അവന്‍ റൂമില്‍ വരും, അങ്ങനെ ഗോസിപ്പുകളുണ്ടായി, മാസികയില്‍ പേരു വരുമെന്ന് അച്ഛന്‍ പേടിച്ചിരുന്നു: രോഹിണി

മലയാളികള്‍ക്ക് മാത്രമല്ല തെന്നിന്ത്യന്‍ സിനിമയിലെ തന്നെ സുപരിചിതയായ നടിയാണ് രോഹിണി. ബാലതാരമായിട്ടാണ് രോഹിണി സിനിമയിലെത്തുന്നത്. നടന്‍ രഘുവരനെയായിരുന്നു രോഹിണി വിവാഹം കഴിച്ചത്. എ്ന്നാല്‍ ഇരുവരും 2004 ല്‍ പിരിഞ്ഞു. ഋഷിവരന്‍ ആണ് ഇരുവരുടേയും മകന്‍. കഴിഞ്ഞ ദിവസം രോഹിണിയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും ചര്‍ച്ചയായിരുന്നു. ജെബി ജംഗ്ഷന്‍ എന്ന പരിപാടിയുടെ പഴയ വീഡിയോയാണ് ചര്‍ച്ചയായി മാറിയത്.

രഘുവരനെക്കുറിച്ചും സിനിമയില്‍ നിലനില്‍ക്കുന്ന മോശം പ്രവണതകളെക്കുറിച്ചുമൊക്കെ രോഹിണി സംസാരിച്ചിരുന്നു. ഇപ്പോഴിതാ അഭിമുഖത്തിലെ മറ്റൊരു ഭാഗവും ചര്‍ച്ചയാവുകയാണ്. തന്നേയും അന്നത്തെ നായകന്‍ റഹ്‌മാനേയും കുറിച്ചുള്ള ഗോസിപ്പുകളെക്കുറിച്ചാണ് രോഹിണി മനസ് തുറക്കുന്നത്. പഴയ വീഡിയോയിലെ വാക്കുകള്‍ ചര്‍ച്ചയായി മാറുകയാണ്. താരത്തിന്റെ വാക്കുകള്‍ വായിക്കാം.

ഗോസിപ്പുകള്‍

ഒരുപാട് ഗോസിപ്പുകള്‍ ഉണ്ടായിരുന്നു. മാസികകളിലൊക്കെ ഭയങ്കര ചര്‍ച്ചയായിരുന്നു. മാധ്യമ പ്രവര്‍ത്തകര്‍ ചിത്രീകരണം നടക്കുന്നിടത്ത് വരുമ്പോള്‍ അച്ഛന്‍ പറയുമായിരുന്നു ആ സമയത്ത് നീ അവനുമായി സംസാരിക്കരുതെന്ന്. ഞങ്ങള്‍ക്ക് മറച്ചു വെക്കാന്‍ ഒന്നുമില്ല, എന്താണ് നിങ്ങളുടെ പ്രശ്‌നം എന്ന് ഞാന്‍ ചോദിക്കുമായിരുന്നു. യാതൊരു അടിസ്ഥാനവുമില്ലായിരുന്നു അതിനൊന്നും. പക്ഷെ അച്ഛന്‍ പറയും നിന്റെ കരിയറിന് നല്ലതല്ലെന്ന്. അവര്‍ക്ക് പറയാനുള്ളത് അവര്‍ പറയട്ടെ, അതിലൊന്നും യാതൊരു സത്യവുമില്ലെന്നായിരുന്നു ഞാന്‍ പറഞ്ഞിരുന്നു.

വേണമെന്ന് കരുതി തന്നെ

പിന്നെ ചിലപ്പോള്‍ വേണമെന്ന് കരുതി തന്നെ ചെയ്തിട്ടുണ്ട്. അവന്‍ എന്റെ റൂമിലേക്ക് വരുമായിരുന്നു. അവനെപ്പോഴും നല്ല വിശപ്പായിരുന്നു. ഞങ്ങളൊക്കെ വളരുന്ന പ്രായമായിരുന്നു. എന്റെ റൂമില്‍ എപ്പോഴും കേക്കൊക്കെ വാങ്ങി വെക്കുമായിരുന്നു. ആ കേക്ക് വല്ലതും ഉണ്ടോ എന്ന് ചോദിച്ചു കൊണ്ട് അവന്‍ വരുമായിരുന്നു. അത് കണ്ട് ആളുകള്‍ ഓ അവന്‍ അവളുടെ മുറിയിലേക്ക് പോകുന്നത് കണ്ടോ എന്ന് പറയും. അവരെ കാണുമ്പോള്‍ അവന്‍ പറയുമായിരുന്നു നോക്കിക്കോ അവര്‍ നമ്മളെ പറ്റി എഴുതുമെന്ന്. ഞങ്ങള്‍ക്കതെല്ലാം തമാശയായിരുന്നു.

കുറ്റബോധം

അതേസമയം തന്റെ ജീവിതത്തിലെ കുറ്റബോധം തോന്നിയ നിമിഷത്തെക്കുറിച്ചും രോഹിണി മനസ് തുറക്കുന്നുണ്ട്. രഘുവരനെക്കുറിച്ചായിരുന്നു രോഹിണി മനസ് തുറന്നത്. മരിക്കുന്നതിന് 20 ദിവസം മുമ്പ് മകന്‍ ഋഷിയെ കൊണ്ട് വിടാന്‍ രഘുവരന്‍ വന്നിരുന്നു. ആകെ ഡൗണ്‍ ആയിരുന്ന്ു രഘുവരനെന്നും നീ എന്റെ കുട്ടിയാണെന്ന് പറഞ്ഞു കൊണ്ട് തന്നെ കെട്ടിപ്പിടിച്ചെന്നും താനും കെട്ടിപ്പിടിച്ചുവെന്നും രോഹിണി പറയുന്നു. കണ്ടപ്പോള്‍ തന്നെ സുഖമില്ലാത്തത് പോലെ തോന്നിയെങ്കിലും എങ്ങനെയുണ്ട് എന്ന് താന്‍ ചോദിച്ചില്ലെന്നാണ് രോഹിണി പറയുന്നത്.

Recommended Video

രാജാവിന്റെ മകന്‍ മോഹന്‍ലാലിനെ സൂപ്പര്‍സ്റ്റാര്‍ ആക്കിയ പോലെ കുറുപ്പ് ദുല്‍ഖറിനും ഗുണകരമാകും
സിനിമയാക്കുകയാണെങ്കില്‍

ഒരുമിച്ചായിരുന്നപ്പോള്‍ ചെക്കപ്പിന്റെ വിവരങ്ങളൊക്കെ തനിക്ക് അറിയാമായിരുന്നു. എന്നാല്‍ പിരിഞ്ഞതിന് ശേഷം തനിക്ക് അതേക്കുറിച്ച് തിരക്കാനായില്ല. അത് ചോദിക്കേണ്ടിയിരുന്നു. ഋഷി വിളിക്കുമ്പോള്‍ ഹൈദാരാബാദ് ആണെന്നായിരുന്നു പറഞ്ഞിരുന്ന്. എന്നാല്‍ ആ സമയം അദ്ദേഹം ആശുപത്രിയിലായിരുന്നുവെന്നും പിന്നീട് ആണ് അറിയുന്നതെന്നും അപ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നുവെന്നും നേരത്തെ ചോദിക്കാന്‍ സാധിച്ചിരുന്നുവെങ്കില്‍ എന്തെങ്കിലും ചെയ്യാമായിരുന്നുവെന്നും രോഹിണി പറയുന്നു. അതേസമയം തന്റേയും രഘുവരന്റേയും ജീവിതം സിനിമയാക്കുകയാണെങ്കില്‍ രഘുവരനാകേണ്ടത് നവാസുദ്ദീന്‍ സിദ്ദീഖിയാണെന്നും തന്റെ വേഷം ചെയ്യേണ്ടത് കീര്‍ത്തി സുരേഷ് ആണെന്നും രോഹിണി പറയുന്നു.

നടിയെന്ന നിലയില്‍ മാത്രമല്ല, തിരക്കഥാകൃത്തായും സംവിധായകയായും ഗാന രചയീതാവായും അവതാരകയായുമെല്ലാം നിറ സാന്നിധ്യമായി മാറിയ താരമാണ് രോഹിണി. തന്റെ അഞ്ചാം വയസില്‍ സിനിമയിലെത്തിയ രോഹിണി മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും കന്നഡയിലും അഭിനയിച്ചിട്ടുണ്ട്. ദേശീയ പുരസ്‌കാരത്തില്‍ പ്രത്യേക പരാമര്‍ശം അടക്കം നിരവധി പുരസ്‌കാരങ്ങളും രോഹിണിയെ തേടിയെത്തിയിരുന്നു. കോളാമ്പിയാണ് രോഹിണി അഭിനയിച്ച അവസാന മലയാള സിനിമ. നവരസ എന്ന നെറ്റ്ഫ്‌ളിക്‌സ് ആന്തോളജിയിലാണ് അവസാനമായി അഭിനയിച്ചത്.

More from Filmibeat

Read more about: raghuvaran
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X