twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഷോള്‍ പറന്ന സമയത്തെടുത്ത ചിത്രം, 'വീണ്ടും ഗര്‍ഭിണി' പ്രചരണത്തിനെതിരെ ശരണ്യ മോഹന്‍

    |

    സോഷ്യല്‍ മീഡിയയുടെ മോശം കമന്റുകള്‍ക്കും ബോഡി ഷെയ്മിംഗിനും ഇരകളായി മാറിയ ഒരുപാട് നടിമാരുണ്ട്. പലരും ഇത്തരക്കാരെ അവഗണിക്കുമ്പോള്‍ ചിലര്‍ ഇത്തരക്കാരെ നിയമപരമായി തന്നെ നേരിടാന്‍ തീരുമാനിക്കും. സമാനമായൊരു അനുഭവം നേരിട്ട നടിയാണ് ശരണ്യ മോഹന്‍. അമ്മയുടെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ എത്തിയ ശരണ്യയുടെ ചിത്രങ്ങള്‍ ശരണ്യ മൂന്നാമതും ഗര്‍ഭിണി എന്ന തലക്കെട്ടോടെയായിരുന്നു പ്രചരിച്ചിപ്പച്ചത്. പിന്നാലെ ശരണ്യ ഇതിനെതിരെ സോഷ്യല്‍ മീഡിയയിലൂടെ തന്നെ രംഗത്ത് എത്തുകയും ചെയ്തിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നിയമത്തിന്റെ വഴിയിലൂടെ തന്നെ നീങ്ങാനാണ് ശരണ്യയുടെയും കുടുംബത്തിന്റേയും തീരുമാനം.

    ഇപ്പോഴിതാ വ്യാജ വാര്‍ത്തകളെക്കുറിച്ചും സോഷ്യല്‍ മീഡിയയിലെ കമന്റുകളെക്കുറിച്ചും ശരണ്യ മനസ് തുറക്കുകയാണ്. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. വിശദമായി വായിക്കാം തുടര്‍ന്ന്.

    വ്യാജവാര്‍ത്തകള്‍

    വ്യാജവാര്‍ത്തകള്‍ വന്നപ്പോള്‍ ആദ്യം വിട്ടുകളയാമെന്നു കരുതിയതാണ്. പക്ഷേ പിന്നീടു തോന്നി പ്രതികരിക്കണമെന്ന്. അങ്ങനെ പൊലീസില്‍ പരാതി കൊടുത്തു. ഞാന്‍ ഗര്‍ഭിണിയാണെന്ന തരത്തിലുള്ള തലക്കെട്ടുകളുപയോഗിച്ച് വാര്‍ത്തകള്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെയാണ് കേസ് കൊടുത്തതെന്നും ശരണ്യ പറയുന്നു. കണ്ടന്റ് വായിക്കാതെ, തലക്കെട്ടു മാത്രം വായിച്ചാണ് പലരും അതിനു താഴെ വന്ന് മനസ്സില്‍ തോന്നുന്നതൊക്കെ കമന്റായി എഴുതുന്നത്. വാര്‍ത്തകള്‍ പ്രചരിപ്പിക്കാനുള്ള പ്ലാറ്റ്‌ഫോമിനെ ദുരുപയോഗം ചെയ്യുകയാണ് ഇക്കൂട്ടര്‍. ഇതിനു പിന്നിലുള്ളവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തന്നെയാണ് തീരുമാനമെന്നും താരം വ്യക്തമാക്കുന്നു.

    താന്‍ അവഗണിച്ചാലും

    ഇത്തരം വാര്‍ത്തകളെ താന്‍ അവഗണിച്ചാലും എന്റെ പ്രിയപ്പെട്ടവരെ അതു വല്ലാതെ ബാധിക്കാറുണ്ടെന്നും അതുകൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും ശരണ്യ വ്യ്ക്തമാക്കുന്നു. അതേസമയം ഇത്തരം വ്യാജവാര്‍ത്തകളിടുന്നവരെയും അത് എന്താണെന്നു പോലും വായിച്ചുനോക്കാതെ മോശം കമന്റിടുന്ന എല്ലാവരെയും നന്നാക്കിക്കളയാമെന്ന ചിന്തയൊന്നും തനിക്കില്ലെന്നും ശരണ്യ വ്യക്തമാക്കുന്നു. പക്ഷേ എത്തിക്‌സ് എന്നൊരു കാര്യമുണ്ടെന്ന് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്ന ചിലര്‍ പലപ്പോഴും മറന്നുപോകാറുണ്ടെന്നും അതൊന്ന് ഓര്‍മിപ്പിക്കുവാനാണ് താന്‍ പ്രതികരിച്ചതെന്ന് ശരണ്യ വ്യക്തമാക്കുന്നു. പിന്നാലെ തന്റെ പോസ്റ്റിന് സ്ത്രീകളില്‍ നിന്നും ലഭിച്ച പ്രതികരണങ്ങളെക്കുറിച്ചും ശരണ്യ മനസ് തുറക്കുന്നുണ്ട്.

    ഡയാസ്റ്റാസിസ് റെക്ടി

    ഗര്‍ഭിണിയാണെന്ന തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട ചിത്രത്തിനൊപ്പം നിലവിലെ ആരോഗ്യസ്ഥിതി എന്താണെന്ന് വിശദമാക്കുന്ന ഒരു ലിങ്കും ഒരു 'അവബോധ' പോസ്റ്റും താന്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ അതിനു ലഭിച്ച കമന്റുകളില്‍നിന്ന്, ഒരുപാട് സ്ത്രീകള്‍ ദിനംപ്രതി ഇത്തരം ചോദ്യങ്ങള്‍ നേരിടുന്നുണ്ടെന്ന് മനസ്സിലാക്കാനായെന്നാണ് ശരണ്യ പറയുന്നത്. പക്ഷേ അവരില്‍ പലര്‍ക്കും തങ്ങള്‍ കടന്നു പോകുന്ന അവസ്ഥയെക്കുറിച്ച് കൃത്യമായ ധാരണയില്ലായിരുന്നുവെന്നും താരം ഓര്‍ക്കുന്നു. അപ്പോഴാണ്, പ്രസവാനന്തരമുണ്ടാകുന്ന ഡയാസ്റ്റാസിസ് റെക്ടി (റശമേെമശെ െൃലരശേ ) എന്ന അവസ്ഥയെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ടതിന്റെ പ്രാധാന്യം താന്‍ തിരിച്ചറിയുതെന്നും ശരണ്യ പറയുന്നു. പിന്നാലെ ആ അവസ്ഥയെക്കുറിച്ചും താരം വിശദീകരിക്കുകയാണ്.

    പ്രസവശേഷം കൃത്യമായ വ്യായാമത്തിലൂടെ, ഭക്ഷണനിയന്ത്രണത്തിലൂടെ തന്റെ ശരീരഭാരം നന്നായി നിയന്ത്രിച്ചിരുന്നു. പ്രഫഷന്റെ ഭാഗമായി എനിക്ക് ഫിറ്റ്നസ് നിലനിര്‍ത്തേണ്ടത് വളരെ പ്രധാനമാണെന്നും അതിനാലായിരുന്നുവെന്നും താരം പറയുന്നു. എന്നാല്‍ ശരീരം മെലിഞ്ഞെങ്കിലും വയര്‍ മാത്രം ഒതുങ്ങിയില്ലായിരുന്നുവെന്നും താരം പറയുന്നു. ഇതിനെക്കുറിച്ച് കൂടുതലായി അറിയാന്‍ ശ്രമിച്ചതോടെയാണ് ഡയാസ്റ്റാസിസ് റെക്ടിയെപ്പറ്റി മനസ്സിലാക്കിയതെന്നാണ് ശരണ്യ പറയുന്നത്. വയര്‍ ഒരു പ്രശ്‌നമേയല്ലെന്നു കരുതുകയും അതുമൂലം യാതൊരു ആരോഗ്യപ്രശ്‌നങ്ങളും അനുഭവിക്കേണ്ടി വന്നിട്ടില്ലാത്തതുമായ ആളാണോ നിങ്ങള്‍? എങ്കില്‍ വയറങ്ങനെ നില്‍ക്കട്ടേയെന്നേ... നിങ്ങളുടെ ശരീരം, നിങ്ങളുടെ വയര്‍.. അത് നിങ്ങളുടെ മാത്രം കാര്യമല്ലേ എന്നാണ് ശരണ്യ ചോദിക്കുന്നത്..

    Recommended Video

    Minnal Murali Movie Review By RRR |Tovino Thomas | Basil Joseph | Netflix India
    വ്യാജവാര്‍ത്ത

    അതേസമയം ഇന്‍ഡസ്ട്രിയില്‍ ആ പ്രഫഷന്‍ ആവശ്യപ്പെടുന്ന അഴകളവുണ്ട്. അതിനു യോജിക്കാത്ത തരത്തില്‍ വേഷംകെട്ടിയെന്നോ ശരീരപ്രകൃതിക്കു തീരെ യോജിക്കാത്ത വസ്ത്രം ധരിച്ചെന്നോ ഒക്കെ പറഞ്ഞാണ് ഇത്തരം കമന്റുകള്‍ വരുന്നതെങ്കില്‍ താനതിന് ചെവികൊടുക്കും എന്ന് ശരണ്യ വ്യക്തമാക്കുന്നു. പക്ഷേ കുടുംബവും ഡാന്‍സ് സ്‌കൂളുമായി തികച്ചും സ്വകാര്യ സന്തോഷങ്ങളുമായി മുന്നോട്ടു പോകുമ്പോള്‍ എന്തിനാണ് ഇങ്ങനെ മോശം കമന്റുകളിടുന്നതെന്ന് തനിക്ക് മനസിലാകുന്നില്ലെന്ന് ശരണ്യ പറയുന്നു. വൈറലായി മാറിയ തന്റെ ചിത്രത്തെക്കുറിച്ചും ശരണ്യ മനസ് തുറന്നു.

    വളരെ മാന്യമായ വസ്ത്രം ധരിച്ചാണ് അമ്മയുടെ മീറ്റിങ്ങില്‍ പങ്കെടുക്കാന്‍ പോയത്. കാറ്റത്ത് ഷോള്‍ പറന്ന സമയത്തെടുത്ത ചിത്രമാണ് 'വീണ്ടും ഗര്‍ഭിണി' എന്ന തരത്തില്‍ വ്യാജവാര്‍ത്ത പ്രചരിപ്പിക്കാന്‍ ചിലര്‍ ഉപയോഗിച്ചത് എന്നാണ് ശരണ്യ പറയുന്നത്. സൈബര്‍ ബുള്ളിയിങ് പോലെയുള്ള ഇത്തരം വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിക്കുന്ന പ്ലാറ്റ്‌ഫോമുകളെയും വ്യക്തികളെയും പിന്നാലെ നടന്ന് ഉപദേശിച്ച് നന്നാക്കാന്‍ സാധിക്കില്ല. അതിനാല്‍ അവര്‍ സ്വയം തെറ്റു തിരിച്ചറിയണം അതിനു തയാറാകാത്തവരെ പ്രതിരോധിക്കാന്‍ ശക്തമായ നിമയങ്ങളാണ് വേണ്ടതെന്നും ശരണ്യ അഭിപ്രായപ്പെടുന്നു.

    Read more about: saranya mohan
    English summary
    Actress Saranya Mohan About Social Media Comments And Bodyshaming
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X