട്ടുണ്ട്. എനിക്ക് അധികം കോണ്ടാക്ടുകളും ഇല്ല. ഞാൻ ഉളവർക്കൊക്കെ ഇടക്ക് ഹാപ്പി ഓണം, ഓണം വിഷു എന്നൊക്കെ മെസ്സേജ് അയക്കാറുണ്ട്. അതിനപ്പുറം അടുത്ത ബന്ധങ്ങൾ ഒന്നും ഇല്ല. എനിക്ക് ഉണ്ടായ സൗഹൃദങ്ങളൊക്കെ പിന്നീട് പോയി. സിനിമയിൽ ഒന്നും ഇല്ലാതെ ആയപ്പോൾ ആളുകൾ തിരിച്ചറിയാത്ത സ്ഥിതി വരെയായി,'

'അങ്ങനെ ഞാൻ തന്നെ കരുതി മലയാള സിനിമ എന്നെ മറന്നുവെന്ന്. ദുബായിലേക്ക് മാറിയപ്പോൾ സിനിമ ചെയ്യുന്നവരൊക്കെ കരുതി കാണും ഇയാൾക്ക് ഒരു വേഷം കൊടുത്താൽ നാട്ടിലേക്ക് കൊണ്ടുവന്ന് ചെയ്യേണ്ടി വരുമല്ലോ എന്നൊക്കെ അതുകൊണ്ട് ഒക്കെയാവും. ആരും എന്നോട് എന്ത് കൊണ്ട് മാറി നിൽക്കുന്നു എന്ന് പോലും ചോദിച്ചിട്ടില്ല. ആയിഷ ചെയ്യുന്ന സമയത്ത് ലാലു ഏട്ടൻ (ലാൽ ജോസ്) നിനക്കു ഇപ്പോഴും അത് ചെയ്യാൻ ഇഷ്ടമുണ്ടോ എന്നാണ് ചോദിച്ചത്,'

'ആളുകൾക്ക് അങ്ങനെ ഒരു തെറ്റിദ്ധാരണ ഉണ്ടായിരുന്നു. ഞാനും അതിനെ കുറിച്ച് ചിന്തിച്ചിട്ടില്ല. എന്റെ ഓരോ സിനിമാ കഴിഞ്ഞും ഗ്യാപ്പ് ഉണ്ടായിരുന്നു. അങ്ങനെ ഈ ഗ്യാപ്പുകൾ വന്ന് വന്ന് എനിക്ക് തന്നെ ഇത് ഫീൽസി ചെയ്യാതെ ആയി. ഞാൻ തന്നെ അതിനോട് യൂസ്‌ഡ്‌ ആയി. ആദ്യമൊക്കെ സങ്കടം ഉണ്ടായിരുന്നു. പിന്നീട് എല്ലാവർക്കും സംഭവം ആകാൻ കഴിയില്ലെന്ന് മനസിലാക്കി ഞാൻ തന്നെ അത് മാറ്റി,' രാധിക പറഞ്ഞു.

ഭർത്താവ് അഭിൽ കൃഷ്ണനെ കുറിച്ചും രാധിക സംസാരിക്കുന്നുണ്ട്. 'അഭി പഠിച്ചതും വളർന്നതും ഒക്കെ ബോംബെ ആണ്. തൃശൂർക്കാരനാണ് പക്ഷെ പഠിച്ചതും വളർന്നതുമൊക്കെ ബോംബെയിലാണ്. അതുകൊണ്ട് എന്റെ സിനിമയൊന്നും കണ്ടിട്ടുണ്ടായില്ല. മാട്രിമോണിയിൽ നിന്നാണ് പ്രപ്പോസൽ വരുന്നത്. അപ്പോൾ നടിയാണെന്ന് അഭിക്ക് അറിയില്ലായിരുന്നു,'

radhika

'എന്റെ സഹോദരന്റെ ആണ് അവർ ആദ്യം കാണുന്നത്. അഭിയുടെ പെങ്ങൾക്ക് അറിയാമായിരുന്നു ഞാൻ സിനിമയൊക്കെ ചെയ്തിട്ടുണ്ടെന്ന്. പക്ഷെ അഭി കണ്ടിട്ടില്ല. കല്യാണം കഴിഞ്ഞ് സിനിമ ടിവിയിൽ ഒക്കെ കണ്ടപ്പോഴാണ് ഇത് നീ അല്ലെ എന്ന് എന്നോട് ചോദിക്കുന്നത്. എല്ലാ കാര്യത്തിനും സപ്പോർട്ടാണ്. എല്ലാ കാര്യത്തിനും കൂടെയുണ്ട്,'

'നല്ല കഥാപാത്രങ്ങൾ വന്നാൽ ഇഷ്ടമാണെങ്കിൽ ചെയ്യൂ എന്നാണ് പറഞ്ഞിട്ടുള്ളത്. ആയിഷ വന്നപ്പോൾ നിനക്കു വേറെ പണിയൊന്നുമില്ലല്ലോ പോയി ചെയ്യൂ എന്ന് പറഞ്ഞ് വിട്ടത് അഭിയാണ്. ഷൂട്ടിനെല്ലാം കൂടെ ഉണ്ടായിരുന്നു. അവിടെ എല്ലാവരുമായി കമ്പനി ആയി. എല്ലാവരെയും അഭിയെ ആണ് അവിടെ തിരക്കുക. എന്നെയല്ല. അങ്ങനെ ആയിരുന്നു,' രാധിക പറഞ്ഞു.

More from Filmibeat

Read more about: radhika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X