ജാതി, മതം, ബാങ്ക് ബാലന്‍സ് ഇവയൊന്നും പ്രശ്നമല്ല! എന്നാൽ ഒരു കണ്ടീഷൻ മാത്രം, ഭാവിവരനെ കുറിച്ച രജിഷ
അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂട പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് രജിഷ വിജയൻ. ആദ്യ ചിത്രത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. പിന്നീട് പുറത്തിറങ്ങിയ എല്ലാ ചിത്രങ്ങളും സൂപ്പർ ഡ്യൂപ്പർ ഹിറ്റായിരുന്നു . ഏറ്റവും ഇവസാനം പുറത്തിറങ്ങ രജിഷ ചിത്രമായ ഫൈനൽസിൽ മികച്ച പ്രേക്ഷകാഭിപ്രായമാണ് ലഭിക്കുന്നത്. സിനിമയിൽ മിന്നി തിളങ്ങി നിൽക്കുന്ന താരം തന്റെ പുരുഷ സങ്കൽപ്പത്തെ കുറിച്ചാണ് താരം വെളിപ്പെടുത്തത്.

ജാതി, മതം, ജാതകം, ബാങ്ക് ബാലന്‍സ് ഇങ്ങനെയുള്ള കണ്ടീഷന്‍സ് ഒന്നും തനിക്ക് ഇല്ല.'നല്ലൊരു മനുഷ്യന്‍ ആയിരിക്കണമെന്നു മാത്രം. ഇങ്ങനെയുള്ള കണ്ടീഷന്‍സ് വച്ച് കാത്തിരുന്നാല്‍ അത്തരത്തിലുള്ള കിട്ടണമെന്നില്ല. പക്വതയില്ലാതെ പെരുമാറുന്ന പുരുഷന്‍മാരെ എനിക്കിഷ്ടമല്ല. ഉള്ളിൽ കുട്ടിത്തത്തോടെ പെരുമാറണമെന്നല്ല ഉദ്യേശിച്ചത്. മറ്റുള്ളവരെ കെയര്‍ ചെയ്യാത്ത മെച്ചൂരിറ്റിയില്ലാത്ത സ്വഭാവമുള്ള ആളുകളെ താൽപര്യമില്ല.സ്വന്തം സമയവും എനര്‍ജിയും ക്രിയാത്മകമായി ചെലവഴിക്കുന്ന ഒരാളാണെന്റെ മനസ്സില്‍ രജിഷ പറഞ്ഞു.
മുസ്ലീം ആയതിന്റെ പേരിൽ നിരവധി പ്രശ്നങ്ങൾ നേരിടേണ്ടി വന്നിരുന്നു! വെളിപ്പെടുത്തി കമൽ
ഫൈനൽസിനു ശേഷം രജിഷ വിജയൻ പ്രധാന വേഷത്തിലെത്തുന്ന ചിത്രമാണ് സ്റ്റാന്റപ്പ് കോമഡി. രജിഷയ്ക്കൊപ്പം നിമിഷയും പ്രധാന കഥപാത്രത്തിൽ എത്തുന്നുണ്ട്. വിധു വിൻസന്റ് സംവിധാനം ചെയ്യുന്ന ചിത്രം ബി.ഉണ്ണികൃഷ്ണനും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.ടോബിന്‍ തോമസ് ഛായാഗ്രഹണവും ക്രിസ്റ്റി സെബാസ്റ്റ്യന്‍ എഡിറ്റിംഗും നിര്‍വഹിച്ച ചിത്രത്തിന്റെ സംഗീത സംവിധാനം ചെയ്യുന്നത് വര്‍ക്കിയാണ്. ചിത്രം നവംബറില്‍ തിയേറ്ററുകളിലെത്തും


Click it and Unblock the Notifications











