അച്ഛൻ എന്നെ കൊല്ലാതെ വിട്ടു, വേലക്കാരിയല്ലാതെ മറ്റാരും തിരിഞ്ഞു നോക്കിയില്ല: നടി രേണു ദേശായ് പറയുന്നു
തെന്നിന്ത്യയിലെ സൂപ്പർസ്റ്റാറാണ് പവൻ കല്യാൺ. സിനിമയിലും ഇപ്പോൾ രാഷ്ട്രീയത്തിലും തിളങ്ങി നിൽക്കുന്ന പവൻ കല്യാണിന്റെ രണ്ടാമത്തെ ഭാര്യ രേണു ദേശായ് ഇപ്പോൾ വാർത്തകളിൽ നിറയുന്നു. തെലുഗു സിനിമകളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് രേണു ദേശായ്. രേണു- പവൻ കല്യാൺ ജോഡി ടോളിവുഡിൽ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടതായിരുന്നു. ഇരുവരും ഒരുമിച്ച് വിവാഹം ചെയ്തെങ്കിലും പിന്നീട് വേർപിരിഞ്ഞു. രേണു തൻ്റെ അഭിനയ ജീവിതത്തിലേക്ക് ഇപ്പോൾ തിരിച്ചു വരവ് നടത്തുകയാണ്.
2000ൽ പുരി ജഗന്നാഥ് സംവിധാനം ചെയ്ത ബദ്രി എന്ന ചിത്രത്തിലൂടെയാണ് രേണു ദേശായ് സിനിമയിലേക്ക് എത്തുന്നത്. മോഡലിംഗിലൂടെയാണ് അഭിനയത്തിലെത്തിയത്. ആ സിനിമ വൻ ഹിറ്റായി. അതിലൂടെ ആ ജോഡിയും ഹിറ്റായി. ആ സിനിമയോടെ പവൻ കല്യാണു രേണു ദേശായിയും പരസ്പരം ഡെയ്റ്റിഗിലായി. മാത്രമല്ല അവർ ലിവ് ഇൻ റിലേഷൻഷിപ്പും തുടങ്ങി. അതിനു ശേഷം 2003ൽ ജോണി എന്ന ചിത്രത്തിലൂടെ ഈ ജോഡി വീണ്ടും ഒന്നിച്ചു. എന്നാൽ ആ ചിത്രം ഒരു പരാജയമായിരുന്നു.

ഇപ്പോൾ രേണു പറഞ്ഞ ചില കാര്യങ്ങളാണ് ചർച്ചയാവുന്നത്. ഇതുവരെ പുറത്ത് പറയാത്ത ചില കാര്യങ്ങളാണ് രേണു ദേശായ് ഒരു അഭിമുഖത്തിനിടെ തുറന്നു പറയുന്നത്. "ഞാൻ ജനിക്കുന്ന സമയത്ത് എന്റെ മാതാപിതാക്കൾ കരുതിയത് ഇത് ഒരു ആൺകുട്ടി ആയിരിക്കുമെന്നാണ്. പക്ഷേ എല്ലാവരുടേയും പ്രതീക്ഷ തെറ്റിച്ച് ഞാൻ ജനിച്ചു. പെൺകുട്ടി ആയതിനാൽ അച്ഛൻ എന്നെ ഒന്ന് എടുക്കാറു പോലുമില്ല. ഒരുപാട് ആളുകൾ പെൺകുട്ടി ജനിച്ചാൽ ഉടനെ അതിനെ കൊന്നു കളയും. എന്നാൽ എന്റെ മാതാപിതാക്കൾക്ക് വിദ്യാഭ്യാസമുള്ളതിനാൽ എന്നെ കൊന്നില്ല. "
"എന്റെ വീട്ടിലെ ജോലിക്കാരിക്ക് മാത്രമായിരുന്നു എന്നോട് സ്നേഹം. എന്റെ മാതാപിതാക്കൾക്ക് പോലും എന്നോട് അത്രക്കും ഇഷ്ടം ഉണ്ടായിരുന്നില്ല. എന്റെ മക്കൾക്ക് വേണ്ടി രണ്ടാമതൊരു വിവാഹം വേണ്ട എന്ന് ഞാൻ തീരുമാനിക്കുകയായിരിന്നു. എന്റെ അവസ്ഥ അവർക്ക് ഉണ്ടാവരുത് എന്ന നിർബന്ധം എനിക്കുണ്ടായിരുന്നു." രേണു ദേശായി പറഞ്ഞു. താരം ഇപ്പോൾ പൂനെയിൽ ആണ് സ്ഥിരതാമസം. തെലുഗു സിനിമയിലൂടെ സജീവമാകാനാണ് പ്ലാൻ.

പവൻ കല്യാൺ ആദ്യം കല്യാണം ചെയ്തത് നന്ദിനിയെ ആണ്. 2007ലായിരുന്നു നിയമ പരമായി ഇരുവരും പിരിഞ്ഞത്. പിരിയാൻ ഉണ്ടായ കാരണം രേണു ദേശായിയുമായി നിലനിന്ന വിവാഹേതര ബന്ധം മൂലമാണ്. നന്ദിനിയുമായി നിയമപരമായി ബന്ധം ഉള്ളപ്പോഴാണ് രേണുവിനെ പ്രണയിച്ചതും ഒന്നിച്ച് ജീവിച്ചതും. 2009ലാണ് പവൻ കല്യാണു രേണു ദേശായിയും വിവാഹം ചെയ്യുന്നത്. ആദ്യ, അക്കിര എന്നിവരാണ് രേണുവിന്റെയും പവൻ കല്യാണിന്റേയും മക്കൾ.
2012ലായിരുന്നു ഇരുവരും വേർപിരിഞ്ഞത്. രേണു പവൻ കല്യണുമായി നല്ല സൗഹൃദം കാത്തു സൂക്ഷിക്കുന്നുണ്ട്. എന്നാൽ ആ കുടുംബവുമായി ഇന്നും അകന്ന് ജീവിക്കുകയാണ് രേണു. മക്കൾ ആദ്യയും അക്കിരയും പവൻ കല്യാണിന്റെ കുടുംബത്തിലെ എല്ലാ ആഘോഷങ്ങളിലും ഉണ്ടാവാറുണ്ട്. ഇപ്പോൾ വീണ്ടും സിനിമകളിൽ സജീവമാവാൻ ഒരുങ്ങുകയാണ് രേണു. ടൈഗർ നാഗേഷ്വര റാവു എന്ന ചിത്രത്തിലൂടെ രേണു ദേശായി മികച്ച അഭിനയം കാഴ്ചവെച്ചിട്ടുണ്ട്.


Click it and Unblock the Notifications











