ദുൽഖറിനെ മകനെ പോലെ തോന്നി; ട്രോളുകൾ വന്നപ്പോൾ നിവിൻ സമാധാനിപ്പിച്ചതിനെ കുറിച്ചും ശാന്തി കൃഷ്ണ!

എൺപതുകൾ മുതൽ മലയാള സിനിമയിൽ തിളങ്ങി നിൽക്കുന്ന നടിയാണ് ശാന്തി കൃഷ്ണ. ഇടയ്ക്ക് ഒരു വലിയ ഇടവേളയിലേക്ക് പോയെങ്കിലും പിന്നീട് ശക്തമായ തിരിച്ചുവരവാണ് താരം നടത്തിയത്. തമിഴിലൂടെ അരങ്ങേറ്റം കുറിച്ച ശാന്തി കൃഷ്ണ 1981ല്‍ പുറത്തിറങ്ങിയ ഭരതന്റെ നിദ്ര എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് എത്തുന്നത്. അന്ന് കേവലം പതിനേഴ് വയസ് മാത്രമായിരുന്നു നടിയുടെ പ്രായം. അതിനു ശേഷം കൈനിറയെ അവസരങ്ങൾ ശാന്തിയെ തേടിയെത്തി.

മമ്മൂട്ടി, മോഹൻലാൽ അടക്കമുള്ളവരുടെ നായികയായി നിരവധി ശ്രദ്ധേയ സിനിമകളിൽ അഭിനയിച്ചു. അങ്ങനെ കരിയറിൽ തിളങ്ങി നിൽക്കുന്ന സമയത്താണ് അഭിനയത്തിൽ നിന്നും ഇടവേളയെടുക്കുന്നത്. രണ്ടാം വിവാഹത്തെ തുടർന്നായിരുന്നു നടി സിനിമയിൽ നിന്ന് മാറി നിന്നത്. 2016ൽ ആ ബന്ധം വേർപിരിഞ്ഞതിന് പിന്നാലെ വീണ്ടും സിനിമയിൽ സജീവമായി. നിവിൻ പോളി നായകനായ ഞണ്ടുകളുടെ നാട്ടിൽ ഒരിടവേള എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ്. തിരിച്ചുവരവിൽ കൂടുതൽ അമ്മ വേഷങ്ങളാണ് ശാന്തിക്ക് ലഭിക്കുന്നത്.

dulquer salmaan shanthi krishna

ദുൽഖർ സൽമാൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം കിംഗ് ഓഫ് കൊത്തയിലും ശാന്തി കൃഷ്ണ അഭിനയിക്കുന്നുണ്ട്. ദുൽഖറിന്റെ അമ്മയായിട്ടാണ് നടി എത്തുന്നത്. ഇപ്പോഴിതാ മമ്മൂട്ടിയുടെ കൂടെ അഭിനയിച്ചിട്ട് പിന്നീട് ദുൽഖറിനൊപ്പം വർക്ക് ചെയ്തപ്പോഴുള്ള അനുഭവം പങ്കുവച്ചിരിക്കുകയാണ് ശാന്തി കൃഷ്ണ. നിവിൻ പോളിയെ അറിയില്ലെന്ന് പറഞ്ഞ് ട്രോൾ വന്ന സംഭവത്തെ കുറിച്ചും സംസാരിക്കുന്നുണ്ട്. നിള എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി സില്ലി മോക്സ്സിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു താരം.

കിങ് ഓഫ് കൊത്തയിൽ ദുൽഖറിന്റെ കൂടെ അഭിനയിക്കുന്നു എന്ന് പറഞ്ഞപ്പോൾതന്നെ ഒരുപാട് സന്തോഷമായെന്ന് ശാന്തി കൃഷ്ണ പറയുന്നു. മമ്മൂക്കയുടെ കൂടെ കുറേ പടങ്ങൾ ചെയ്തിട്ട് പിന്നീട് ദുൽഖറിന്റെ കൂടെ അഭിനയിക്കുമ്പോൾ മകനെ പോലെ തോന്നി. മുൻപ് മമ്മൂക്കയുടെ കൂടെ ഒരുപാട് പരിപാടികളിൽ പങ്കെടുക്കുമ്പോൾ ദുൽഖറിനെ കണ്ടിട്ടുണ്ട്. അപ്പോഴൊക്കെ അടുത്ത് വന്ന് വളരെ കാര്യമായിട്ട് സംസാരിച്ചിട്ടുള്ളയാളാണ്. നേരത്തെ ഫഹദ്, ചാക്കോച്ചൻ, നിവിൻ എന്നിവരുടെ കൂടെയൊക്കെ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ദുൽഖറിന്റെ കൂടെ മാത്രം അഭിനയിക്കാൻ പറ്റിയിരുന്നില്ല.

കുറുപ്പിലേക്ക് എന്നെ വിളിച്ചിരുന്നു. പക്ഷെ ആ കഥാപാത്രത്തിൽ എനിക്ക് ചെയ്യാനുള്ളത് ഉണ്ടെന്ന് തോന്നിയില്ല. അതുകൊണ്ട് വേണ്ടെന്ന് വെച്ചു. അതിനുശേഷവും അവസരങ്ങൾ വന്നു, അതൊന്നും ചെയ്യാൻ പറ്റിയില്ല. പിന്നീടാണ് ഇതിലേക്ക് വിളിക്കുന്നത്. രണ്ടുമൂന്ന് സിനുകളേയുള്ളൂ. എങ്കിലും അത് വളരെ നല്ല കഥാപാത്രമായി തോന്നി. അതുകൊണ്ട് ഓക്കേ പറഞ്ഞു. ഇത് വളരെ സീരിയസ് കഥാപാത്രമാണ് നമുക്ക് അടുത്തത് അൽപം കോമഡി കഥാപാത്രം ചെയ്യാമെന്ന് ദുൽഖറിനോട് പറഞ്ഞിട്ടുണ്ടെന്നും ശാന്തി കൃഷ്ണ പറഞ്ഞു. ദുൽഖറിനൊപ്പം വർക്ക് ചെയ്യാൻ രാസമാണെന്നും ശാന്തി കൃഷ്ണ കൂട്ടിച്ചേർത്തു.

nivin pauly dulquer salmaan shanthi krishna

തുടർന്നാണ് നിവിൻ പോളിയെ അറിയില്ലെന്ന് പറഞ്ഞുവെന്ന പേരിൽ ട്രോൾ വന്ന സംഭവത്തെ കുറിച്ച് സംസാരിച്ചത്. എന്റെ തിരിച്ചുവരവിൽ വനിത ഒരു ഇന്റർവ്യൂ ചെയ്തിരുന്നു. നിവിൻ പറഞ്ഞിട്ടാണ് ഞാൻ അത് കൊടുക്കുന്നത്. അവർ വളരെ വൃത്തിയായിട്ടാണ് എഴുതിയത്. കുറേക്കാലമായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. മലയാള സിനിമയുമായി ഒരു ബന്ധവും ഇല്ലാത്ത അവസ്ഥയിലാണ് ഉണ്ടായിരുന്നത്. നിവിൻ പോളിയുടെ സിനിമയിൽ നിന്ന് വിളി വന്നിട്ടുണ്ടെന്ന് പറഞ്ഞപ്പോൾ യുഎസിൽ ഉള്ള സുഹൃത്തുക്കൾ വലിയ കാര്യമാണ് എന്നൊക്കെ പറഞ്ഞു.

പക്ഷേ ആ പേര് കേട്ടിട്ടുണ്ടെങ്കിലും മുഖം മനസ്സിൽ വരുന്നുണ്ടായിരുന്നില്ല. അങ്ങനെ ഗൂഗിൾ ചെയ്തു നോക്കി എന്നാണ് ഞാൻ അഭിമുഖത്തിൽ പറഞ്ഞത്. എന്നാൽ നിവിൻ പോളി ആരാണെന്ന് ചോദിച്ചു എന്നൊക്കെ പറഞ്ഞാണ് ട്രോൾ വന്നത്. നിവിൻ ഇതൊക്കെ കണ്ട് ചിരിക്കുകയാണ് ചെയ്തത്. മാം ഇതൊന്നും കണ്ട് വിഷമിക്കണ്ട, ഞങ്ങളൊക്കെ ഇപ്പോഴല്ലേ വന്നത്. അങ്ങനെ പറഞ്ഞതിൽ ഒരു ഫീലുമില്ല എന്ന് പറഞ്ഞുവെന്നും ശാന്തി കൃഷ്ണ ഓർമിച്ചു.

Read more about: shanthi krishna
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X