'എങ്കില്‍ പിന്നെ ഞാന്‍ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ'; തന്റെ കല്യാണക്കഥ പറഞ്ഞ് ശരണ്യ മോഹന്‍

മലയാളികള്‍ക്ക് സുപരിചിതയായ നടിയാണ് ശരണ്യ മോഹന്‍. ബാലതാരമായി സിനിമയിലെത്തിയ നടിയാണ് ശരണ്യ. പിന്നീട് മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിക്കാന്‍ സാധിച്ചു ശരണ്യയ്ക്ക്. മികച്ചൊരു നര്‍ത്തകി കൂടിയാണ് ശരണ്യ മോഹന്‍. ഇപ്പോഴിതാ തന്റെ വിവാഹത്തെക്കുറിച്ചുളള് ശരണ്യയുടെ വാക്കുകള്‍ ശ്രദ്ധ നേടുകയാണ്. മലയാളത്തിലും തമിഴിലുമെല്ലാം സജീവമായി നില്‍ക്കുന്നതിനിടെയായിരുന്നു ശരണ്യയുടെ വിവാഹം.

അരവിന്ദ് കൃഷ്ണയാണ് ശരണ്യയുടെ ഭര്‍ത്താവ്. ഏഴ് വര്‍ഷത്തെ സൗഹൃദത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. ഇതേക്കുറിച്ച് ഒരു സ്‌റ്റേജ് ഷോയില്‍ വച്ചായിരുന്നു ശരണ്യ മനസ് തുറന്നത്. അരവിന്ദും ഒപ്പമുണ്ടായിരുന്നു. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കല്യാണ ആലോചനകള്‍

''വീട്ടില്‍ എനിക്ക് ആ സമയത്ത് കല്യാണ ആലോചനകള്‍ എല്ലാം നടക്കുന്നുണ്ടായിരുന്നു. പക്ഷെ എന്നെ സംബന്ധിച്ച് കല്യാണം കഴിക്കുന്ന ആള്‍ എന്നെ ശരിയ്ക്കും മനസ്സിലാക്കണം എന്ന കണ്ടീഷന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്‍ജിനിയര്‍ ആയിരിക്കണം ഡോക്ടര്‍ ആയിരിക്കണം സിനിമ ഫീല്‍ഡില്‍ തന്നെ ഉള്ള ആളായിരിക്കണം എന്നൊന്നും ഞാന്‍ പറഞ്ഞിട്ടില്ല. നടിയാണ്, കാണാന്‍ മോശമില്ല, നര്‍ത്തകിയാണ് എന്നതിനൊക്കെ അപ്പുറം എനിക്ക് ചില പോരായ്മകളും ഉണ്ട്. അത് മനസ്സിലാക്കി, ശരണ്യ എന്ന പെണ്‍കുട്ടിയെ തിരിച്ചറിയുന്ന ആളായിരിക്കണം എന്നാണ് ഞാന്‍ അച്ഛനോട് പറഞ്ഞിരുന്നത്'' എന്നാണ് വിവാഹത്തെക്കുറിച്ച് തനിക്കുണ്ടായിരുന്ന സങ്കല്‍പ്പത്തെക്കുറിച്ചും തന്റെ കാഴ്ചപ്പാടുകളെക്കുറിച്ചും ശരണ്യ പറയുന്നത്.

ഞാന്‍ ശരണ്യയെ വിവാഹം ചെയ്താലോ

അങ്ങനെ ഒരു ഭാഗത്ത് വിവാഹ ആലോചനകള്‍ നടക്കുന്നതിനിടെ ഒരു ദിവസം താനും അരവിന്ദും കണ്ടു. എന്തായി വിവാഹ ആലോചനകള്‍ എന്ന് താന്‍ അരവിന്ദിനോട് ചോദിച്ചുവെന്നും അപ്പോള്‍ ആ വീട്ടില്‍ ആലോചനകള്‍ നടക്കുന്നുണ്ടെന്നായിരുന്നു അരവിന്ദ് നല്‍കിയ മറുപടി. തനിക്കും ആലോചനകള്‍ തുടങ്ങിയെന്ന വിവരം അരവിന്ദിനോടും ശരണ്യ പറഞ്ഞു. അന്ന് വീട്ടിലെത്തിയപ്പോള്‍ ശരണ്യയെ തേടി അരവിന്ദിന്റെ മെസേജ് എത്തുകയായിരുന്നു. 'എങ്കില്‍ പിന്നെ ഞാന്‍ തന്നെ ശരണ്യയെ വിവാഹം ചെയ്താലോ' എന്നായിരുന്നു അരവിന്ദിന്റെ മെസേജ്. കുഴപ്പമില്ല, പക്ഷെ അച്ഛന്റെയും അമ്മയുടെയും എല്ലാം സമ്മതത്തോടെയും അനുഗ്രഹത്തോടെയും ആയിരിക്കണം എന്നായിരുന്നു തന്റെ മറുപടി എന്നാണ് ശരണ്യ പറയുന്നത്.

എല്ലാം പെട്ടെന്ന് ആയിരുന്നു

പിന്നെ എല്ലാം പെട്ടെന്ന് ആയിരുന്നുവെന്നാണ് ശരണ്യ പറയുന്നത്. ഞങ്ങള്‍ സംസാരിച്ച് കഴിഞ്ഞ്, രണ്ട് ദിവസത്തിന് ശേഷം പെണ്ണ് കാണല്‍ ചടങ്ങ് കഴിഞ്ഞു. അത് കഴിഞ്ഞ് ചെറുക്കന്റെ വീട് കാണാന്‍ എന്റെ വീട്ടില്‍ നിന്നും ആളുകള്‍ പോയി. വിവാഹ നിശ്ചയം നടന്നു. ഒരു മാസം കൊണ്ട് കല്യാണവും കഴിഞ്ഞു. അതിനിടയില്‍ പിന്നെ ഞങ്ങള്‍ രണ്ട് പേരും അധികം സംസാരിച്ചിരുന്നില്ല''എന്നാണ് ശരണ്യ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ശരണ്യ. ഭര്‍ത്താവിനും കുടുംബത്തിനുമൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം ശരണ്യ പങ്കുവെക്കാറുണ്ട്. ആരാധകരുടെ പ്രിയപ്പെട്ട ദമ്പതികളാണ് ശരണ്യയും അരവിന്ദും.

Recommended Video

ഇത്രേം അപ്ഡേറ്റഡ് ആയ നടനില്ല, എന്റെ ടെക്സ്റ്റ്ബുക്കാണ് മമ്മൂക്ക | FIlmiBeat Malayalam
ചിമ്പുവിനെ ഡാന്‍സ് പഠിപ്പിച്ചു

അതേസമയം ഈയ്യടുത്ത് തമിഴ് സിനിമയിലെ സൂപ്പര്‍ താരം ചിമ്പുവിനെ ഡാന്‍സ് പഠിപ്പിച്ചും ശരണ്യ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കേരളത്തില്‍ എത്തിയപ്പോഴായിരുന്നു ചിമ്പുവിനെ ശരണ്യ നൃത്തം പഠിപ്പിച്ചത്.് കൈനിറയെ സമ്മാനങ്ങള്‍ നല്‍കിയാണ് ചിമ്പു മടങ്ങിയത്. ബാലതാരമായിട്ടായിരുന്നു ശരണ്യ സിനിമയിലെത്തുന്നത്. പിന്നീട് ഒരുനാള്‍ ഒരു കനവ്, പച്ചക്കുതിര, യാരഡി നീ മോഹിനി, ജയം കൊണ്ടാന്‍, പഞ്ചതന്ത്രം, വെന്നില കബഡി കുഴു, കെമസിട്രി, വേലായുധം, ഒസ്തി, തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. തെലുങ്കിലും ഹിന്ദിയിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോള്‍ അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. വിജയയുടെ സഹോദരിയായുള്ള ശരണ്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇന്നും തമിഴ്‌നാട്ടിലെ ആരാധകര്‍ തന്നെ കാണുന്നത് വിജയിയുടെ അനിയത്തിയായിട്ടാണെന്നാണ് ശരണ്യ തന്നെ പറയുന്നത്.

Read more about: saranya mohan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X