അമ്മയെ പോലെ തന്നെ മകളും! 90കളിലെ രംഭ തന്നെയല്ലേ ഇതെന്ന് ആരാധകർ; മകൾക്കൊപ്പമുള്ള ചിത്രങ്ങൾ വൈറൽ
തൊണ്ണൂറുകളിൽ തെന്നിന്ത്യൻ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായികമാരിൽ പലരും ഇന്ന് സിനിമ വിട്ട് കുടുംബിനികളായി കഴിയുകയാണ്. അതിലൊരാളാണ് രംഭ. സർഗം എന്ന മലയാള സിനിമയിലൂടെ അഭിനയ ലോകത്തേയ്ക്ക് എത്തിയ രംഭ പിന്നീട് തമിഴ്, തെലുങ്ക് സിനിമകളിലെ ഗ്ലാമർ ഐക്കണായി മാറി. ഒരുപിടി ഹിന്ദി സിനിമകളിലും തിളങ്ങി. വൈവിദ്യമാർന്ന ഒരുപിടി മികച്ച വേഷങ്ങളിലും രംഭയ്ക്ക് അഭിനയിക്കാൻ കഴിഞ്ഞു.
മലയാളത്തിൽ കൊച്ചിരാജാവ്, മയിലാട്ടം, ക്രോണിക് ബാച്ചിലർ തുടങ്ങിയ സിനിമകളിലും രംഭ അഭിനയിച്ചിട്ടുണ്ട്. രംഭയ്ക്ക് ഏറെ ആരാധകരെ സമ്മാനിച്ച സിനിമകളാണ് അത്. മലയാളത്തിൽ ഫിലിം സ്റ്റാർ എന്ന സിനിമയിലാണ് രംഭ അവസാനമായി അഭിനയിക്കുന്നത്. പിന്നീട് വിവാഹിതയായ രംഭ അതോടെ അഭിനയത്തോട് വിടപറയുകയായിരുന്നു. ഇന്ന് സിനിമകളിൽ സജീവമല്ലെങ്കിലും സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

തന്റെയും കുടുംബത്തിന്റെയും വിശേഷങ്ങൾ നടി ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇതെല്ലം ശ്രദ്ധനേടാറുമുണ്ട്. ഇടയ്ക്കിടെ തന്റെ കുടുംബത്തിനൊപ്പമുള്ള ചിത്രങ്ങളും വീഡിയോയുമായും രംഭ എത്താറുണ്ട്. കുറച്ചു ദിവസങ്ങൾക്ക് മുൻപ് രംഭ തന്റെ മൂത്ത മകൾ ലാന്യയുടെ ചിത്രം പങ്കുവയ്ക്കുകയുണ്ടായി. അമ്മയെപ്പോലെ സുന്ദരിയാണ് മകളെന്നും രംഭയുടെ കുട്ടിക്കാല ചിത്രമാണെന്ന് കരുതി എന്നൊക്കെയായിരുന്നു ചിത്രത്തിന് ലഭിച്ച കമന്റുകൾ. ഇപ്പോഴിതാ മകൾക്കൊപ്പമുള്ള രംഭയുടെ പുതിയ ചിത്രങ്ങളും വീഡിയോയും പ്രേക്ഷക ശ്രദ്ധനേടുകയാണ്.
മൂത്തമകൾ ലാന്യയുടെ ഗ്രാജുവേഷൻ ചടങ്ങിൽ നിന്നുള്ള ചിത്രങ്ങളാണ് രംഭ പങ്കുവച്ചിരിക്കുന്നത്. സന്തോഷത്തോടെ മകളെ ചേർത്ത് പിടിച്ചു നിൽക്കുന്ന വീഡിയോയും കൂട്ടത്തിലുണ്ട്. 'ചിരിച്ചുകൊണ്ട് പോസ് ചെയ്യുന്നു' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ലാന്യയെ അഭിനന്ദിച്ച് നിരവധി പേർ വീഡിയോക്ക് താഴെ കമന്റ് ചെയ്യുന്നുണ്ട്.
നിങ്ങളെ രണ്ടുപേരെയും കണ്ടാൽ ട്വിൻ സിസ്റ്റേഴ്സ് ആണെന്നേ പറയൂ എന്നും നിങ്ങൾക്ക് ഇത്രയും വലിയൊരു മകൾ ഉണ്ടെന്ന് കണ്ടാൽ പറയിലെന്നുമൊക്കെയാണ് ആരാധകരുടെ കമന്റുകൾ. മകൾ രംഭയുടെ തനിപകർപ്പ് ആണെന്നും വേദിയിൽ നിന്ന് സംസാരിക്കുന്നതും പൂക്കൾ പിടിച്ച് നിൽക്കുന്നതും ഒക്കെ കാണുമ്പോൾ അമ്മയെ പോലെ തന്നെയുണ്ട്, അതേ മൂക്ക് അതേ കണ്ണ് അതേ ഭാവങ്ങൾ എന്നും ചിലർ ചിത്രങ്ങൾക്കും വിഡിയോക്കും താഴെ കുറിച്ചിട്ടുണ്ട്.

2010 ഏപ്രിലിലാണ് നടി വിവാഹിതയായത്. ബിസിനസുകാരനായ ഇന്ദ്രകുമാർ പത്മനാഥൻ ആണ് രംഭയുടെ ഭർത്താവ്. കുടുംബസമേതം കാനഡയിലാണ് രംഭയിപ്പോൾ താമസിക്കുന്നത്. മൂന്ന് കുട്ടികളാണ് രംഭയ്ക്ക് ഉള്ളത്. വിവാഹ ശേഷം അഭിനയത്തോട് വിടപറഞ്ഞെങ്കിലും തമിഴിലെ ചില റിയാലിറ്റി ഷോകളിലും ടെലിവിഷൻ പരിപാടികളിലുമൊക്കെ അതിഥിയായി രംഭ പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തിയിരുന്നു.
അതേസമയം വിവാഹമോചനത്തിന്റെ വക്കത്ത് വരെ എത്തിയ ബന്ധമാണ് രംഭയുടെയും ഇന്ദ്രന്റെയും. രംഭയുമായി ഒന്നിച്ച് കഴിയാനാവില്ലെന്നും ഡിവോഴ്‌സ് വേണമെന്നും ആവശ്യപ്പെട്ട് ഭർത്താവ് കോടതിയെ സമീപിച്ചതായി മുൻപ് വാർത്ത വന്നിരുന്നു. എന്നാൽ വിവാഹമോചന പ്രക്രിയയുടെ ആദ്യ ഘട്ടത്തിൽ കൗണ്‍സലിങിന് വിധേയരായ ഇരുവരും തങ്ങള്‍ക്കിടയിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ച് ഒന്നിച്ച് മുന്നോട്ട് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇപ്പോൾ സന്തോഷകരമായ ജീവിതം നയിക്കുകയാണ് ദമ്പതികൾ.


Click it and Unblock the Notifications