നോ പറയാൻ മടിയില്ല! മുൻനിര താരമായിട്ടും നിലപാട് മാറ്റാതെ സായ് പല്ലവി; അത്തരം സിനിമകളെ ചെയ്യൂ!

പ്രേമത്തിലെ മലർ മിസ്സായി വന്ന് മലയാളികളുടെയും പിന്നീട് തെന്നിന്ത്യൻ പ്രേക്ഷകരുടെയാകെ ഹൃദയം കീഴടക്കിയ നടിയാണ് സായ് പല്ലവി. ഒരൊറ്റ സിനിമയിലൂടെ ഇത്രയധികം ആരാധകരെ നേടിയെടുത്ത മറ്റൊരു നായിക തെന്നിന്ത്യൻ സിനിമയിൽ അടുത്തകാലത്ത് ഉണ്ടായിട്ടുണ്ടോ എന്നത് പോലും സംശയമാണ്. ഇന്ന് തെന്നിന്ത്യൻ സിനിമയിലെ ഏറ്റവും വിലപിടിപ്പുള്ള നായികമാരില്‍ ഒരാളാണ് സായ് പല്ലവി. തമിഴ്, തെലുങ്ക് ഭാഷകളിൽ കൈ നിറയെ അവസരങ്ങളുമായി തിളങ്ങി നിൽക്കുകയാണ് താരം.

സിനിമകൾക്ക് പുറമെ തന്റെ വ്യകതിത്വം കൊണ്ടും വളരെയധികം ശ്രദ്ധനേടിയിട്ടുള്ള താരമാണ് സായ് പല്ലവി. വലിയ നായികയാണെങ്കിലും വളരെ സാധാരണ രീതിയിൽ വസ്ത്രം ധരിച്ചാണ് സായിയെ പൊതുവേദികളിൽ കാണുക. സിനിമ പാർട്ടികളിലോ താരത്തെ കാണാനും സാധിക്കില്ല. സിനിമകൾ തിരഞ്ഞെടുക്കുന്ന കാര്യത്തിലും വളരെ സെലക്ടീവാണ് താരം. തനിക്ക് ചേരുന്നതും അഭിനയ പ്രധാന്യമുള്ളതുമായ കഥാപാത്രങ്ങൾ മാത്രമാണ് നടി തിരഞ്ഞെടുക്കാറുള്ളത്. മാത്രമല്ല സിനിമ ഏറ്റെടുക്കണമെങ്കില്‍ കര്‍ശനമായ പല നിബന്ധനകളും നടി മുന്നോട്ട് വെക്കാറുണ്ട്.

Sai Pallavi

ഇപ്പോഴിതാ സായ് പല്ലവിയുടെ ആ നിബന്ധനകൾ സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. സിനിമയിലെത്തിയിട്ട് ഏഴ് വർഷം കഴിയുമ്പോഴും തന്റെ നിലപാടുകളിൽ നിന്നും ഒരിഞ്ച് പോലും പിന്നോട്ട് പോയിട്ടില്ല എന്നതിന് സായ് പല്ലവിക്ക് കയ്യടിക്കുകയാണ് ആരാധകർ. സായ് പല്ലവി വെച്ചിട്ടുള്ള നിബന്ധനകളിൽ ഏറ്റവും ആദ്യത്തേത് നേരത്തെ പറഞ്ഞതുപോലെ സിനിമകളുടെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതാണ്. കഥയുടെയും കഥാപാത്രത്തിന്റെയും പ്രാധാന്യം അനുസരിച്ചു മാത്രമേ സായ് പല്ലവി സിനിമകൾ കമ്മിറ്റ് ചെയ്യാറുള്ളൂ.

ഏത് സൂപ്പർ താര സിനിമ ആണെങ്കിലും സായ് പല്ലവി ആ നിലപാടിൽ നിന്നും പിന്നോട് പോകാറില്ല. അതുപോലെയാണ് ചുംബന രംഗങ്ങൾ. സ്‌ക്രീനിൽ ചുംബന രംഗങ്ങൾ ചെയ്യാൻ ആഗ്രഹിക്കാത്ത അപൂർവം നായികമാരിൽ ഒരാളാണ് സായ് പല്ലവി. അത്തരം രംഗങ്ങളുള്ള സിനിമകൾ എത്ര വലുത് തന്നെ ആയാലും നോ പറയുന്ന താരമാണ് സായ് പല്ലവി. ഒരിക്കൽ സിനിമയിൽ ചുംബന രംഗങ്ങൾ താൻ ചെയ്യാത്തതിന്റെ കാരണം നടി തുറന്നു പറഞ്ഞിരുന്നു.

'എന്റെ സിനിമകൾ മുഴുവൻ കുടുംബത്തിനും കാണാൻ കഴിയുന്നതാകണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. ലിപ്‌ലോക്ക് രംഗങ്ങൾ കൊണ്ട് അവരെ അസ്വസ്ഥരാക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല,' എന്നായിരുന്നു സായ് പല്ലവി പറഞ്ഞത്. അതേസമയം അടുത്തിടെ ലവ് സ്റ്റോറി എന്ന ചിത്രത്തിൽ നടൻ നാഗ ചൈതന്യയ്ക്കൊപ്പം സായ് പല്ലവിയുടെ സെക്കൻഡുകൾ മാത്രമുള്ള ചുംബന രംഗം കടന്നുവന്നിരുന്നു. ആരാധകരെ ഞെട്ടിച്ച ഒന്നായിരുന്നു ഈ രംഗം. എന്നാൽ താൻ ചുംബിച്ചിട്ടില്ലെന്നും അവിടെ ക്യാമറ ടെക്നിക്കാണ് ഉപയോഗിച്ചിരിക്കുന്നത് എന്നും വ്യക്തമാക്കി സായ് പല്ലവി രംഗത്തെത്തി.

Sai Pallavi

ചുംബന രംഗങ്ങൾക്ക് പുറമെ വസ്ത്രത്തിന്റെ കാര്യത്തിലും സായ് പല്ലവിക്ക് കർശന നിബന്ധനയുണ്ട്. സാരിയോ ചുരിദാറോ പോലുള്ള സാധാരണ വസ്ത്രങ്ങൾ മാത്രമേ നടി സിനിമയിൽ ധരിക്കാറുള്ളു. ഇറക്കം കുറഞ്ഞ വസ്ത്രങ്ങളോ ഒരുപാട് ശരീരം കാണുന്ന വസ്ത്രങ്ങളോ നടി ധരിക്കാറില്ല. ഇതിനും സായ് പല്ലവി മുൻപ് വിശദീകരണം നൽകിയിട്ടുണ്ട്.

താൻ അത്തരം വസ്ത്രങ്ങൾക്ക് എതിരല്ല, എന്നാൽ തനിക്ക് അവ ധരിക്കുന്നത് കംഫർട്ടബിൾ അല്ല എന്നാണ് സായ് പല്ലവി പറഞ്ഞത്. ഫിദ എന്ന ചിത്രത്തിൽ തനിക്ക് അത്തരമൊരു വസ്ത്രം ധരിക്കേണ്ടി വന്നിട്ടുണ്ടെന്നും അത് വളരെ അസ്വസ്ഥത ഉണ്ടാക്കിയെ ഒന്നാണെന്നും നടി പറഞ്ഞിട്ടുണ്ട്.

അതേ സമയം എസ്കെ 21 ന്റെ ഷൂട്ടിങ് തിരക്കുകളിലാണ് സായ് പല്ലവി ഇപ്പോൾ. ശിവകാർത്തികേയനാണ് ചിത്രത്തിലെ നായകൻ. ഇതുകൂടാതെ നാഗചൈതന്യ നായകനാകുന്ന തണ്ടെൽ എന്ന ചിത്രവും സായ് പല്ലവിയുടേതായി അണിയറയിൽ ഉണ്ട്.

Read more about: sai pallavi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X