For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശരണ്യയുടെ ആധാരം സൂക്ഷിക്കുന്നത് ഞാനാണെന്ന് പറഞ്ഞവരുണ്ട്; ചാരിറ്റി കാരണം അവസരങ്ങൾ നഷ്‌ടമായി: സീമ ജി നായർ

  |

  മലയാളി പ്രേക്ഷകർക്ക് പ്രിയങ്കരിയായ നടിയാണ് സീമ ജി നായർ. മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപോലെ തിളങ്ങിയിട്ടുള്ള താരം ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പേരിൽ കൂടിയാണ് പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തിട്ടുള്ളത്. സീമ ജി നായർ ഇന്ന് അഭിനയത്തേക്കാൾ കൂടുതൽ സമയം ചെലവഴിക്കുന്നത് ഒരുപക്ഷെ മറ്റുള്ളവരെ സഹായിക്കാനാകും.

  തനിക്ക് മുന്നിൽ സഹായം ചോദിച്ച് എത്തുന്ന എല്ലാവർക്കും തന്നാൽ കഴിയുന്ന പോലെ കൈത്താങ്ങാവാൻ സീമ ജി നായർ ശ്രമിക്കാറുണ്ട്.അര്‍ബുദരോഗത്തെ നേരിട്ട നന്ദു മുതല്‍ നടി ശരണ്യ ശശി വരെയുള്ളവര്‍ക്ക് അവരുടെ പോരാട്ടത്തിൽ കൂട്ടായി സീമ ഉണ്ടായിരുന്നു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടി തന്റെ കുറിപ്പുകളിലൂടെയും ശ്രദ്ധ നേടാറുണ്ട്.

  Also Read: 'അനിയന്റെ വിവാഹം നടന്നത് കൃപാസനത്തിൽ പ്രാർഥിച്ചശേഷം'; വൈറലായി ധന്യ മേരി വർ​ഗീസിന്റെ സാക്ഷ്യം!

  നടി ശരണ്യയ്ക്ക് വേണ്ടി മുന്നിട്ടിറങ്ങിയതോടെയാണ് സീമയുടെ പ്രവർത്തനങ്ങൾ കൂടുതല്‍ ആളുകള്‍ അറിഞ്ഞു തുടങ്ങുന്നത്. എന്നാല്‍ അതിന് മുന്‍പേ താന്‍ ജീവ കാരുണ്യ പ്രവർത്തനങ്ങളിൽ സജീവമാണെന്ന് പറയുകയാണ് സീമ ജി നായര്‍ ഇപ്പോൾ. ചാരിറ്റി പ്രവര്‍ത്തനങ്ങളിൽ സജീവമായതോടെ ആരോഗ്യപരമായ പല പ്രശ്‌നങ്ങളും തനിക്ക് ഉണ്ടായിട്ടുണ്ടെന്നും, സിനിമകളിൽ ഉൾപ്പെടെ പല അവസരങ്ങള്‍ നഷ്ടപ്പെട്ടു എന്നും സീമ പറയുന്നു.

  എന്നാൽ അതുകൊണ്ടൊന്നും ഇതിൽ നിന്ന് പിന്നോട്ട് പോകാൻ ഒരുക്കമല്ലെന്നും നടി പറയുന്നു. ഫ്‌ളവേഴ്‌സ് ടിവിയിലെ താരം വരും നേരം എന്ന ഷോയിലാണ് തന്റെ ജീവ കാരുണ്യ പ്രവർത്തനങ്ങൾ കാരണം ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ചും തന്റെ സ്വപ്‌നങ്ങളെ കുറിച്ചുമെല്ലാം നടി മനസ് തുറന്നത്. സീമയുടെ വാക്കുകൾ വിശദമായി വായിക്കാം തുടര്‍ന്ന്.

  തനിക്ക് എല്ലാ കാര്യങ്ങളും അമ്മയിൽ നിന്നാണ് കിട്ടിയതെന്ന് സീമ പറയുന്നു. 'എന്റെ അമ്മ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്നത് കണ്ട് ആണ് ഞാന്‍ വളര്‍ന്നത്. അമ്മയ്ക്ക് കിട്ടുന്നതിന്റൈ ഒരു ഭാഗം കഷ്ടപ്പെടുന്നവര്‍ക്ക് വേണ്ടിയുള്ളതാണ്. നമ്മളുടെ സഹായം കൊണ്ട് മറ്റൊരാളുടെ മുഖത്ത് വരുന്ന ചിരി കാണുമ്പോള്‍ കിട്ടുന്ന സന്തോഷവും സംതൃപ്തിയും മറ്റൊന്നിലും എനിക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല. ആരോഗ്യപരമായ പല പ്രശ്‌നങ്ങളും എനിക്കുണ്ട്. പക്ഷെ അതിനെ കുറിച്ചൊന്നും ഞാന്‍ ചിന്തിക്കാറില്ല,'

  'അമ്മമാര്‍ക്കായി ഒരു വൃദ്ധസദനം ഒരുക്കുക എന്നതാണ് ഇനിയുള്ള സ്വപ്‌നം. അതിന് കുറേ പണം വേണം. ഒരുപാട് കാര്യങ്ങള്‍ ഒത്തുവരാനുണ്ട്. പക്ഷെ നടക്കും എന്നാണ് എന്റെ വിശ്വാസം. അമ്പലങ്ങളിലും മറ്റും മക്കള്‍ നടതള്ളുന്ന ഒരുപാട് അമ്മമാരെ ഞാന്‍ കണ്ടിട്ടുണ്ട്. ഒരു സുപ്രഭാതത്തില്‍ ഉറങ്ങി എഴുന്നേല്‍ക്കുമ്പോള്‍ കാണുന്നത് ഭഗവാന്റെ മുഖമാണ്. വീടും ഇല്ല വീട്ടുകാരും ഇല്ല,'

  'അങ്ങനെ ഒരു അമ്മയുടെ മകള്‍ ഫ്‌ളാറ്റിലാണ് താമസിക്കുന്നത്. സാമ്പത്തികമായി നല്ല നിലയിലാണ്. എന്നിട്ടും ആ അമ്മ തന്റെ പേരിലുള്ള റേഷന്‍ കാര്‍ഡിന് വേണ്ടി ചെന്നപ്പോൾ മകള്‍ ചോദിച്ചത്, കുഴിയിലേക്ക് കാലും നീട്ടി ഇരിക്കുന്ന നിങ്ങള്‍ക്ക് എന്തിനാണ് റേഷന്‍ കാര്‍ഡ് എന്നാണ്. ഒന്നിനും പേകേണ്ട എന്ന് കരുതിയാലും ചിലത് കാണുമ്പോള്‍ എനിക്ക് മിണ്ടാതെ ഇരിക്കാനും പോകാതെ ഇരിക്കാനും കഴിയാറില്ല,'

  'ഈ ചാരിറ്റിയുടെ കാര്യം പറഞ്ഞ് പലരും എനിക്ക് അവസരങ്ങള്‍ തരാതെയിരുന്നിട്ടുണ്ട്. സീമയ്ക്ക് ഇനി അഭിനയിച്ച് കാശുണ്ടാക്കേണ്ട ആവശ്യമില്ലല്ലോ, ഇനി അഭിനയിക്കാനൊന്നും സീമയ്ക്ക് നേരം ഉണ്ടാവില്ല എന്നൊക്കെയാണ് പലരും പറയുന്നത്. ചാരിറ്റി നടത്തി ഞാന്‍ പണം ഉണ്ടാക്കുകയല്ല എന്ന് ആരും മനസ്സിലാക്കുന്നില്ല. എനിക്കൊരു അവസരം തന്നാല്‍ അതുകൊണ്ട് ഞാനും രക്ഷപ്പെടും, മറ്റാരെയെങ്കിലും ഞാന്‍ രക്ഷപ്പെടുത്തുകയും ചെയ്യും എന്ന് അവര്‍ ചിന്തിക്കുന്നില്ല,'

  Also Read: ദിലീപിന് കാവ്യയുടെ സ്പെഷ്യൽ ഗിഫ്റ്റ്, ഇത് വലിയ സമ്മാനമാണെന്ന് നടനും; വൈറലായി ചിത്രങ്ങൾ

  'പല തരത്തിലുള്ള പഴികളും ഞാന്‍ കേട്ടിട്ടുണ്ട്. ശരണ്യയുടെ ആധാരം സൂക്ഷിക്കുന്നത് ഞാനാണ് എന്നതുള്‍പ്പടെ. സിനിമയിലെ സഹതാരങ്ങളില്‍ നിന്ന് വലിയ രീതിയിലുള്ള സഹായങ്ങള്‍ ഒന്നും കിട്ടിയിട്ടില്ല. മോഹന്‍ലാല്‍ ആയാലും മമ്മൂട്ടി ആയാലും നല്ല പിന്തുണ നല്‍കാറുണ്ട്. ദിലീപ് അച്ഛന്റെ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരില്‍ ഒരിക്കല്‍ സഹായിച്ചിരുന്നു,'

  'പിന്നെ ഈ രംഗത്ത് എനിക്ക് ഏറ്റവും കൂടുതല്‍ മനസ്സ് അറിഞ്ഞ സഹായം കിട്ടിയത് കലാഭവന്‍ മണിയില്‍ നിന്നുമാണ്. സഹായം ചോദിച്ച് ഞാന്‍ ഒരു താരത്തിന്റെയും മുന്നില്‍ കൈ നീട്ടാറില്ല. കിട്ടും എന്ന് പ്രതീക്ഷയുള്ളവരോട് മാത്രം കൈ നീട്ടിയാല്‍ മതിയല്ലോ,' സീമ ജി നായര്‍ പറഞ്ഞു.

  Read more about: seema g nair
  English summary
  Actress Seema G Nair Opens Up About Her Charity Activities Says It Affected Her Career
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X