മീനയെ കാണാനെത്തി കൂട്ടുകാരികൾ; നിങ്ങളെ ഇങ്ങനെ ചിരിച്ച് കാണുന്നതാണ് സന്തോഷമെന്ന് ആരാധകർ

തെന്നിന്ത്യൻ സിനിമ ലോകത്ത് കൈനിറയെ ആരാധകരുളള നടിയാണ് മീന. അന്യഭാഷയിൽ നിന്ന് മലയാള സിനിമയിലെത്തി മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ അപൂർവം നടിമാരിൽ ഒരാൾ കൂടിയാണ് മീന. ബാലതാരമായി അരങ്ങേറ്റം കുറിച്ച മീനയ്ക്ക് സൂപ്പർ താരങ്ങളുടെ മകളായും നായികയായും അഭിനയിക്കാനുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്.

ശിവാജി ഗണേശന്റെ 'നെഞ്ചങ്ങൾ' എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു മീനയുടെ അരങ്ങേറ്റം. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചു. പിന്നാലെ 90 കളിൽ നായിക നടിയായി മീന തിളങ്ങി. 1991 ൽ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലാണ് മലയാളത്തിൽ മീന ആദ്യമായി നായിക വേഷത്തിൽ എത്തിയത്.

തുടർന്ന് മമ്മൂട്ടി, മോഹൻ ലാൽ, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസൻ എന്നിങ്ങനെ മുൻനിര താരങ്ങളോടൊപ്പമെല്ലാം മീന തിളങ്ങി. മോഹൻലാലിന്റെ നായികയായിട്ടാണ് താരം കൂടുതൽ അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്. മലയാളി പ്രേക്ഷകരുടെ എക്കാലത്തേയും പ്രിയപ്പെട്ട താരജോഡികളാണ് ഇവർ.

കഴിഞ്ഞ ജൂൺ മാസത്തിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്

കഴിഞ്ഞ ജൂൺ മാസത്തിലാണ് മീനയുടെ ഭർത്താവ് വിദ്യാസാഗറിന്റെ അപ്രതീക്ഷിത വിയോഗം സംഭവിച്ചത്. ശ്വാസകോശത്തിലെ ഗുരുതരമായ അണുബാധയെ തുടർന്നായിരുന്നു വിദ്യാസാഗറിന്റെ മരണം. ഭർത്താവിന്റെ അപ്രതീക്ഷിത വേർപാടുണ്ടാക്കിയ വിഷമത്തിൽ നിന്ന് പുറത്തുവരാനുള്ള ശ്രമത്തിലായിരുന്നു താരം. അതിന്റെ ഭാഗമായി സമൂഹമാധ്യമങ്ങളിൽ നിന്നും അഭിനയത്തിൽ നിന്നും മറ്റു പൊതുപരിപാടികളിൽ നിന്നുമെല്ലാം മീന വിട്ടുനിൽക്കുകയായിരുന്നു.

എന്നാൽ സൗഹൃദ ദിനത്തിൽ തന്റെ പ്രിയപ്പെട്ട കൂട്ടുകാർ കാണാനെത്തിയതിന്റെ സന്തോഷം ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് മീന ഇപ്പോൾ. നടിമാരായ രംഭ, സംഘവി വെങ്കടേഷ്, സംഗീത ക്രിഷ് എന്നിവരാണ് കുടുംബസമേതം മീനയുടെ വീട്ടിലെത്തിയത്. ഇവർക്കൊപ്പമുള്ള ചിത്രങ്ങളാണ് മീന പങ്കുവച്ചിരിക്കുന്നത്.

കൂട്ടുകാർക്കൊപ്പം സന്തോഷവതിയായി മീനയെ കണ്ട സന്തോഷത്തിലാണ് ആരാധകരും

കൂട്ടുകാർക്കൊപ്പം സന്തോഷവതിയായി മീനയെ കണ്ട സന്തോഷത്തിലാണ് ആരാധകരും. 'നിങ്ങളെ എപ്പോഴും ഇങ്ങനെ ചിരിച്ചു കാണുന്നതാണ് സന്തോഷം' എന്നാണ് ആരാധകർ കമന്റ് ചെയ്യുന്നത്. 'എന്നും ചിരിയോടെ ഇരിക്കൂ, സങ്കടപ്പെടരുത്, ഞങ്ങളെല്ലാം ഉണ്ട്, വേഗം തിരിച്ചു വരൂ' എന്നിങ്ങനെയുള്ള കമന്റുകളും ആരാധകരുടേതായി കാണാം.

ഒരുകാലത്ത് തെന്നിന്ത്യയിലെ യുവ പ്രേക്ഷകരെ മുഴുവൻ കയ്യിലെടുത്ത നായികമാരുടെ ഒത്തുചേരൽ ആയും ആരാധകർ ഇതിനെ കാണുന്നുണ്ട്. സൗന്ദര്യം കൊണ്ട് ഡാൻസ് നമ്പറുകൾ കൊണ്ടും യുവ ആരാധകരുടെ ഹൃദയം കീഴടക്കിയ താരങ്ങൾ ആയിരുന്നു മീനയും രംഭയും സംഘവിയും സംഗീത ക്രിഷുമെല്ലാം.

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു

മീനയുടെ ഭര്‍ത്താവ് വിദ്യാസാഗര്‍ കഴിഞ്ഞ കുറച്ചു വര്‍ഷങ്ങളായി ശ്വാസകോശ രോഗങ്ങള്‍ക്ക് ചികിത്സയിലായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ കോവിഡ് ബാധിച്ചതിനെ തുടര്‍ന്നാണ് രോഗം ഗുരുതരമായത്. ശ്വാസകോശത്തില്‍ അണുബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിദ്യാസാഗറിന്റെ ശ്വാസകോശം മാറ്റിവെയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചെങ്കിലും അവയവദാതാവിനെ ലഭിക്കാത്തതു മൂലം ശസ്ത്രക്രിയ നീണ്ടുപോവുകയായിരുന്നു.

വെന്റിലേറ്ററിന്റെ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. എന്നാല്‍ പിന്നീട് സ്ഥിതി വഷളാവുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജൂണ്‍ 28-ാം തീയതിയായിരുന്നു വിദ്യാസാഗറിന്റെ അന്ത്യം. 2009 ജൂലൈ 12-നായിരുന്നു മീനയും വിദ്യാസാഗറും വിവാഹിതരായത്. വിവാഹവാര്‍ഷികം ആഘോഷിക്കാന്‍ ഏതാനും ദിവസങ്ങള്‍ ബാക്കി നില്‍ക്കെയായിരുന്നു വിദ്യാസാഗറിന്റെ മരണം.

ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ മീന ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധനേടിയിരുന്നു

അതേസമയം, ഭർത്താവിന്റെ വിയോഗത്തിന് പിന്നാലെ മീന ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധനേടിയിരുന്നു. 'നിങ്ങള്‍ ഞങ്ങളുടെ മനോഹരമായ അനുഗ്രഹമായിരുന്നു. എന്നാല്‍ വളരെ പെട്ടെന്ന് എന്നെന്നേയ്ക്കുമായി ഞങ്ങളില്‍ നിന്ന് അകന്നുപോയി. നിങ്ങള്‍ എന്നും ഞങ്ങളുടെയെല്ലാം മനസ്സിലുണ്ടാകും.

സ്‌നേഹവും പ്രാര്‍ത്ഥനയും അറിയിച്ചതിന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നല്ല മനസ്സുള്ളവര്‍ക്ക് നന്ദി പറയാന്‍ ഞാനും എന്റെ കുടുംബവും ഇപ്പോള്‍ ആഗ്രഹിക്കുകയാണ്. ഞങ്ങള്‍ക്ക് തീര്‍ച്ചയായും ആ പിന്തുണ ആവശ്യമാണ്. സ്‌നേഹവും കരുതലും പിന്തുണയും ഞങ്ങളില്‍ ചൊരിയുന്ന സുഹൃത്തുക്കളും കുടുംബാംഗങ്ങളും ഉള്ളതിനാല്‍ ഞങ്ങള്‍ വളരെ കൃതാര്‍ത്ഥരാണ്. ആ സ്‌നേഹം അനുഭവിക്കാന്‍ ഞങ്ങള്‍ക്ക് കഴിയുന്നു.' എന്നാണ് മീന കുറിച്ചത്.

Recommended Video

Dr. Robin Mass Speech: റിയാസിന്റെ നാട്ടിലെത്തി കട്ടക്കലിപ്പിൽ മറുപടി നൽകി റോബിൻ | *BiggBoss
സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം

സിനിമയില്‍ തിളങ്ങി നില്‍ക്കുമ്പോഴായിരുന്നു വിദ്യാസാഗറുമായിട്ടുള്ള മീനയുടെ വിവാഹം. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറായിരുന്നു വിദ്യാസാഗര്‍. ഇരുവർക്കും ഒരു മകളാണ് ഉള്ളത്. വിജയ് ചിത്രം 'തെരി'യിലൂടെ മകള്‍ നൈനികയും അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചിരുന്നു.

Read more about: meena
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X