നിക്കി ഗർഭിണിയാവാൻ അധികം വൈകില്ല; ഇപ്പോൾ അവധി ആഘോഷത്തിലാണ്!; സഹോദരി സഞ്ജന ഗൽറാണി പറയുന്നു
എബ്രിഡ് ഷൈൻ - നിവിൻ പോളി കൂട്ടുകെട്ടിൽ ഒരുങ്ങിയ 1983 എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായി മാറിയ നടിയാണ് നിക്കി ഗല്‍റാണി. അന്യഭാഷയിൽ നിന്ന് മലയാളത്തിലേക്ക് എത്തിയ നിക്കിയ്ക്ക് മികച്ച സ്വീകാര്യതയാണ് മലയാളത്തിൽ ലഭിച്ചത്. 1983 എന്ന ഒറ്റ ചിത്രത്തിലൂടെ തന്നെ നിരവധി ആരാധകരെ നേടാൻ നിക്കിക്ക് കഴിഞ്ഞു.
പിന്നീട് ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവന്‍ മര്യാദരാമന്‍, ഒരു സെക്കന്‍ഡ് ക്ലാസ് യാത്ര, രാജമ്മ അറ്റ് യാഹു തുടങ്ങി നിരവധി സിനിമകളാണ് മലയാളത്തിൽ നിന്ന് നിക്കിയെ തേടി എത്തിയത്. ഒമര്‍ ലുലു സംവിധാനം ചെയ്ത ധമാക്കയിലാണ് നടി അവസാനമായി അഭിനയിച്ചത്. മലയാളത്തിന് പുറമെ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും നിക്കി അഭിനയിച്ചിട്ടുണ്ട്. മലയാളത്തിലും തമിഴിലുമാണ് നടി കൂടുതൽ സജീവം.

അടുത്തിടെയാണ് നടി വിവാഹിതയായത്. നടൻ ആദി പിന്നീസെട്ടിയെ ആണ് താരം വിവാഹം ചെയ്തത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്. ചെന്നൈയിലെ ഒരു ഹോട്ടലില്‍ വെച്ചായിരുന്നു വിവാഹ ചടങ്ങുകള്‍ നടന്നത്. ഏറെ നാളായി പ്രണയത്തിലായിരുന്നു ഇരുവരും. മെയ് 18ന് ആയിരുന്നു ഇവരുടെ വിവാഹം.
അടുത്ത ബന്ധുക്കളുടേയും സുഹൃത്തുക്കളുടേയും സാന്നിധ്യത്തിലായിരുന്നു വിവാഹ ചടങ്ങുകള്‍. യാഗവരായിനം നാ കാക്ക, മറഗാധ നാനയം തുടങ്ങിയ ചിത്രങ്ങളില്‍ നിക്കിയും ആദിയും ഒരുമിച്ചഭിനയിച്ചിരുന്നു. വിവാഹം കഴിഞ്ഞിട്ട് ഏഴ് മാസമേയുള്ളെങ്കിലും ഇതിനോടകം തന്നെ ഇവരെ കുറിച്ചുള്ള ഗോസിപ്പുകൾ സുലഭമാണ്.
അടുത്തിടെ നിക്കിയും ആദിയും കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങുന്നതായി വാർത്തകൾ പുറത്തു വന്നിരുന്നു. വിവാഹം കഴിഞ്ഞ് മാസങ്ങൾ കഴിഞ്ഞിട്ടും നിക്കി ഗൽറാണി അഭിനയത്തിലേക്ക് തിരിച്ച് വരാത്തതും. പുതിയ സിനിമകളൊന്നും കമ്മിറ്റ് ചെയ്യാത്തതുമാണ് നിക്കി ഗർഭിണിയാണെന്ന തരത്തിൽ തെന്നിന്ത്യൻ സിനിമാ മേഖലയിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയത്.
ഇപ്പോഴിതാ, നിക്കി ഗർഭിണിയാണോ എന്നതിന്റെ സത്യാവസ്ഥ വെളിപ്പെടുത്തിയിരിക്കുകയാണ് ചേച്ചി സഞ്ജന ഗൽറാണി. നടിയും തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികയാണ്. കാസനോവ, ദ കിംഗ് ആൻഡ് കമ്മീഷണർ, ചില നേരങ്ങളിൽ ചിലർ തുടങ്ങിയ ചിത്രങ്ങളിൽ സഞ്ജന അഭിനയിച്ചിട്ടുണ്ട്. പുതിയ ചിത്രമായ ചോരന്റെ പ്രമോഷന്റെ ഭാഗമായി നൽകിയ അഭിമുഖത്തിലാണ് സഞ്ജന നിക്കിയെ കുറിച്ച് സംസാരിച്ചത്.

നിക്കി ഇപ്പോള്‍ ചെന്നൈയില്‍ സെറ്റില്‍ഡ് ആണെന്നാണ് സഞ്ജന പറഞ്ഞത്, ഗര്‍ഭിണിയാണോ എന്നായിരുന്നു അവതാരകന്റെ അടുത്ത ചോദ്യം. ഇതുവരെ ഗര്‍ഭിണിയല്ല, എന്നാൽ അധികം വൈകാതെ ഗര്‍ഭിണിയായേക്കും എന്ന് പ്രതീക്ഷിക്കുന്നു എന്നായിരുന്നു സഞ്ജനയുടെ മറുപടി.
എന്തും തുറന്ന് പറയുന്ന അടുത്ത സുഹൃത്തുക്കളാണ് താനും സഹോദരി നീക്കിയെന്നും സഞ്ജന നേരത്തെ പറഞ്ഞിട്ടുണ്ട്. സത്യത്തില്‍ തന്റെ സഹോദരി അല്ല, സഹോദരനെ പോലെയാണ് സഞ്ജന എന്നാണ് നിക്കി ചേച്ചിയെ കുറിച്ച് പറഞ്ഞിട്ടുള്ളത്. തന്നെ ഏറ്റവും അധികം പിന്തുണയ്ക്കുന്നത് ചേച്ചിയാണെന്ന് നിക്കി പറഞ്ഞിരുന്നു.
താൻ കുറച്ചു പൊസസീവ് ടൈപ്പ് ആണെന്നും അത് കൊണ്ടാണ് നിക്കി അങ്ങനെ പറഞ്ഞതെന്നുമായിരുന്നു അഭിമുഖത്തിൽ സഞ്ജനയുടെ മറുപടി. അവധി ആഘോഷിക്കാനായി നിക്കി ഇപ്പോൾ ആലപ്പുഴയിൽ കുടുംബത്തിനൊപ്പമ ഉണ്ടെന്നും സഞ്ജന പറയുന്നുണ്ട്.
അതേസമയം, സഞ്ജനയുടെ പുതിയ മലയാള സിനിമ ചോരൻ തിയേറ്ററിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. പ്രവീണ്‍ റാണ, രമ്യ പണിക്കര്‍ എന്നിവരാണ് ചിത്രത്തിൽ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സാന്റോ അന്തിക്കാടാണ് സിനിമ സംവിധാനം ചെയ്തത്.
റാണാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ പ്രജിത് കെ.എം നിർമ്മിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം സുരേഷ് ബാബുവാണ്. സ്റ്റാൻലി ആന്റണിയാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സിനിമയ്ക്ക് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്.


Click it and Unblock the Notifications











