'ഇപ്പോൾ ഹാപ്പിലി ഡിവോഴ്‌സ്ഡ്! വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം; പക്ഷേ...': സാധിക പറയുന്നു

ടെലിവിഷനിലൂടേയും സിനിമയിലൂടേയുമെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതയാണ് നടി സാധിക വേണുഗോപാല്‍. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം സാധിക ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം പലപ്പോഴും വൈറലായി മാറാറുണ്ട്. അതുപോലെ തന്നെ സാമൂഹിക വിഷയങ്ങളിൽ അടക്കം തന്റെ നിലപാടുകള്‍ തുറന്നു പറഞ്ഞും ശ്രദ്ധനേടിയിട്ടുള്ള താരമാണ് സാധിക.

സംവിധായകൻ ഡി. വേണുഗോപാലിന്റെയും നടി രേണുകയുടെയും മകളായ സാധിക മോഡലിംഗിലൂടെയാണ് കരിയർ ആരംഭിക്കുന്നത്. 2012 ൽ ഓർക്കൂട്ട് ഒരു ഓർമ്മക്കൂട്ട് എന്ന സിനിമയിലൂടെയാണ് താരം വെള്ളിത്തിരയിലേക്ക് ചുവടുവെയ്ക്കുന്നത്. തുടർന്ന് പത്തിലധികം സിനിമകളിൽ അഭിനയിച്ചു. നിരവധി പരമ്പരകളുടെയും ഭാഗമായ താരം കുക്കറി ഷോ അടക്കമുള്ള ടെലിവിഷൻ പരിപാടികളിലും തിളങ്ങി. ഇപ്പോഴും ടെലിവിഷൻ പരിപാടികളിൽ സജീവമാണ് താരം.

sadhika venugopal

അതിനിടെ സാധികയുടെ പുതിയൊരു അഭിമുഖം ശ്രദ്ധനേടുകയാണ്. വെറൈറ്റി മീഡിയക്ക് നൽകിയ അഭിമുഖത്തിൽ തന്റെ വിവാഹമോചനത്തെ കുറിച്ചൊക്കെ മനസുതുറന്നിരിക്കുകയാണ് നടി. 2015 ൽ ആയിരുന്നു സാധികയുടെ വിവാഹം. എന്നാൽ അധികം നാൾ ഈ ബന്ധം മുന്നോട്ട് പോയിരുന്നില്ല. സാധിക പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നതിന് മുൻപായിരുന്നു വിവാഹം. അതുകൊണ്ട് തന്നെ പലർക്കും വിവാഹത്തെ കുറിച്ച് അറിവില്ല. അഭിമുഖത്തിൽ വിവാഹം കഴിഞ്ഞതാണോ എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടിയായാണ് വിവാഹമോചനത്തിനെ കുറിച്ച് നടി സംസാരിച്ചത്.

'വിവാഹം കഴിഞ്ഞതാണ്. ഇപ്പോൾ ഹാപ്പിലി ഡിവോഴ്‌സ്ഡ്. ചെറിയ പ്രായത്തിൽ ഒന്നുമായിരുന്നില്ല. വളരെ പക്വതയോടെ എടുത്ത തീരുമാനമായിരുന്നു വിവാഹം. പക്ഷേ അതെന്തോ ശരിയായില്ല. ചിലരുടേത് ശരിയാകും, ചിലരുടേത് ശരിയാകില്ല. എന്റേതും ശരിയായില്ല. ഞാൻ വിവാഹം കഴിച്ചതാണെന്ന് അറിയാത്ത ആളുകൾ എന്നെ കുറിച്ച് തിരയാത്ത ആളുകളായിരിക്കും. ഓൺലൈനിൽ എവിടെയും ഞാൻ അത് തിരുത്തിയിട്ടില്ല. ചിത്രങ്ങളൊന്നും മാറ്റിയിട്ടില്ല. അതുകൊണ്ട് ഗൂഗിൾ തിരഞ്ഞാലും കിട്ടും', സാധിക പറഞ്ഞു.

'പ്രണയ വിവാഹമായിരുന്നില്ല. സുഹൃത്തിന്റെ സുഹൃത്തായിരുന്നു. ഒരു വർഷക്കാലം സംസാരിച്ച ശേഷമൊക്കെയാണ് വിവാഹം കഴിച്ചത്. എന്നാൽ അത് ശരിയായില്ല. ഡിവോഴ്സ് ആവാൻ അങ്ങനെ പ്രത്യേകിച്ച് കാരണമൊന്നും ഉണ്ടായിട്ടില്ല. അതങ്ങനെ സംഭവിച്ചു. എന്റെ പ്രശ്നങ്ങൾ ഒക്കെ കൊണ്ട് തന്നെയാകും. ചെറിയ ചെറിയ പ്രശ്നങ്ങൾ വച്ച് വച്ച് പോകുമ്പോൾ കാലക്രമേണ അതൊരു വലിയ പ്രശ്‌നമായി മാറാം. അങ്ങനെയൊക്കെ തന്നെയാണ് സംഭവിച്ചത്', സാധിക വ്യക്തമാക്കി.

sadhika venugopal

ഇനി സീരിയസായ ഒരു പ്രണയത്തിനൊന്നും താൽപര്യമില്ലെന്നും സാധിക കൂട്ടിച്ചേർത്തു. ഇനി ആരോടും പ്രണയം തോന്നില്ല എന്നല്ല. ആരോടും എപ്പോൾ വേണമെങ്കിലും ആർക്കും പ്രണയം തോന്നാം. എന്നാൽ ഒരു സീരിയസായ പ്രണയമുണ്ടാകുമെന്ന് തോന്നുന്നില്ല. കുറച്ചു കാലത്തേക്ക് ഇനി എന്തായാലും ഇല്ല, അവർ പറഞ്ഞു.

സൈബർ ആക്രമങ്ങളോട് പ്രതികരിക്കുന്നതിനെ കുറിച്ചും സാധിക സംസാരിച്ചു. മുൻപ് എല്ലാ കമന്റുകൾക്കും പ്രതികരിക്കുമായിരുന്നു. എന്നാൽ ഇപ്പോൾ അതില്ല. ഒട്ടും പറ്റാത്ത വിധത്തിൽ എന്തെങ്കിലും വന്നാൽ മാത്രം റിയാക്റ്റ് ചെയ്യാറുള്ളു. എന്നാൽ അതും തമാശയോടെ അവരെ കളിയാക്കുന്ന വിധത്തിലൊക്കെയേ ചെയ്യാറുള്ളൂവെന്നും സാധിക വ്യക്തമാക്കി.

വസ്ത്രധാരണത്തിന്റെ പേരിൽ മോശം കമന്റ് ഇടുന്നവർ ഇപ്പോഴും ഉണ്ട്. എന്നാൽ പഴയതിലും കുറവാണ്. അത് എന്നെയാണ് പറയുന്നതെങ്കിൽ കുഴപ്പമില്ല. വീട്ടുകാരെ ചീത്ത പറയുമ്പോഴാണ് പ്രശ്‌നം. ഞാൻ ഡ്രസ് അഴിച്ചിട്ട് ഫോട്ടോ എടുക്കുന്നു എന്ന് പറഞ്ഞ് വീട്ടുകാരെ പറയുന്നത് എന്തിനാണ്. അവർ ഈ ഫീൽഡിൽ ഉണ്ടായിരുന്നവർ ആണ്. അവർക്ക് പ്രൊഫഷനെ അങ്ങനെ കാണാൻ അറിയാമെന്നും സാധിക പറഞ്ഞു.

Read more about: sadhika venugopal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X