ഒരുമാസം പോലും ഞങ്ങൾ പ്രണയിച്ചിട്ടില്ല, ഒരാഴ്ച കൊണ്ടാണ് എല്ലാം സംഭവിച്ചത്; മകൻ വന്ന ശേഷം എല്ലാം മാറി: ഷംന കാസിം

അഭിനേത്രി, നർത്തകി എന്ന നിലയിലൊക്കെ മലയാളികൾക്ക് പ്രിയങ്കരിയാണ് നടി ഷംന കാസിം. അടുത്തിടെയാണ് ഷംന ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിൽ ആയിരുന്നു പുതിയ അതിഥിയുടെ വരവ്. ബിസിനസുകാരനായ ഷാനിദാണ് ഷംനയുടെ ഭർത്താവ്. ഹംദാൻ ആസിഫ് അലി എന്നാണ് മകന് പേരിട്ടിരിക്കുന്നത്. ​ഗർഭകാലം മുതലുള്ള എല്ലാ വിശേഷങ്ങളും ഷംന തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു.

ഇപ്പോഴിതാ മകൻ വന്ന ശേഷമുള്ള വിശേഷങ്ങൾ പങ്കുവയ്ക്കുകയാണ് ഷംനയും ഷാനിദും. ദർശന ടിവിക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും. മോന്റെ വരവോടെ പ്ലാൻ ചെയ്തത് പോലെയൊരു കാര്യങ്ങളും നടക്കുന്നില്ലെന്നും ഫുൾ ടൈം തിരക്കാണെന്നും ഷംന പറയുന്നു. മുൻപൊക്കെ ഷെഡ്യൂൾ അനുസരിച്ചു എല്ലാ കാര്യങ്ങളും ചെയ്തിരുന്നു എന്നാൽ ഇപ്പോൾ അതെല്ലാം മാറിപ്പോയെന്ന് താരം പറയുന്നു. എന്നാൽ ഈ ജീവിതം വളരെയധികം ആസ്വദിക്കുന്നുണ്ടെന്നും ഷംനയും ഭർത്താവ് ഷാനിദും വ്യക്തമാക്കി.

shamna kasim

എന്താണ് ജീവിതത്തിലെ ആഗ്രഹമെന്ന് മുൻപ് പലരും എന്നോട് ചോദിച്ചിട്ടുണ്ട്, എനിക്ക് കല്യാണം കഴിക്കണം, നല്ലൊരു ഭാര്യ ആയിരിക്കണം, നല്ലൊരു അമ്മ ആയിരിക്കണം എന്നൊക്കെയാണ് ഞാൻ പറഞ്ഞിരുന്നത്. ആ ആഗ്രഹം നടന്നുവെന്നും ഷംന പറയുന്നു. ചെറിയ രീതിയിൽ വിവാഹം നടത്തുന്നതിനായാണ് ദുബായിയിൽ വച്ച് വിവാഹം നടത്തിയതെന്നും ഷംന പറഞ്ഞു.

'ചെറിയ രീതിയിൽ നടത്തണമെന്നായിരുന്നു പ്ലാൻ. ദുബായിൽ വച്ച് വിവാഹം മതിയെന്ന് പറഞ്ഞത് ഇക്കയാണ്. ദുബായ് ആണ് ഇക്കയ്ക്ക് എല്ലാം. വിവാഹം ഒന്നും വേണ്ടയെന്ന് ഇക്ക തീരുമാനിച്ചിരുന്നപ്പോഴാണ് എന്റെ വരവ്. ചെറിയ പരിപാടിയാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും എല്ലാവരും ചേർന്ന് അത് ഗംഭീരമാക്കി',

'പ്രണയ വിവാഹം ആണോയെന്ന് ചോദിച്ചാൽ ആണെന്നും അല്ലെന്നും പറയാം. ഒരു മാസം പോലും നമ്മൾ പ്രണയിച്ചിട്ടില്ല. ഒരു ആഴ്ച കൊണ്ടുള്ള പ്രണയം എന്ന് വേണമെങ്കിൽ പറയാം. മെയ് 8ന് ദുബായിൽ വച്ചാണ് ഞങ്ങൾ ആദ്യമായി കാണുന്നത്. അതിനുമുൻപ് ഗോൾഡൻ വിസയുമായി ബന്ധപ്പെട്ട് സംസാരിച്ചിട്ടുണ്ട്. അതിനിടെ ചെറിയ വഴക്കുണ്ടായി. ഇക്ക എന്നോട് ചൂടായി. എന്തിനാണ് എന്നോട് ചൂടായതെന്ന് എനിക്ക് അറിയില്ല. ഞാൻ പോകുന്നതിന്റെ അന്ന് നേരിട്ട് കണ്ട് അത് ക്ലിയർ ചെയ്യാമെന്ന് കരുതി,'

അങ്ങനെ അത് ക്ലിയർ ചെയ്യാൻ പോയപ്പോഴാണ് എനിക്കൊരു ബഹുമാനവും, ചെറിയ ഇഷ്ടമൊക്കെ തോന്നുന്നത്. ഇത്രയും വലിയ പൊസിഷനിൽ നിൽക്കുന്ന, എല്ലാം തുറന്ന് പറയുന്ന ഒരാൾ. അങ്ങനെയാണ് ബഹുമാനം തോന്നിയത്', വിവാഹത്തെക്കുറിച്ച് ചോദിച്ചപ്പോൾ ഷംന പറഞ്ഞു.

shamna kasim

വിവാഹശേഷം തനിക്കുണ്ടായ മാറ്റത്തെ കുറിച്ച് ഷാനിദ് സംസാരിച്ചു. 'ഞങ്ങൾ തമ്മിൽ അങ്ങനെ സെലിബ്രിറ്റി ആണെന്ന ചിന്ത ഒന്നുമില്ല. ഞാൻ ബിസിനസിലാണ്. നല്ല കോമ്പറ്റിഷൻ ഉള്ള ഫീൽഡാണ്. ഞാൻ ഫൈറ്റ് ചെയ്‌താണ് ഇവിടെ വരെ എത്തിയത്. അന്നൊക്കെ ആരാടാ എന്ന് ചോദിച്ചാൽ, എന്തെടാ എന്ന് ചോദിക്കാനുള്ള ധൈര്യം ഉണ്ടായിരുന്നു. എന്നാൽ ഇന്നങ്ങനെ റെസ്പോണ്ട് ചെയ്താൽ വരുന്നത് ഷംനയുടെ പേര് കൂടിയാകും. അതുകൊണ്ട് ഞാൻ സൈലന്റാണ്. ആരെന്തുപറഞ്ഞാലും ഞാൻ മിണ്ടാറില്ല', ഷാനിദ് പറഞ്ഞു.

തന്നെ മനസിലാക്കി കൂടെ നിൽക്കുന്നയാളാണ് ഷംനയെന്നും ഷാനിദ് പറഞ്ഞു. രാവിലെ ജോലിക്ക് പോയി കഴിഞ്ഞാൽ പിന്നെ എനിക്ക് ബിസിനസ് തിരക്കുകൾ മാത്രമാകും. അതെല്ലാം അറിഞ്ഞു, മനസിലാക്കി നിൽക്കുന്ന ആളാണ് ഷംന. ആർട്ടിസ്റ്റുകൾ പൊതുവെ വീട്ടിൽ ഇരിക്കാത്ത ആളുകളാണ്. അവർ തിരക്കുകളുടെ ലോകത്തുനിന്നും വന്നവരാണ്. പക്ഷെ ഷംനയെ സംബന്ധിച്ചിടത്തോളം എനിക്ക് ഇത് വലിയ ഭാഗ്യമാണ്, കാരണം എന്നെ നല്ല രീതിയിൽ പിന്തുണയ്ക്കുന്നുണ്ട്, ഷാനിദ് കൂട്ടിച്ചേർത്തു.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X