മരണത്തിൽ നിന്നും അവരെ രക്ഷിച്ചത് നടി രശ്മി അനിൽ; ആ അമ്മ സമ്മാനമായി മോതിരം നൽകി

കോമഡി രം​ഗത്ത് ഇപ്പോഴും സ്ത്രീകൾ പൊതുവേ കുറവാണ്. തെസ്നിഖാൻ, പ്രസീത തുടങ്ങിയ താരങ്ങളായിരുന്നു തുടക്കകാലത്ത് ഉണ്ടായിരുന്നത്. ഇന്നിപ്പോൾ നിരവധി പ്രോ​ഗ്രാമുകളിലൂടെ സ്ത്രീകളുടെ എണ്ണം വർദ്ധിക്കുന്നുണ്ട്. ആ ലിസ്റ്റിൽ കുറച്ച് കാലമായി രശ്മി അനിൽ എന്ന കലാകാരിയും ഇടം പിടിച്ചിട്ടുണ്ട്. രശ്മി മുൻപ് ഒരു സ്കൂൾ അധ്യാപികയായിരുന്നു. എന്നാൽ വിവാഹ ശേഷം ആദ്യ കുഞ്ഞ് ജനിച്ച ശേഷമാണ് താരം ടെലിവിഷൻ രം​ഗത്തേക്ക് എത്തുന്നത്.

നിരവധി സ്റ്റേജ് ഷോകളിലും ഇപ്പോൾ സിനിമകളിലും രശ്മി സജീവമാണ്. ഇരുപത്തിയഞ്ചോളം സീരിയലുകളിലും വിവിധ കോമഡി പ്രോ​ഗ്രാമുകളിലും രശ്മി അഭിനയിച്ചിട്ടുണ്ട്. സ്കിറ്റ് ചെയ്തപ്പോൾ നേരിട്ട ചില അനുഭവങ്ങളെ കുറിച്ച് രശ്മി അനിൽ ഫ്ലവേഴ്സ് ഒരു കോടിയിലൂടെ സംസാരിക്കുന്നു. ഉല്ലാസ് പന്തളത്തിന്റെ കൂടെ രശ്മി നിരവധി ഷോകൾ ചെയ്യാൻ പോയിട്ടുണ്ട്. രശ്മിക്കൊപ്പം ഭർത്താവ് അനിൽ തന്നെയാണ് എപ്പോഴും ഉണ്ടാവുന്നത്.

Actress Resmi Anil

"അങ്ങനെ ഒരു യാത്രക്കിടെ വലിയ പ്രശ്നം ഉണ്ടായിട്ടുണ്ട്. അതായത് ഞാനും ഏട്ടനും കൂടിയാണ് എല്ലാ പ്രോ​ഗ്രാമിനും പോവുന്നത്. തലേ ദിവസം വേറൊരു പ്രോ​ഗ്രാം ഉണ്ടായിരുന്നു. അതു കഴിഞ്ഞതിനു ശേഷം അത്താണിയിൽ വെച്ചാണ് ഉല്ലാസേട്ടന്റെ ഒപ്പമുള്ള ഷോ. ഹസ്ബന്റിന്റെ സഹോദരിയുടെ വീട് ആലപ്പുഴയിൽ ആയതിനാൽ അവിടെ താമസിച്ചു. ആലപ്പുഴയിൽ നിന്ന് അത്താണിയിലേക്ക് ദൂരം കുറവാണല്ലോ. ഒരു 11 മണി ആയപ്പോഴേക്കും ഉല്ലാസ് അണ്ണൻ വിളിച്ചു എവിടെയാണെന്ന് ചോദിച്ചു. ആലപ്പുഴയിൽ ആണെന്ന് പറഞ്ഞപ്പോൾ ഉടൻ തന്നെ ഇറങ്ങാൻ പറഞ്ഞു.

അപ്പോഴാണ് മനസിലായത് തൃശൂരുള്ള അത്താണിയിൽ വെച്ചാണ് പരിപാടി നടക്കുന്നത്. അപ്പോൾ തന്നെ റെഡിയായി, എല്ലാവരും ഇറങ്ങുമ്പോൾ തന്നെ 2 മണിയായി. താമസിച്ചെങ്കിലും വേ​ഗം തന്നെ അവിടെ എത്തി. രണ്ട് സ്കിറ്റ് ഉണ്ടായിരുന്നു. പക്ഷേ 9 മണിയായപ്പോൾ പരിപാടി നിർത്താൻ പറഞ്ഞു. അവിടെ നിയന്ത്രണം ഉണ്ടായിരുന്നു.

9 മണിവരെ മാത്രമേ ഇത്തരം പരിപാടികൾ ചെയ്യാൻ പാടുള്ളൂ എന്നുണ്ടായിരുന്നു." രശ്മി അനിൽ പറയുന്നു. ഉല്ലാസ് പന്തളവും രശ്മിയും ഒരുമിച്ച് ചെയ്ത സ്കിറ്റുകളെല്ലാം ​ഗംഭീരമാണ്. രശ്മിയുടെ രസകരമായ ഒരുപാട് കഥാപാത്രങ്ങൾ പലർക്കും ഒരു സ്ട്രസ് ബസ്റ്റർ ആക്കുന്നുണ്ട്. അത്തരത്തിൽ ഒരു അനുഭവം താരം പങ്കുവെക്കുന്നു.

Actress Resmi Anil

"ഞാൻ അബുദാബിയിൽ ഒരു ഷോയ്ക്ക് പോയപ്പോൾ ഒരു അമ്മ കുറേ നേരം കൊണ്ട് ​ഗ്രീൻ റൂമിൽ കയറി ഇറങ്ങുന്നുണ്ട്. മറ്റാരും അവിടെ ഇല്ലെന്ന് ഉറപ്പ് വരുത്തിയപ്പോൾ ആ അമ്മ എന്റെ അടുത്തേക്ക് വന്നു. എന്നിട്ട് ഒരു മോതിരം തന്നു. ആ അമ്മ ഒരുപാട് വട്ടം മരിക്കാൻ ശ്രമിച്ചിട്ടുണ്ട്, എന്നാൽ അപ്പോഴെല്ലാം എന്റെ സ്കിറ്റ് കണ്ട് ചിരിച്ചിട്ട് അവരുടെ തീരുമാനം മാറ്റിയിട്ടുണ്ട് എന്ന് പറഞ്ഞു." തന്നെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടുവന്നത് രശ്മി അനിൽ ആണെന്ന് പറഞ്ഞ് ഒരു മോതിരം രശ്മിക്ക് സമ്മാനിക്കുകയായിരുന്നു ആ അമ്മ.

എന്നാൽ സമ്മാനം കിട്ടിയെങ്കിലും രശ്മി ആകെ പരിഭ്രമിച്ചു. യാതൊരു മുൻപരിചയം ഇല്ലാത്ത ഒരു സ്ത്രീ മോതിരം സമ്മാനം നൽകിയപ്പോൾ അത് തിരികെ നൽകാൻ രശ്മി ഒരുങ്ങി. എന്നാൽ കൂടെയുള്ളവർ പറഞ്ഞപ്പോഴാണ് അതിന്റെ നല്ല വശം രശ്മിക്കും മനസിലായത്. പരിപാടി ഇഷ്ടപ്പെട്ട് പൂർണ മനസ്സോടെ ആ അമ്മ രശ്മിക്ക് സമ്മാനിച്ച മോതിരം ആയിരുന്നു. ഒരാളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാൻ സാധിച്ചതിന്റെ സന്തോഷവും രശ്മിക്ക് അപ്പോൾ തോന്നി.

More from Filmibeat

Read more about: flowers tv
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X