'സ്ത്രീകളെ നിങ്ങൾ ഇങ്ങനെ ചിന്തിക്കരുത്, ഇങ്ങനെയല്ല ജീവിക്കേണ്ടത്'; സമീറ റെഡ്‌ഡി പറയുന്നു

വാരണം ആയിരം എന്ന ഒറ്റ സിനിമയിലൂടെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സമീറ റെഡ്‌ഡി. സൂര്യ നായകനായ ഗൗതം മേനോൻ ചിത്രത്തിൽ സമീറ അവതരിപ്പിച്ച മേഘ്ന എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയിരുന്നു. തുടർന്നാണ് താരം മലയാളികൾക്കിടയിൽ പോലും ആരാധകരെ സ്വന്തമാക്കിയത്. പിന്നീട് മോഹൻലാലിനൊപ്പം ഒരു നാൾ വരും എന്ന മലയാള ചിത്രത്തിലും സമീറ അഭിനയിച്ചിരുന്നു.

വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് വിട്ട് നിൽക്കുകയാണ് സമീറയിപ്പോൾ. 2014ലാണ് സമീറ, അക്ഷയ് വർധയെ വിവാഹം ചെയ്തത്. സിനിമയിൽ സജീവമല്ലെങ്കിലും സാമൂഹിക മാധ്യമങ്ങളിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവക്കാറുണ്ട് താരം. ബോഡി ഷെയ്മിങ് പോലുള്ളവയ്ക്കെതിരെ നിരന്തരം രം​ഗത്തെത്താറുള്ള നടി കൂടിയാണ് സമീറ റെഡ്ഡി.

ഇടയ്ക്ക് തന്റെ ഗര്‍ഭകാലത്തെ കുറിച്ചും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ

ഇടയ്ക്ക് തന്റെ ഗര്‍ഭകാലത്തെ കുറിച്ചും പോസ്റ്റ്പാര്‍ട്ടം ഡിപ്രഷനിലൂടെ കടന്ന് പോയതിനെ പറ്റിയുമൊക്കെ സമീറ വെളിപ്പെടുത്തിയിരുന്നു. തന്റെ ശരീരം തനിക്ക് അഭിമാനമാണെന്ന് ഉറക്കെ പ്രഖ്യാപിച്ചിട്ടുള്ള നടിയാണ് സമീറ. മറ്റു നടിമാരെ പോലെ പ്രായത്തിനനുസരിച്ച് തന്റെ ശരീരത്തിനുണ്ടാകുന്ന മാറ്റങ്ങൾ മറച്ചുവയ്ക്കാൻ സമീറ ശ്രമിക്കാറില്ല. തന്റെ നരച്ച മുടിയും സ്‌ട്രെച്ച് മാര്‍ക്ക് വീണ വയറുമൊക്കെ നടി ഇതിനകം പുറംലോകത്തെ കാണിച്ചിട്ടുണ്ട്.

തന്റെ വിശേഷങ്ങളും ചിത്രങ്ങളും ആരാധകരുമായി പങ്കുവയ്ക്കുന്നതിനൊപ്പം ചില വിഷയങ്ങളിലെ തന്റെ അഭിപ്രായങ്ങളും നിലപാടുകളും അറിവുകളുമൊക്കെ സമീറ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സ്ത്രീകൾ എടുക്കുന്ന ചില തീരുമാനങ്ങളെ കുറിച്ചു പറഞ്ഞു കൊണ്ട് ഇൻസ്റ്റാഗ്രാമിൽ ഒരു വീഡിയോ പങ്കുവച്ചിരിക്കുകയാണ് താരം. സ്ത്രീകൾ ജീവിതത്തെ എങ്ങനെയാണ് കാണേണ്ടതെന്നെല്ലാം സമീറ വീഡിയോയിൽ പറയുന്നുണ്ട്. നടിയുടെ വീഡിയോ ഇതിനോടകം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടി കഴിഞ്ഞു.

ഇത് എനിക്ക് കഴിയില്ല' എന്ന മനോഭാവത്തോടെ സ്ത്രീകൾ ഒരു കാര്യത്തെയും സമീപിക്കരുത്

'ഇത് എനിക്ക് കഴിയില്ല എന്ന മനോഭാവത്തോടെ സ്ത്രീകൾ ഒരു കാര്യത്തെയും സമീപിക്കരുത്. ഇത് തനിക്ക് കഴിയും എന്ന് ചിന്തിച്ച് ജീവിതത്തിൽ തീരുമാനങ്ങൾ എടുക്കണമെന്നും സമീറ പറയുന്നു. 'എനിക്ക് വയസ്സായി' എന്നു പറഞ്ഞ് പലകാര്യങ്ങളിൽ നിന്നും സ്ത്രീകൾ മാറി നിൽക്കും. എന്നാൽ അതിന്റെ ആവശ്യമില്ലെന്നാണ് സമീറ പറയുന്നത്.

'പ്രായം നിങ്ങൾക്ക് പരിധികൾ നിശ്ചയിക്കുന്നില്ല. ഒരിക്കലും അങ്ങനെ ചിന്തിക്കരുത്. പരാജയത്തെ കുറിച്ചോർത്ത് നിങ്ങൾ ഭയപ്പെടരുത്. എല്ലാം വിധിയാണ്. പക്ഷേ, നിങ്ങൾ പരാജയപ്പെടുമെന്ന് കരുതി ഒരു കാര്യത്തിൽ നിന്നും പിൻതിരിയരുത്. പരിശ്രമിക്കണം. പരിശ്രമത്തിലൂടെ മാത്രമേ നമുക്ക് വിജയിക്കാനാകൂ. മറ്റുള്ളവർ എന്തു ചിന്തിക്കുമെന്നു കരുതി ജീവിക്കരുത്,' സമീറ കൂട്ടിച്ചേർക്കുന്നു.

മൂന്നുവർഷങ്ങൾക്കു മുൻപ് എനിക്ക് ജീവിതത്തെ

'മൂന്നുവർഷങ്ങൾക്കു മുൻപ് എനിക്ക് ജീവിതത്തെ കുറിച്ച് വലിയ പദ്ധതികളൊന്നും ഉണ്ടായിരുന്നില്ല. എനിക്കു വേണ്ടി ജീവിക്കാൻ ഞാൻ തന്നെ തീരുമാനിച്ചു. ചില നഷ്ടങ്ങൾ വരുമ്പോഴും എല്ലാം ശരിയാകും എന്ന് കരുതാൻ ഞാൻ ശീലിച്ചു. നിങ്ങളുടെ പ്രായം എത്രയാണെങ്കിലും തിരിച്ചു വരാൻ സാധിക്കും. അത് അത്ര എളുപ്പമായിരിക്കില്ല. പക്ഷേ, നിങ്ങൾ പരിശ്രമിക്കണമെന്ന് മാത്രം,' സമീറ റെഡ്‌ഡി വീഡിയോയിൽ പറഞ്ഞു.

2013 ൽ പുറത്തിറങ്ങിയ വാരധനായക എന്ന കന്നഡ ചിത്രത്തിലാണ് സമീറ അവസമായി അഭിനയിച്ചത്. 2012 ൽ പുറത്തിറങ്ങിയ വേട്ടൈ ആയിരുന്നു അവസാന തമിഴ് ചിത്രം. ഹിന്ദിയിൽ അനിൽ കപൂർ, അജയ് ദേവ്ഗൺ എന്നിവർ പ്രധാന കഥാപാത്രങ്ങളായ ടെസിലാണ് അവസാനം വേഷമിട്ടത്.

Read more about: sameera reddy
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X