ചാക്കോച്ചനെ തേച്ചതിന് തിയേറ്ററിൽ വെച്ച് ഒരമ്മ അടിച്ചു! ആരാധകരുടെ ഭീഷണി വേറെയും; അനുഭവം പറഞ്ഞ് സരയു

മലയാളി പ്രേക്ഷകർക്ക് വലിയ പരിചയപ്പെടുത്തലുകൾ ആവശ്യമില്ലാത്ത നടിയാണ് സരയു. നിരവധി സിനിമകളിലൂടെയും സീരിയലുകളിലൂടെയും പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയതാണ് നടി. മലയാളത്തിലും തമിഴിലുമായി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട് സരയു. 2006 ൽ ചക്കരമുത്ത് എന്ന ദിലീപ് ചിത്രത്തിലൂടെ ആയിരുന്നു സരയുവിന്റെ സിനിമാ അരങ്ങേറ്റം.

പിന്നീട് ടെലിവിഷൻ പരമ്പരകളിലേക്കും നടി ചുവടുവെച്ചിരുന്നു. വേളാങ്കണിമാതാ, മനപ്പൊരുത്തം തുടങ്ങിയ ഹിറ്റ് പരമ്പരകളുടെ ഭാഗമായി. അതിനുശേഷം 2009 ൽ പുറത്തിറങ്ങിയ കപ്പല് മുതലാളി എന്ന സിനിമയിലൂടെയാണ് സരയു നായികയായി മാറുന്നത്. പിന്നീട് ചെറുതും വലുതുമായ നിരവധി സിനിമകളിലാണ് താരം അഭിനയിച്ചത്.

sarayu

2016 ൽ ആയിരുന്നു സരയുവിന്റെ വിവാഹം. സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറെ സനലിനെയാണ് നടി വിവാഹം ചെയ്തത്. വിവാഹ ശേഷവും സരയു അഭിനയിച്ചിരുന്നു. സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് താരം. തന്റെ പുതിയ ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ സരയു സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

ഇപ്പോഴിതാ, സാരയുവിന്റെയും ഭർത്താവ് സനലിന്റെയും ഏറ്റവും പുതിയ അഭിമുഖം ശ്രദ്ധനേടുകയാണ്. അഭിമുഖത്തിൽ ഫോർ ഫ്രണ്ട്സ് എന്ന ചിത്രം കണ്ട് തിയേറ്ററിൽ നിന്ന് ഇറങ്ങിയ ശേഷം തനിക്ക് അടി കിട്ടിയ അനുഭവം സരയു പങ്കുവയ്ക്കുന്നുണ്ട്. സരയുവിന്റെ ഇഷ്ട കഥാപാത്രങ്ങളെ കുറിച്ച് സംസാരിക്കവേയാണ് അക്കാര്യം പറഞ്ഞത്.

'സോൾട്ട് മാങ്കോ ട്രീ എന്ന സിനിമയിലെ കഥാപാത്രം എനിക്ക് ഭയങ്കര ഇഷ്ടമാണ്. അതിലെ ക്യാരക്ടർ പറഞ്ഞ് ഫ്രണ്ട്സ് എന്നെ കളിയാക്കാറുണ്ട്. ദേഷ്യം വന്നാൽ ബ്രഷ് എടുത്ത് ക്ലോസറ്റ് കഴുകും എന്ന് പറയുന്ന ഒരു ഡയലോഗ് ഉണ്ട് അതിൽ. അത് വെച്ച് എന്റെ ഫ്രണ്ട്സ് എന്നെ കളിയാക്കാറുണ്ട്,' എന്നാണ് സനൽ പറഞ്ഞത്.

അതുപോലെ എന്തെങ്കിലും സൈക്കോത്തരം ഉണ്ടോയെന്ന് ചോദിക്കുമ്പോൾ ഞാൻ നല്ല അസ്സൽ സൈക്കോ ആണെന്ന് സരയു പറയുന്നുണ്ട്. ആകാശമിട്ടായി എന്ന സിനിമയിലെ സരയുവിന്റെ കഥാപാത്രവും ഇഷ്ടമാണെന്ന് സനൽ എടുത്ത് പറയുന്നുണ്ട്. കൂടുതൽ അഭിനയ പ്രാധാന്യമുള്ള കഥാപാത്രമായിരുന്നു അതെന്ന് അദ്ദേഹം പറഞ്ഞു. തന്റെ ആദ്യ ചോയ്‌സ് ആ കഥാപത്രം തന്നെയാണെന്നും സനൽ പറഞ്ഞു.

പിന്നാലെ തനിക്ക് ഇഷ്ടപ്പെട്ട കഥാപാത്രം ഫോർ ഫ്രണ്ട്‌സിലെ തേപ്പുകാരി കഥാപാത്രമാണെന്ന് അവതാരകൻ പറയുന്നുണ്ട്. അതിന് പിന്നാലെയാണ് ആ സിനിമ കണ്ടിറങ്ങിയപ്പോൾ തനിക്കുണ്ടായ അനുഭവം സരയു പങ്കുവച്ചത്.

sarayu hus

'സോഷ്യൽ മീഡിയ ഒക്കെ സജീവമാകുന്നതിന് മുൻപ് ഇറങ്ങിയ സിനിമ ആയിരുന്നു അത്. പത്മയിലോ കവിതയിലോ മറ്റോ ആണ്. തിയേറ്ററിൽ നിന്ന് സിനിമ കണ്ടിറങ്ങുന്ന സമയത്ത് ഒരു അമ്മ വന്ന് എന്നെ കുടവെച്ച് അടിച്ചിട്ടുണ്ട്. നീ ഇത്തരക്കാരി ആയിരുന്നല്ലെടി എന്ന് ചോദിച്ചു കൊണ്ടായിരുന്നു അടി. നേരത്തെ ആർട്ടിസ്റ്റുകളൊക്കെ ഇന്റർവ്യൂവിൽ ഇത്തരം അനുഭവങ്ങൾ പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷെ തള്ളാണ് എന്നൊക്കെയേ കരുതിയിട്ടുള്ളൂ,'

'പക്ഷെ എനിക്ക് തന്നെ അങ്ങനെയൊരു അനുഭവം ഉണ്ടായി. കിട്ടിയപ്പോൾ എനിക്ക് സമാധാനമായി. പിന്നെ ചാക്കോച്ചൻ ഫാൻസിന്റെ കൊളൊക്കെ വന്നിട്ടുണ്ട്. നീ ഞങ്ങടെ ചാക്കോച്ചനെ തേച്ചല്ലേ. ഇനി നീ സിനിമ ചെയ്യുന്നത് കാണാം എന്നൊക്കെ ആയിരുന്നു ഭീഷണി. സോഷ്യൽ മീഡിയ കാലത്തിന് മുന്നെയാണ്. എന്തായാലും ആ സിനിമ ഇറങ്ങിയപ്പോൾ എനിക്ക് ഇങ്ങനെയുള്ള അനുഭവം ഉണ്ടായിട്ടുണ്ട്,' സരയു പറഞ്ഞു.

സരയുവിന്റെ സ്വഭാവത്തെ കുറിച്ചും സനൽ പറയുന്നുണ്ട്. സരയുവിന് ഓസിഡി പ്രശ്‌നം ഉണ്ട്. അതുപോലെ ഷോർട്ട് ടെംപെർഡ് ആണ് എന്നൊക്കെയാണ് സനൽ പറഞ്ഞത്.

More from Filmibeat

Read more about: sarayu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X