ഇക്ക ഡാൻസ് നിർത്തിച്ചതാണോ, ഇനി അനുവദിക്കില്ലേ? ചോദ്യങ്ങൾക്ക് മറുപടിയുമായി നടി ഷംന കാസിം

മലയാള സിനിമയിലൂടെ കരിയർ ആരംഭിച്ച് പിന്നീട് മറ്റു ഭാഷകളിൽ പോയി തിളങ്ങിയ ഒരുപിടി നായികമാരുണ്ട്. അക്കൂട്ടത്തിൽ ഒരാളാണ് നടി ഷംന കാസിം. മലയാളത്തിലൂടെ സിനിമയിൽ അരങ്ങേറ്റം കുറിച്ച ഷംന തമിഴ്, തെലുങ്ക് ഭാഷകളിലാണ് കൂടുതൽ തിളങ്ങിയത്. രണ്ടു ഭാഷകളിലും ശ്രദ്ധേയ സിനിമകളുടെ ഭാഗമായിട്ടുള്ള ഷംന ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന നായികമാരിൽ ഒരാളാണ്. മലയാളത്തില്‍ ഷംന കാസിം എന്ന പേരിലാണ് അഭിനയിക്കുന്നതെങ്കില്‍ മറ്റു ഭാഷകളില്‍ പൂർണ എന്ന പേരിലാണ് ഷംന അറിയപ്പെടുന്നത്.

അഭിനേത്രിയെന്നതിന് പുറമെ മികച്ച ഡാൻസർ കൂടിയാണ് ഷംന കാസിം. നിരവധി സ്റ്റേജ് ഷോകളിലും ഒപ്പം ഡാൻസ് റിയാലിറ്റി ഷോകളിൽ വിധികർത്താവായും താരം തിളങ്ങിയിട്ടുണ്ട്. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി ഡാൻസിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. വിവാഹശേഷമാണ് ഷംനയെ ഡാൻസ് വേദികളിൽ കാണാതായത്. കഴിഞ്ഞ വർഷമാണ് ഷംന വിവാഹിതയായത്. ബിസിനസുകാരനായ ഷാനിദാണ് ഷംനയുടെ ഭർത്താവ്. അധികം വൈകാതെ താരം അമ്മയുമായി. വിവാഹം കഴിഞ്ഞ് മാസങ്ങൾക്കുള്ളിലായിരുന്നു മകന്റെ ജനനം.

Shamna Kasim

അതുകൊണ്ട് തന്നെ കുറച്ചു നാളത്തേക്ക് സിനിമയിൽ നിന്നടക്കം ഷംന വിട്ടുനിന്നിരുന്നു. എന്നാലിപ്പോൾ വീണ്ടും അഭിനയത്തിൽ സജീവമാവുകയാണ് താരം. എന്നാൽ ഡാൻസ് വേദികളിലേക്ക് ഷംന ഇതുവരെ എത്തിയിട്ടില്ല. ഭർത്താവ് അനുവദിക്കാത്തത് കൊണ്ടാണോ ഡാൻസിൽ നിന്ന് മാറിനിൽക്കുന്നത് എന്നൊക്കെയുള്ള സംശയങ്ങൾ ആരാധകർക്കുണ്ട്. ഇപ്പോഴിതാ അതിന് മറുപടി നൽകിയിരിക്കുകയാണ് ഷംന കാസിം. ബിഹൈൻഡ്വുഡ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം. കരിയറിൽ ഏറ്റവും പ്രാധാന്യം നൽകുന്നത് എന്തിനാണെന്നായിരുന്നു അവതാരകയുടെ ചോദ്യം.

'തീർച്ചയായും ഡാൻസിനാണ് പ്രാധാന്യം. ഡാൻസാണ് എന്റെ എല്ലാം. ഞാൻ ഇപ്പോൾ ഏറ്റവും കൂടുതൽ മിസ് ചെയ്യുന്നതും എന്റെ ഡാൻസാണ്. എന്തുകൊണ്ടാണ് എന്നെ സ്റ്റേജിൽ കാണാത്തത് എന്ന ചിന്ത പലർക്കും ഉണ്ടാകും. ബ്രേക്ക് എടുത്തോ, ഇക്ക സമ്മതിക്കാത്തതാണോ, ഇനി സ്റ്റേജിൽ ഡാൻസ് ചെയ്യാൻ അനുവദിക്കില്ലേ എന്നൊക്കെ ആളുകൾ ചോദിക്കുന്നുണ്ട്. പക്ഷെ അങ്ങനെയൊന്നുമില്ല. ഒരിക്കലും ഇക്ക അങ്ങനെയൊന്നും പറഞ്ഞിട്ടില്ല',

Shamna Kasim

'ഇക്കയോട് എനിക്ക് ശരിക്കും നന്ദിയുണ്ട്. എനിക്ക് തോന്നുന്നില്ല ഇത്രയും ചെറിയ കുഞ്ഞിനേയും ഇട്ട് ഷൂട്ടിന് പോകാൻ മറ്റാരെങ്കിലും അനുവദിക്കുമെന്ന്. കുഞ്ഞ് ജനിച്ച് രണ്ടാം മാസം നല്ലൊരു ഓഫർ വന്നപ്പോൾ പോയി ചെയ്തോളു എന്ന് പറഞ്ഞയാളാണ് ഇക്ക. ഞാൻ ഇക്കയിൽ നിന്ന് അതൊരിക്കലും പ്രതീക്ഷിച്ചിരുന്നത് അല്ല. നിന്റെ കരിയറിന് അത് നല്ലതാണെങ്കിൽ ചെയ്യാം എന്നാണ് ഇക്ക എന്നോട് പറഞ്ഞത്. മോനെ നോക്കാൻ വീട്ടിൽ ആളുണ്ടല്ലോ, ഇപ്പോൾ ഇങ്ങനെയൊരു ഓഫർ വന്നത് മോന്റെ ഭാഗ്യമാകാം എന്നൊക്കെയാണ്',

'ചിലർ ചോദിക്കുന്നുണ്ടായിരുന്നു, ഇക്ക ഡാൻസ് നിർത്തിച്ചോ എന്ന്. അങ്ങനെ ഒന്നുമല്ല. ഇപ്പോൾ ചെറിയ ബ്രേക്ക് എടുത്തതാണ്. 2024 ൽ ഞാൻ എന്തായാലും സ്റ്റേജിലേക്ക് തിരിച്ചെത്തും', ഷംന വ്യക്തമാക്കി. പണ്ട് ഉദ്‌ഘാടങ്ങൾ ഒക്കെ ചെയ്തു നടന്ന ആളല്ലേ, ഇപ്പോൾ ഉദ്‌ഘാടനങ്ങൾക്ക് ഒന്നും കാണുന്നില്ലല്ലോ എന്ന ചോദ്യത്തിനും ഷംനയ്ക്ക് മറുപടി ഉണ്ടായിരുന്നു. മറ്റുള്ളവർക്ക് അവസരത്തിനായാണ് താൻ മാറികൊടുത്തതെന്നാണ് ഷംന പറഞ്ഞത്. ദുബായിലൊക്കെ താൻ ഉദ്ഘാടനങ്ങൾ ചെയ്യുന്നുണ്ടെന്നും ഷംന പറഞ്ഞു.

Read more about: shamna kasim
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X