മലയാളത്തില്‍ മനഃപൂര്‍വം ബ്രേക്ക് എടുത്തതാണ്! കാരണം വെളിപ്പെടുത്തി സനുഷ സന്തോഷ്
മലയാളികള്‍ക്ക് യാതൊരു പരിചയപ്പെടുത്തലും ആവശ്യമില്ലാത്ത നടിയാണ് സനുഷ സന്തോഷ്. ബാലതാരമായിട്ടാണ് സനൂഷ എത്തുന്നത്. നിരവധി സിനിമകളില്‍ അഭിനയിച്ച് മലയാളികളുടെ മനസില്‍ ഇടം നേടിയ സനൂഷ പിന്നീട് നായികയായും മാറി. എന്നാല്‍ കഴിഞ്ഞ കുറച്ചു നാളുകളായി അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു സനുഷ. ഇപ്പോഴിതാ ഇടവേള അവസാനിപ്പിച്ച് സനുഷ മടങ്ങിയെത്തുകയാണ്.
ആറ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് സനുഷയുടെ തിരിച്ചുവരവ്. എന്നാല്‍ ഈ ഇടവേള സനുഷ മലയാളത്തില്‍ മാത്രമാണ് എടുത്തിരുന്നത്. അത് താന്‍ മനപ്പൂര്‍വ്വം എടുത്ത ഇടവേള തന്നെയാണെന്നാണ് സനുഷ പറയുന്നത്. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു സനുഷ മനസ് തുറന്നത്. താരത്തിന്റെ വാക്കുകള്‍ വായിക്കാം തുടര്‍ന്ന്.

ഇടവേള മലയാളത്തില്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തമിഴ്, തെലുങ്ക്, കന്നഡ തുടങ്ങി മറ്റു ഭാഷകളിലെല്ലാം സജീവമായിരുന്നുവെന്നാണ് സനുഷ പറയുന്നത്. അതേസമയം, മലയാളത്തില്‍ മനഃപൂര്‍വം ബ്രേക്ക് എടുത്തതാണ്. നല്ല കഥാപാത്രങ്ങള്‍ക്കായി കുറച്ചുസമയം കാത്തിരിക്കാമെന്നു തോന്നിയെന്നാണ് തന്റെ ഇടവേളയെക്കുറിച്ച് സനുഷ പറയുന്നത്.
മലയാളത്തെ വളരെയധികം മിസ് ചെയ്ത സമയം കൂടിയായിരുന്നുവെന്നും തന്റെ ഇടവേളയെക്കുറിച്ച് സനുഷ പറയുന്നുണ്ട്. തിരിച്ചുവരവ് ഗംഭീരമാക്കാന്‍ തന്നെയാണ് സനുഷയുടെ തീരുമാനം. നിലവില്‍ മലയാളത്തില്‍ മൂന്നു ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു. അതില്‍ രണ്ടെണ്ണത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണെന്നും സനുഷ അറിയിക്കുന്നുണ്ട്.
ഈ ഇടവേളക്കാലത്തായിരുന്നു സനുഷ പഠനം പൂര്‍ത്തിയാക്കിയത്. സെന്റ് തെരേസാസിലായിരുന്നു പഠനം. അവിടെ തനിക്ക് യാതൊരു സെലിബ്രിറ്റി സ്റ്റാറ്റസും ഇല്ലായിരുന്നുവെന്നാണ് സനുഷ പറയുന്നത്. അടിപൊളിയായിരുന്നു ക്യാംപസ് ജീവിതം. ആ സമയവും സിനിമകളില്‍ അഭിനയിക്കുന്നുണ്ട്. പക്ഷേ, അധ്യാപകരും കൂട്ടുകാരും വീട്ടുകാരുമെല്ലാം നന്നായി പിന്തുണച്ചു. അതുകൊണ്ട് ടെന്‍ഷനൊന്നുമില്ലാതെ ആസ്വദിച്ചാണ് പഠിച്ചതെന്നും സനുഷ പറയുന്നത്. പിജി പൂര്‍ത്തിയാക്കിയ ശേഷമാണ് സനുഷ തിരിച്ചെത്തുന്നത്.
ജലധാര പമ്പ് സെറ്റ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ്. ചിത്രത്തില്‍ ഉര്‍വ്വശിയ്ക്കും ഇന്ദ്രന്‍സിനുമൊപ്പം അഭിനയിച്ചതിനെക്കുറിച്ചും സനുഷ വാചാലയാകുന്നുണ്ട്. ഉര്‍വശിയുടെ കൂടെ അഭിനയിക്കുകയെന്നത് എന്റെ വലിയ സ്വപ്നമായിരുന്നു. അവരുടെ അഭിനയം കണ്ടു പലപ്പോഴും അത്ഭുതപ്പെട്ടിട്ടുണ്ടെന്നാണ് സനുഷ പറയുന്നത്. ഒത്തിരി കാര്യങ്ങള്‍ അവരില്‍ നിന്നു തനിക്ക് പഠിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും സനുഷ പറയുന്നു.

അതേസമയം ഞാന്‍ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും സിംപ്ലസ്റ്റ് ആയ നടനാണ് ഇന്ദ്രന്‍സ് ചേട്ടന്‍ എന്നാണ് സനുഷ അഭിപ്രായപ്പെടുന്നത്. പാലക്കാട് ഷൂട്ടിങ് നടക്കുന്ന സമയത്ത് ഒട്ടേറെപ്പേര്‍ ഷൂട്ടിങ് കാണാന്‍ എത്തിയിരുന്നു. ഇന്ദ്രന്‍സ് ചേട്ടനും അവരിലൊരാളായി പെട്ടെന്നു മാറിയെന്നാണ് സനുഷ ഓര്‍ക്കുന്നത്. അദ്ദേഹം കഥാപാത്രമാകുന്നതും അങ്ങനെത്തന്നെയാണെന്നും സനുഷ ചൂണ്ടിക്കാണിക്കുന്നു.
സനുഷയെ പോലെ തന്നെ മലയാളികള്‍ക്ക് സുപരിചിതനാണ് സഹോദരന്‍ സനൂപും. ഫിലിപ്പ് ആന്റ് മങ്കിപ്പെന്നിലൂടെയാണ് സനൂപ് സിനിമയിലെത്തുന്നത്. സനൂപും ഇപ്പോള്‍ സിനിമയില്‍ നിന്നും ഇടവേളയെടുത്തിരിക്കുകയാണ്. ചേച്ചിയെ പോലെ സനൂപും പഠിക്കുകയായിരുന്നു. ഇപ്പോള്‍ പ്ലസ് ടു കഴിഞ്ഞു. അവനും നല്ല സിനിമയ്ക്കു വേണ്ടി കാത്തിരിക്കുകയാണെന്നാണ് സനുഷ പറയുന്നത്.
a


Click it and Unblock the Notifications