ചേച്ചിയുടെ മകന്റെ വിവാഹത്തിന് വന്നാല്‍ ചെരുപ്പ് വച്ച് അടിക്കുമെന്ന് പറഞ്ഞു; അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട!

ഒരുകാലത്ത് മലയാള സിനിമയുടെ ബോക്‌സ് ഓഫീസ് ഭരിച്ചിരുന്ന താരമാണ് ഷക്കീല. സൂപ്പര്‍ താരങ്ങളുടെ ചിത്രങ്ങളെ പോലും പിന്നിലാക്കുന്നതായിരുന്നു ഷക്കീല ചിത്രങ്ങളുടെ വിജയം. എ്ന്നാല്‍ സമൂഹത്തിന്റെ സദാചാര ആക്രമണങ്ങള്‍ നിരന്തരം നേരിടേണ്ടി വന്നിട്ടുണ്ട് ഷക്കീലയ്ക്ക്. സ്വന്തം കുടുംബം പോലും തള്ളിപ്പറഞ്ഞിട്ടുണ്ട് അവരെ. പക്ഷെ കാലം പിന്നിട്ടപ്പോള്‍ ലോകം മാറിയപ്പോള്‍ ഷക്കീലയെ അംഗീകരിക്കാന്‍ സമൂഹവും തയ്യാറായി.

ഇപ്പോഴിതാ മലയാളം മിനിസ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുകയാണ് ഷക്കീല. ഫ്‌ളവേഴ്‌സ് ചാനലിലെ സുരഭിയും സുഹാസിനിയും എന്ന പരമ്പരയില്‍ ഊര്‍മിള എന്ന കഥാപാത്രമായാണ് ഷക്കീല എത്തുന്നത്. ഇതിനിടെ ഫ്‌ളവേഴ്‌സ് ചാനലിലെ ഒരു കോടി എന്ന പരിപാടിയിലും എത്തുകയാണ് ഷക്കീല.

Shakeela

തന്റെ കുടുംബത്തില്‍ നിന്നു പോലും നേരിടേണ്ടി വന്ന ദുരനുഭവങ്ങളും സിനിമാ ലോകത്തെ ചതിക്കുഴികളെക്കുറിച്ചുമൊക്കെ ഷക്കീല തുറന്നു പറയുന്നതായിട്ടാണ് പ്രൊമോ വീഡിയോകള്‍ സൂചിപ്പിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

കിന്നാരത്തുമ്പികള്‍ വരുമ്പോള്‍ താന്‍ ഗെറ്റൗട്ട് അടിക്കുകയാണ് ആദ്യം ചെയ്യുന്നതെന്നാണ് ഷക്കീല പറയുന്നത്. തന്റെ കുടുംബത്തിന് വേണ്ടിയായിരുന്നു താന്‍ സമ്പാദിച്ചതും എന്നാല്‍ അതേ കുടുംബം തന്നെ അകറ്റിയെന്നും താരം പറയുന്നു. തന്റെ ചേച്ചി പോലും തന്നെ അകറ്റിയെന്നാണ് താരം പറയുന്നുണ്ട് പ്രൊമോ വീഡിയോയില്‍. വീട്ടില്‍ പൈസ വച്ചാല്‍ ഇന്‍കം ടാക്‌സ് കൊണ്ടു പോകും എന്ന് പറഞ്ഞ് അമ്മ പേടിപ്പിച്ച് അവര്‍ പൈസയൊക്കെ കൊണ്ടു പോയെന്നും താരം ബന്ധുക്കളെക്കുറിച്ചായി പറയുന്നുണ്ട്.

അതേസമയം ജീവിതത്തില്‍ ഫുഡ് ഇല്ലെങ്കിലും ജീവിക്കാം പക്ഷെ പ്രണയമില്ലാതെ ഒരു നിമിഷം പോലും ജീവിക്കാന്‍ പറ്റില്ലെന്നും ഷക്കീല പറയുന്നുണ്ട്. പിന്നാലെ മറ്റൊരു പ്രൊമോ വീഡിയോയില്‍ മോഹന്‍ലാലിനൊപ്പം അഭിനയിച്ചതിന്റെ ഓര്‍മ്മകളും ഷക്കീല പങ്കുവെക്കുന്നുണ്ട്. മോഹന്‍ലാല്‍ നായകനായ ഛോട്ടാ മുംബൈ എന്ന ചിത്രത്തില്‍ ഷക്കീലയായി തന്നെയായിരുന്നു താരം അഭിനയിച്ചത്. മോഹന്‍ലാലിനെ തനിക്ക് ഒരുപാട് ഇഷ്ടമാണെന്നും അദ്ദേഹം ലെജന്റ് ആണെന്നും ഷക്കീല പറയുന്നുണ്ട്.

ഛോട്ടാ മുംബൈയില്‍ മോഹന്‍ലാല്‍ തന്നോട് ഞാന്‍ കിന്നാരത്തുമ്പികള്‍ കണ്ടിട്ടുണ്ടെന്നും മൂന്ന് പ്രാവശ്യം കണ്ടിട്ടുണ്ടെന്നും പറയുന്ന ഡയലോഗ് കേട്ടതും താന്‍ തലയില്‍ കൈ വച്ച് ആ ഡയലോഗ് വേണ്ട സാര്‍ എന്ന് പറഞ്ഞതിനെക്കുറിച്ചൊക്കെ ഷക്കീല മനസ് തുറക്കുന്നതായിട്ടാണ് പ്രൊമോ വീഡിയോ വ്യക്തമാക്കുന്നത്. മോഹന്‍ലാലിന്റെ ചിത്രത്തില്‍ ഷക്കീലയായി തന്നെ അഭിനയിക്കാന്‍ സാധിച്ചതില്‍ തനിക്ക് ഒരുപാട് സന്തോഷമുണ്ടെന്നും ഷക്കീല പറയുന്നുണ്ട്.

Shakeela

തന്റെ കുടുംബക്കാരില്‍ നിന്നുമുണ്ടായ ദുരനുഭവത്തെക്കുറിച്ചും ഷക്കീല മനസ് തുറക്കുന്നതായാണ് പ്രൊമോ വീഡിയോ സൂചിപ്പിക്കുന്നത്. ഡാഡി തന്നെ അടിച്ചതിനെക്കുറിച്ച് ഷക്കീല സംസാരിക്കുന്നുണ്ട്. ചേച്ചിയുടെ മകന്റെ കല്യാണത്തിന് വന്നാല്‍ ചെരുപ്പ് കൊണ്ട് അടിക്കുമെന്ന് വരെ തന്നോട് പറഞ്ഞുവെന്നാണ് ഷക്കീല തുറന്ന് പറയുന്നതായി പ്രൊമോ വീഡിയോ പറയുന്നത്.

അവര്‍ക്ക് പണം മതി ഷക്കീലയെ വേണ്ട. ഡാഡിയ്ക്ക് മനസാക്ഷിയില്ല. ചെരുപ്പു കൊണ്ട് അടിക്കും വരരുതെന്ന് പറഞ്ഞു. അതേക്കുറിച്ച് ഇപ്പോള്‍ ആലോചിച്ചാല്‍ പോലും കരച്ചില്‍ വരുമെന്നാണ് ഷക്കീല പറയുന്നത്. പിന്നാലെ സിനിമയില്‍ ഒളിഞ്ഞിരിക്കുന്ന ചതിയെക്കുറിച്ചും ഷക്കീല പറയുന്നതായാണ് പ്രൊമോ വീഡിയോ കാണിക്കുന്നത്. ഒരേ സിനിമ തന്നെ പക്ഷെ രണ്ട് ഗെറ്റപ്പാണെന്ന് പറയും. ഒരു ഗെറ്റപ്പ് ഷോട്ട്‌സൊക്കെ ധരിച്ചുള്ളതായിരിക്കും. മറ്റേതില്‍ സാരിയായിരിക്കുമെന്നാണ് ഷക്കീല പറയുന്നത്. ഇതൊക്കെ ചെയ്ത സംവിധായകര്‍ ഇപ്പോള്‍ വീട്ടില്‍ ഇരുന്ന് കാണുന്നുണ്ടാകുമെന്നും താരം പറയുന്നു.

Read more about: shakeela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X