twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    വസ്ത്രം ശരിയല്ല, പിള്ളേര് നശിച്ചു പോകും! പ്രിന്‍സിപ്പല്‍ അപമാനിച്ചെന്ന് നടി രേവതി സമ്പത്ത്

    |

    വസ്ത്രത്തിന്റെ പേരില്‍ നേരിട്ട ദുരനുഭവം തുറന്നു പറഞ്ഞ് നടി രേവതി സമ്പത്ത്. കമ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി ഒരു സ്‌കൂളില്‍ ചെന്നപ്പോഴാണ് താരത്തിന് മോശം അനുഭവമുണ്ടായത്. സ്‌കൂളിലെ പ്രിന്‍സിപ്പളായ സ്ത്രീയില്‍ നിന്നുമാണ് തനിക്ക് മോശം അനുഭവമുണ്ടായതെന്നാണ് താരം പറയുന്നത്. അതേസമയം കുട്ടികള്‍ അടിപൊളിയായിരുന്നുവെന്നും താരം പറയുന്നുണ്ട്.

    Also Read: ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!Also Read: ലാലേട്ടന്റെ കൂടെ സിംഗപ്പൂരില്‍ പോയവനെ പോലീസ് അകത്താക്കി; കാരണമായത് മൂന്ന് ചോദ്യങ്ങള്‍!

    ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് അവര്‍ സംഭവത്തെക്കുറിച്ച് സംസാരിച്ചത്. ആ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

    Revathy Sampath

    കമ്മ്യൂണിറ്റി വര്‍ക്കിന്റെ ഭാഗമായി 'ബുള്ളിയിങ് ആന്‍ഡ് ഇറ്റ്‌സ് പ്രിവെന്‍ഷന്‍ 'എന്ന വിഷയത്തില്‍ ക്ലാസ്സെടുക്കാന്‍ ഇന്ന് കുളത്തൂര്‍ ഗവണ്മെന്റ് ഹയര്‍ സെക്കന്ററി സ്‌കൂള്‍, കഴക്കൂട്ടം പോകുകയുണ്ടായി.ഉച്ചക്ക് 2.30ക്കാണ് അവര്‍ അനുമതി തന്നിരുന്ന സമയം. എന്റെ കൂടെ എന്റെ ഗ്രൂപ്പ് മെമ്പര്‍ സന്തോഷ് എം.എം എന്ന ഒരാളും ഉണ്ടായിരുന്നു. ക്ലാസ്സ് എടുക്കാന്‍ സമയം ആകുന്നതേ ഉണ്ടായിരുന്നുള്ളു.

    ക്ലാസ്സ് എടുക്കാന്‍ തയ്യാറായി ഇരിക്കുന്ന എന്റെ അരികെ വന്ന പ്രിന്‍സിപ്പല്‍
    'ദീപ എ.പി 'എന്റെ വസ്ത്രം ശരി അല്ല എന്നും,എന്റെ വസ്ത്രം കാരണം മറ്റുള്ള ടീച്ചറുകള്‍ക്ക് ബുദ്ധിമുട്ടുണ്ടെന്നും പറയുന്നുണ്ടായിരുന്നു.എന്റെ പാന്റ് കണ്ടെയുടന്‍ പിള്ളേരൊക്കെ നശിച്ചു എന്ന രീതിയില്‍ ആയിരുന്നു ആ സ്ത്രീയുടെ ഇടപെടല്‍ എന്നാണ് രേവതി പറയുന്നത്.തിരിച്ചു, നമ്മള്‍ ചോദ്യങ്ങള്‍ ചോദിച്ചപ്പോഴും, പ്രതികരിച്ചപ്പോഴും അവരൊന്നും അധികം സംസാരിക്കാന്‍ കൂട്ടാക്കിയില്ല, അയഞ്ഞ മട്ടില്‍ എന്തൊക്കെയോ ഇളിച്ചുകൊണ്ട് പറഞ്ഞു. ക്ലാസ്സ് എടുക്കുന്ന കാര്യത്തിലേക്ക് വിഷയം മാറ്റിയെന്നും രേവതി പറയുന്നു.

    കേവലം ഒരു പാന്റ് കണ്ടയുടന്‍ പിള്ളേര്‍ നശിച്ചുപോകും എന്ന പ്രിന്‍സിപ്പാലിന്റെ ചിന്താഗതിക്ക് കാര്യമായി എന്തോ പ്രശ്‌നമുണ്ട്.
    ഇവരൊക്കെ ഏതു കാലത്താണ് ജീവിക്കുന്നത്,എങനെയാണ് ഈ പദവിയില്‍ ഇരിക്കുന്നത് എന്നുമൊക്കെ ഉള്ളത് വലിയ ചോദ്യമാണ്.എന്ത് അര്‍ഹതയാണ് ഇവര്‍ക്കൊക്കെ ഉള്ളത്.ബേസിക് മാനേഴ്‌സ് പോലുമറിയില്ല.B.Ed/M.Ed/PhDഎന്ന കുറെ അച്ചീവ്‌മെന്റ്‌സ് മാത്രം മതിയോ. ഒരു മനുഷ്യന്റെ അവകാശത്തെ ആണ് ചവിട്ടി തേക്കുന്നത് എന്ന അറിവുപോലും ഇല്ലാതെ ഇവര്‍ എന്ത് തേങ്ങയാണ് അധ്യാപനം എന്ന തൊഴില്‍ കൊണ്ട് ഉദ്ദേശിക്കുന്നത് എന്നാണ് രേവതി ചോദിക്കുന്നത്.

    സെക്‌സ് എഡ്യൂക്കേഷന്‍ ആദ്യം കൊടുക്കേണ്ടത് ഇവര്‍ക്കൊക്കെ ആണ്.ജീന്‍സ് കണ്ടയുടന്‍ ഇറക്ഷന്‍ സംഭവിക്കും എന്ന വൃത്തികെട്ട റേപ്പ് കള്‍ച്ചറിനെയാണ് അവര്‍ വളര്‍ത്തുന്നത്.ഇങ്ങനെയുള്ള അധ്യാപകരെ ദിവസവും നേരിടുന്ന ആ കുട്ടികള്‍ അനുഭവിക്കുന്ന പ്രഷര്‍ ചിന്തിക്കാവുന്നതേയുള്ളൂ. ഇതുപോലെ ഉള്ള കുറെ ടോക്‌സിക് ടീച്ചറുമാരും പ്രിന്‍സിപ്പലും കാരണം കുറെ ചയ്ല്‍ഡ്ഹുട് ട്രോമ അനുഭവിച്ച ഒരാളാണ് ഞാനുമെന്നും രേവതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

    Revathy Sampath

    അവിടുത്തെ പ്ലസ് വണ്ണിലെ കുട്ടികള്‍ക്കാണ് നമ്മള്‍ ക്ലാസ്സ് എടുത്തത്. പിള്ളേര്‍ പൊളിയായിരുന്നു.മാന്യമായ പെരുമാറ്റം, പരസ്പര ബഹുമാനം എന്നിവയില്‍ അവര്‍ അടിപൊളി ആണ് നിസ്സംശയം. അവരില്‍ നിന്ന് അവിടുത്തെ പ്രിന്‍സിപ്പല്‍ ധാരാളം പഠിക്കേണ്ടിയിരിക്കുന്നു. അവരുടെ മുന്‍പില്‍ ബുള്ളിയിങ്ങിനു ഉദാഹരണം ആയി അവരുടെ പ്രിന്‍സിപ്പല്‍ എന്റെ വസ്ത്രത്തെ നോക്കി പറഞ്ഞ വൃത്തികെട്ട വാക്കുകള്‍ തന്നെയാണ് നമ്മള്‍ ചൂണ്ടി കാണിച്ചു പഠിപ്പിച്ചു കൊടുത്തതും എന്ന് അഭിമാനത്തോടെ പറയുന്നുവെന്നും താരം കുറിപ്പില്‍ പറയുന്നുണ്ട്.

    കുട്ടികളുടെ ക്ലാപ്പിലും വിസിലടിയിലും മനസിലായി അവര്‍ അനുഭവിക്കുന്ന ഫ്രസ്‌ട്രേഷന്‍ എന്തുമാത്രമകാമെന്ന്.ഇങ്ങനെ ഉള്ള പല ഇടങ്ങളിലും നാരായണ ഗുരുവിന്റെ വാക്കുകള്‍ ഒക്കെ ചുമരുകളില്‍ എഴുതി പിടിപ്പിച്ചു വെച്ചേക്കും. എന്തിനാണ് അതിന്റെ മറവിലുള്ള നാടകം. അവിടുത്തെ കുട്ടികളില്‍ പ്രതീക്ഷയുണ്ട്. അവിടുത്തെ കുട്ടികള്‍ക്ക് എന്റെ അഭിവാദ്യങ്ങള്‍, സ്‌നേഹം എന്ന് പറഞ്ഞാണ് താരം കുറിപ്പ് അവസാനിപ്പിക്കുന്നത്. നിരവധി പേരാണ് താരത്തിന് പിന്തുണയുമായി എത്തിയിരിക്കുന്നത്.

    Read more about: Revathy Sampath
    English summary
    Actress Revathy Sampath Lashes Out Against A School Principal For Criticising Her Dress
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X