For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  '2012ൽ മുതൽ 2017വരെ ഞങ്ങൾ വഴക്ക് കൂടിയിട്ടേയില്ല, അസുഖം വന്നശേഷം ശശിയേട്ടന് ഭയങ്കര സ്നേഹമായിരുന്നു; സീമ

  |

  വ്യത്യസ്തമായ ശൈലിയിലൂടെയും സംവിധാന രീതിയിലൂടെയും മലയാള സിനിമയിൽ എന്നും വേറിട്ട് നിന്നിരുന്ന സംവിധായകനാണ് ഐ.വി ശശി. മലയാള സിനിമയ്ക്ക് മറക്കാനാവാത്ത ഒരുപാട് ഹിറ്റ് ചിത്രങ്ങൾ അദ്ദേഹം നൽകിയിട്ടുണ്ട്.

  150 ഓളം ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. മോഹൻലാലും മമ്മൂട്ടിയും മലയാളത്തിലെ സൂപ്പർ സ്റ്റാറുകളായി വളർന്നതിൽ ഐ.വി ശശിക്ക് വളരെയേറെ പങ്കുണ്ട്. മോഹൻലാലിന് തന്റെ കരിയറിലെ ബ്രേക്ക് നൽകിയ ചിത്രം ഇനിയെങ്കിലും സംവിധാനം ചെയ്തത് ഐ.വി ശശിയായിരുന്നു.

  Also Read: എനിക്ക് ആത്മവിശ്വാസം നൽകിയത് അവളാണ്; ഐശ്വര്യയിൽ നിന്ന് പഠിച്ച കാര്യങ്ങളെ കുറിച്ച് അഭിഷേക് പറഞ്ഞത്

  അതുപോലെ മമ്മൂട്ടിയെ ആദ്യമായി നായകനായതും ഐ.വി ശശിയുടെ തൃഷ്ണ എന്ന ചിത്രത്തിലൂടെയാണ്. ഐ.വി ശശിയ്ക്കൊപ്പം 35 ലധികം സിനിമകളിൽ മമ്മൂട്ടി ഒന്നിച്ചിട്ടുണ്ട്. മോഹൻലാലിന്റെ സൂപ്പർഹിറ്റ് ചിത്രം ദേവാസുരം സംവിധാനം ചെയ്തതും ഐ.വി ശശിയായിരുന്നു.

  ഐ.വി ശശി എന്ന പേര് കേൾക്കുമ്പോൾ തന്നെ ആദ്യം മനസിലേക്ക് ഓടിയെത്തുന്ന ചിത്രമാണ് അവളുടെ രാവുകൾ. മലയാളത്തിൽ ആദ്യമായി എ ഗ്രേഡ് സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രവുമാണ് അവളുടെ രാവുകൾ.

  Also Read: സീരിയല്‍ നടി രശ്മി ജയഗോപാൽ അന്തരിച്ചു; ഇത് അവസാന ചിത്രമാവുമെന്ന് കരുതിയില്ലെന്ന് സ്വന്തം സുജാത താരങ്ങൾ

  ലൈംഗികതയുടെ പേരിൽ ആദ്യം ചിത്രം ഏറെ വിമർശിക്കപ്പെട്ടുവെങ്കിലും പിന്നീട് മികച്ച ചിത്രമെന്ന് അവളുടെ രാവുകൾ വിലയിരുത്തപ്പെട്ടു. ഒരു ലൈംഗിക തൊഴിലാളിയുടെ ജീവിതവും സമൂഹത്തിൽ അവളുടെ ജീവിതം ഉണ്ടാക്കുന്ന തരംഗങ്ങളുമായിരുന്നു ചിത്രത്തിന്റെ പ്രമേയം.

  സീമയായിരുന്നു ചിത്രത്തിൽ ലൈംഗികത്തൊഴിലാളിയുടെ വേഷത്തിലെത്തിയത്. സീമ ആദ്യമായി നായികയായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു അവളുടെ രാവുകൾ. അന്നുവരെ നൃത്തരംഗങ്ങളിൽ മാത്രം പ്രത്യക്ഷപ്പെട്ടിരുന്ന ശാന്തി എന്ന നർത്തകിയെ സംവിധായകൻ ഐ.വി ശശി സീമ എന്ന പേരിൽ മലയാള സിനിമയ്ക്ക് മുന്നിൽ അവതരിപ്പിക്കുകയായിരുന്നു അവളുടെ രാവുകളിലൂടെ.

  Also Read: '​ഗേൾഫ്രണ്ട് കോളേജിലേക്ക് പോവുമ്പോൾ ഓട്ടോ ഡ്രെെവർക്ക് ഫോൺ കൊടുക്കണം; അത്തരം ആൾക്കാരും ഉണ്ട്'

  പല നടിമാരും ഏറ്റെടുക്കാൻ വിസമ്മതിച്ച കഥാപാത്രം സീമ ഏറ്റെടുത്ത് മികവുറ്റതാക്കുകയും മലയാളത്തിലെ മുൻനിര നടിയായി സീമ പിന്നീട് വളരുകയും ചെയ്തു. ഒടുവിൽ ഐ.വി ശശിയുടെ ജീവിത സഖിയായും സീമ മാറി.

  മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താര ദമ്പതിമാരായിരുന്നു ഐ.വി ശശിയും സീമയും. ഐ.വി ശശി അന്തരിച്ചെങ്കിലും ഇന്നും അദ്ദേഹത്തിൻ്റെ സിനിമകൾ മലയാളികൾക്ക് പ്രിയപ്പെട്ടതാണ്.

  നീണ്ട നാളത്തെ പ്രണയത്തിന് ശേഷം ഒന്നായവരാണ് ഐ.വി ശശിയും സീമയും. പ്രേമം ആര്‍ക്കാണ് ആദ്യം തുടങ്ങിയതെന്ന് രണ്ടാള്‍ക്കും അറിയില്ലെന്നാണ് എങ്ങനെയാണ് പ്രണയത്തിലേക്ക് എത്തിയതെന്ന് സീമയോടും ഐ.വി ശശിയോടും ഒരിക്കൽ‌ ചോദിച്ചപ്പോൾ ഇരുവരും പറഞ്ഞത്.

  സീമയെ ഒരു പാട്ടിലേക്ക് വിളിച്ചപ്പോള്‍ തനിക്കൊരു ഇഷ്ടം ഉണ്ടായിരുന്നെന്ന് ശശി പറഞ്ഞിട്ടുണ്ട്. എന്നാൽ അദ്ദേഹത്തിന് വേറാരും പെണ്ണ് കൊടുക്കാത്തത് കൊണ്ടാണ് തന്നെ കെട്ടിയതെന്നാണ് തമാശ രൂപേണ സീമ പറഞ്ഞത്. മുമ്പ് ഒരിക്കൽ 'നിന്നെ ഞാന്‍ വലിയ നായികയാക്കാം.'

  'പക്ഷെ കെട്ടാനൊന്നും പറ്റില്ലെന്ന് ശശിയേട്ടന്‍' തന്നോട് പറഞ്ഞതായും സീമ പറഞ്ഞിട്ടുണ്ട്. ഐ.വി ശശി അന്തരിച്ചിട്ട് അഞ്ച് വർഷം പിന്നിടുമ്പോൾ‌ അദ്ദേഹത്തെ കുറിച്ച് സീമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ വൈറലാകുന്നത്. 'ഞാനൊരു ചട്ടമ്പിയാണ്. പക്ഷെ ശശിയേട്ടൻ പാവമാണ്.'

  '2012 മുതൽ 2017 വരെയുള്ള കാലഘട്ടങ്ങളിൽ ഞങ്ങൾക്കിടയിൽ വഴക്കുണ്ടായിട്ടേയില്ല. അസുഖം വന്നശേഷം അദ്ദേ​ഹത്തിന് ഭയങ്കര സ്നേഹമായിരുന്നു' സീമ പറഞ്ഞു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശിയായ ഐ.വി ശശി മദ്രാസ് സ്‌കൂൾ ഓഫ് ആർട്‌സിൽ നിന്ന് ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷമാണ് സിനിമയിലെത്തിയത്.

  തന്റെ 69ആം വയസിൽ ചെന്നൈയിലെ സ്വവസതിയിൽ വെച്ചുണ്ടായ ഹൃദയാഘാതത്തെത്തുടർന്നാണ് ഐ.വി ശശി അന്തരിച്ചത്. ഇദ്ദേഹത്തിന്റെ കൂടുതൽ സിനിമകളും അഎന്ന അക്ഷരത്തിൽ തുടങ്ങുന്നതാണ്.

  Read more about: seema
  English summary
  actress seema open up about her husband i.v sasi qualities, video goes viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X