മകനെ പൊക്കിയെടുത്ത് വിജയ്; വർഷങ്ങൾക്കു ശേഷമുള്ള കൂടിക്കാഴ്ച പങ്കുവെച്ച് രംഭ: ചിത്രങ്ങൾ വൈറലായി

ഹരിഹരൻ്റെ സംവിധാനത്തിൽ 1992ൽ പുറത്തിറങ്ങിയ സർ​ഗം എന്ന ചിത്രത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച നായികയാണ് രംഭ. അതിനു ശേഷം തെലു​ഗു, തമിഴ് എന്നീ ഭാഷകളിലേക്ക് വളരെ വേ​ഗത്തിലാണ് താരം ചേക്കേറിയത്. തെന്നിന്ത്യയിൽ മാത്രമല്ല ഹിന്ദി, ബോജ്പൂരി, ബം​ഗാളി തുടങ്ങിയ ഭാഷകളിലും രംഭ നിറസാന്നിധ്യമായിരുന്നു. ഇപ്പോൾ വർഷങ്ങൾക്കു ശേഷം വിജയുടെ കൂടെ നിൽക്കുന്ന ചിത്രങ്ങൾ ഇൻസ്റ്റ​ഗ്രാമിലൂടെ പങ്കു വെച്ചിരിക്കുകയാണ് താരം.

100ൽ പരം സിനിമകളിൽ രംഭം അഭിനയിച്ചിട്ടുണ്ട്. സിനിമയിലെ സ്റ്റൈലിഷ് നായികയായിരുന്നു രംഭ. എന്നാൽ വിവാഹ ശേഷം കുടുംബവും കുട്ടികളുമായി താരം ഒതുങ്ങി. ആദ്യ മലയാള ചിത്രത്തിനു ശേഷം കൂടുതലും തെലുങ്കു, തമിഴ് ചിത്രങ്ങളിലായിരുന്നു താരം പ്രത്യക്ഷപ്പെടുന്നത്. 2010ലായിരുന്നു വിവാഹം. അതിനു ശേഷം സിനിമകളിൽ അഭിനയിച്ചിട്ടില്ല. ശ്രീലങ്കൻ ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥൻ എന്നയാളാണ് രംഭയെ വിവാഹം ചെയ്തത്. കാനഡയിൽ സ്ഥിരതാമസമാക്കിയ ഇരുവർക്ക് രണ്ട് പെൺകുട്ടികളും ഒരു മകനുമുണ്ട്.

Ramba

6 മാസത്തിൽ ഒരിക്കൽ കുടുംബ സമേതം ഇവർ ഇന്ത്യയിൽ എത്താറുണ്ട്. അങ്ങനെ വരുമ്പോഴാണ് സിനിമയിലെ പല സുഹൃത്തുക്കളേയും കാണാൻ രംഭ പോവാറ്. അതെല്ലാം വാർത്തയാവാറുമുണ്ട്. അത്തരത്തിൽ ഇപ്പോൾ വാർത്തയായിരിക്കുന്നത് ദളപതി വിജയ് യെ കാണാൻ പോയതാണ്. പഴയ ഓർമകൾ മിന്നിമായുന്ന പോലെയുണ്ട് ഇരുവരുടേയും ചിത്രം കാണുമ്പോൾ. നിനൈതേൻ വന്തായ്, എൻട്രെൻട്രെും കാതൽ എന്നീ ചിത്രങ്ങളിൽ വിജയ്- രംഭ ജോഡി മനോഹരമാണ്. പിന്നീട് ഇരുവരും മിൻസാര കണ്ണാ എന്ന ചിത്രത്തിൽ അഭിനയിച്ചെങ്കിലും നായികാ നായകനായിട്ട് ആയിരുന്നില്ല.

രംഭ പങ്കു വെച്ച ചിത്രങ്ങളിൽ ഒരു സാധാരണക്കാരനെ പോലെയാണ് ദളപതി നിൽക്കുന്നത്. ഏറെ ക്ഷീണിച്ച് നിൽക്കുന്ന പോലെ. രംഭയുടെ മകനെ എടുത്തു പൊക്കി നിൽക്കുന്ന ദളപതിയേയും ചിത്രത്തിൽ കാണാം. രംഭയുടെ മുഖത്തെ സന്തോഷം പ്രകടമായിരുന്നു. "വർഷങ്ങൾക്ക് ശേഷം താങ്കളെ കാണാൻ സാധിച്ചതിൽ ഒരുപാട് സന്തോഷം. താങ്കളുടെ തമിഴക വെട്രിക്കഴകം പാർട്ടിക്കും എന്റെ ആശംസകൾ അറിയിക്കുന്നു" എന്നാണ് ചിത്രങ്ങൾക്ക് താഴെ രംഭ എഴുതിയിരിക്കുന്നത്.

Ramba

എന്തായാലും ചിത്രങ്ങൾ ഇതോടെ വൈറലായിട്ടുണ്ട്. പലരും സ്നേഹം പങ്കു വെച്ചു കൊണ്ടാണ് കമന്റ് ചെയ്തിരിക്കുന്നത്. ചിലർ പഴയ ഓർമകൾ അയവിറക്കുന്ന പോലെയുള്ള കമന്റുകളാണ് ചെയ്തിരിക്കുന്നത്. ഇരുവരെയും ഒരു ഫ്രെയ്മിൽ വർഷങ്ങൾക്കു ശേഷം കണ്ട സന്തോഷത്തിലാണ് പ്രേക്ഷകർ. ഈയിടെ കലാ മാസ്റ്ററുടെ മകന്റെ വിവാഹത്തിന്റെ രംഭയും കുടുംബവും എത്തിയിരുന്നു. സം​ഗീത് നൈറ്റിലും ​ഗുരുവായൂരിൽ വെച്ച് നടന്ന വിവാഹത്തിലും രംഭ ഉണ്ടായിരുന്നു. അന്ന് മീനക്കും, കുശ്ബുവിനും ഒപ്പം രംഭയും ഉണ്ടായിരുന്നു.

സിനിമാ അഭിനയം നിർത്തിയെങ്കിലും 2010 മുതൽ 2017 വരെ തെലുങ്കു, തമിഴ് ചാനലുകളിലെ ഡാനസ് റിയാലിറ്റി ഷോകളിലും കോമഡി റിയാലിറ്റി ഷോകളിലും ജഡ്ജായി വന്നിരുന്നു. പക്ഷേ പിന്നീട് ക്യാമറക്കു മുന്നിൽ താരത്തെ കണ്ടിട്ടില്ല. വലിയ സ്റ്റാർഡം ഉണ്ടായിരുന്നുവെങ്കിലും കുറച്ച് നാൾ കഴിഞ്ഞപ്പോൾ പതിയെ സിനിമയിൽ നിന്നും അവസരങ്ങൾ കുറഞ്ഞ് തുടങ്ങിയിരുന്നു. അതിനു ശേഷമാണ് വിവാഹത്തിലേക്ക് എത്തിയത്.

പോസ്റ്റ് കാണാം...

Read more about: vijay
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X