അതെന്താ വിനീത് ശ്രീനിവാസാ, സ്ത്രീകള്‍ക്ക് പത്രാസ്സ് വരൂലേ? ഹൃദയത്തിലെ പാട്ടിനെതിരെ രേവതി

ഒരിടവേളയ്ക്ക് ശേഷം വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന സിനിമയാണ് ഹൃദയം. പ്രണവ് മോഹന്‍ലാല്‍, കല്യാണി പ്രിയദര്‍ശന്‍, ദര്‍ശന രാജേന്ദ്രന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. ചിത്രത്തിന്റെ ട്രെയിലറും പാട്ടുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിക്കഴിഞ്ഞു. ചിത്രത്തിന്റെ ഓഡിയോ റിലീസ് നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. മോഹന്‍ലാല്‍ ആയിരുന്നു ഓഡിയോ ലോഞ്ചിംഗ് നിര്‍വ്വഹിച്ചത്. വര്‍ഷങ്ങള്‍ക്ക് ശേഷം ഓഡിയോ കാസറ്റ് പുറത്തിറക്കുന്ന സിനിമയായി മാറിയിരിക്കുകയാണ് ഹൃദയം. ഇതിനിടെ ഇപ്പോഴിതാ ഹൃദയത്തെ വിമര്‍ശിച്ചു കൊണ്ട് എത്തിയിരിക്കുകയാണ് നടി രേവതി സമ്പത്ത്.

സോഷ്യല്‍ മീഡിയയിലൂടെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും പങ്കുവെക്കുന്ന താരമാണ് രേവതി സമ്പത്ത്. ഇത്തവണ രേവതി സംസാരിക്കുന്നത് ഹൃദയത്തിലെ ഉണ്ണക്കമുന്തിരി പാട്ടിലെ സ്ത്രീ വിരുദ്ധതയെക്കുറിച്ചാണ്. പാട്ടിലെ വരികള്‍ ചൂണ്ടിക്കാണിച്ചാണ് നടിയുടെ പ്രതികരണം. ഫെയ്‌സ്ബുക്കില്‍ പങ്കുവച്ച കുറിപ്പിലൂടെയായിരുന്നു താരം വിമര്‍ശനവുമായി എത്തിയത്. പാട്ടില്‍ പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ, ചെക്കന്റെ പത്രാസ് കണ്ടോക്ക്യാ എന്ന വരികളെയായിരുന്ു രേവതി വിമര്‍ശിച്ചത്. വിശദമായി വായിക്കാം തുടര്‍ന്ന്.

സ്ത്രീകള്‍ക്ക് പത്രാസ്സ് വരൂലേ?

'പെണ്ണിന്റെ മൊഞ്ച് കണ്ടോക്ക്യ കണ്ടോക്ക്യ
ചെക്കന്റെ പത്രാസു കണ്ടോക്ക്യ കണ്ടോക്ക്യ '
അതെന്താ വിനീത് ശ്രീനിവാസാ,
നമ്മള്‍ സ്ത്രീകള്‍ക്ക് പത്രാസ്സ് വരൂലേ?
സ്ത്രീകളെ സദാ നേരവും മൊഞ്ച്/അഴക്/ചന്തം കണ്‍സെപ്റ്റില്‍ ഒതുക്കുന്ന രീതിയൊക്കെ ഒന്നെടുത്തു കളയടേയ്...!.നമ്മള്‍ ഒക്കെ പത്രാസ്സില്‍ ഡബിള്‍ പിഎച്ച്ഡി ഉള്ളവരാടോ..'' എന്നായിരുന്നു രേവതി സമ്പത്ത് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. പിന്നാലെ നിരവധി പേര്‍ കമന്റുമായി എത്തുകയായിരുന്നു. താരം ശ്രദ്ധിക്കപ്പെടാന്‍ ആണ് ഇങ്ങനെ വിമര്‍ശിക്കുന്നതെന്നായിരുന്നു ചിലരുടെ കമന്റ്. അസേമയം എല്ലാത്തിലും നെഗറ്റീവ് കാണേണ്ടതില്ലെന്നാണ് മറ്റ് ചിലര്‍ പറയുന്നത്. കമന്റുകള്‍ക്ക് രേവതി മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്.

മറുപടി

ഒരു ഇന്‍ഡിപ്പെന്‍ഡന്റ് സ്ത്രീയെ കാണിച്ച് ''പെണ്ണിന്റെ പത്രാസ് കണ്ടോക്കിയേ' എന്ന് എഴുതിയാല്‍ 'വ്യക്തിത്വമുള്ള സ്ത്രീകളുടെ എക്‌സിസ്റ്റന്‍സ് കാണുമ്പോള്‍ പത്രാസ് ആയി തോന്നുന്ന കാലമൊക്കെ കഴിഞ്ഞ് പോയി വിനീതേ' എന്ന വായനകള്‍ പേടിച്ചിട്ടായിരിക്കും. എന്നായിരുന്നു ഒരു കമന്റ്. ഈ കമന്റിന് രേവതി മറുപടി നല്‍കിയിട്ടുണ്ട്. അത്രക്കൊക്കെ 'തട്ടത്തിന്‍ മറയത്തെ പെണ്ണിന്റെ മൊഞ്ചുമുതല്‍ ഈ ഹൃദയത്തിന്റെ മൊഞ്ചു 'മാറിയോ ..ഇവരില്‍ നിന്നൊക്കെ ഈ ക്ലീഷേ 'മൊഞ്ചില്‍' നിന്ന് മിനിമം 'പത്രാസ്സ്' വരെയുള്ള സഞ്ചാരം പ്രതീക്ഷിക്കുന്നു. അത്രയും ദൂരം കഴിഞ്ഞിട്ട് കോംപ്ലക്‌സിറ്റിയില്‍ കടക്കാം എന്ന് കരുതി.. എന്നായിരുന്നു രേവതിയുടെ മറുപടി. ഇന്നാണോ പാട്ട് കേട്ടതെന്നായിരുന്നു മറ്റൊരു കമന്റ്. ഇതിന് രേവി നല്‍കിയ മറുപടി ഇന്ന് കേള്‍ക്കാന്‍ പാടില്ല എന്നുണ്ടോ എന്നായിരുന്നു.

Recommended Video

പ്രണവിന്റെ ‘ഹൃദയം’ റിലീസില്‍ മാറ്റമില്ലെന്ന് വിനീത് ശ്രീനിവാസന്‍. | Filmibeat Malayalam
അറ്റന്‍ഷന്‍ സീക്കിംഗ്

സോഷ്യല്‍ മീഡിയ അറ്റന്‍ഷന്‍ സീക്കിംഗ് , ആരും ശ്രദ്ധിക്കാതിരിക്കുമ്പോള്‍ ശ്രദ്ധ നേടാന്‍ വേണ്ടി ഓരോരോ പോസ്റ്റുകള്‍ എന്ന കമന്റിന് രേവതി നല്‍കിയ മറുപടി പക്കാ നിരീക്ഷണം, പെര്‍ഫെക്ട് എന്നായിരുന്നു. എല്ലാത്തിനും നെഗറ്റീവ് കണ്ടാല്‍ അതിനേ നേരം കാണൂ, പാട്ടിനെ അതിന്റേതായ രീതിയില്‍ വിടുക എന്ന് പറഞ്ഞയാളോട് രേവതി പറഞ്ഞത് വിടൂല എന്നായിരുന്നു. പിന്നാലെ കമന്റിലൂടെ വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട് രേവതി. ഒക്കെയ്.. ഇന്നത്തെ ഈ മനോഹരമായ ആചാരം കഴിഞ്ഞിരിക്കുന്നു. ഒഴിവു സമയങ്ങള്‍ അല്പം ആനന്ദകരമാക്കാന്‍ വേണ്ടി ഇവിടെ വരുന്ന വിവരമില്ലാത്ത സൈബര്‍ബുള്ളിസിനോട് സംസാരിക്കാം എന്ന് കരുതി... ഒക്കെയ് ബുള്ളികളെ അടുത്ത വെള്ളിയാഴ്ച ബാക്കി ഊളത്തരം കേള്‍കാം..ഇന്നത്തെ സമയം കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ ടാറ്റാ. എന്നായിരുന്നു രേവതിയുടെ പ്രതികരണം.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X