twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ മുഖ സാദൃശ്യമുള്ള പെണ്‍കുട്ടി, പിന്നീടവള്‍ ആത്മാര്‍ത്ഥ കൂട്ടുകാരിയായി; ഷക്കീലയെക്കുറിച്ച് ഷര്‍മിലി

    |

    ഒരു കാലത്ത് സിനിമയിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീലയും ഷര്‍മിലിയും. ഗ്ലാമര്‍ വേഷങ്ങളിലൂടെയാണ് ഇരുവരും തിളങ്ങിയത്. ഇപ്പോഴിതാ ഷക്കീലയുമായുള്ള തന്റെ ആദ്യത്തെ കൂടിക്കാഴ്ചയെക്കുറിച്ചും തന്റെ കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം ഷര്‍മിലി മനസ് തുറക്കുകയാണ്. മംഗളത്തിന് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ മനസ് തുറന്നത്. ഷക്കീലയുമായുള്ള സൗഹൃദത്തെക്കുറിച്ചും തമിഴ് സിനിമയില്‍ താന്‍ ചെയ്ത കോമഡി കഥാപാത്രങ്ങളെക്കുറിച്ചുമെല്ലാം അവര്‍ മനസ് തുറക്കുന്നുണ്ട്.

    പച്ച സാരിയില്‍ അതിസുന്ദരിയായി ശ്രുതി; പുത്തന്‍ ചിത്രങ്ങളിതാപച്ച സാരിയില്‍ അതിസുന്ദരിയായി ശ്രുതി; പുത്തന്‍ ചിത്രങ്ങളിതാ

    തമിഴില്‍ കോമിഡ കഥാപാത്രങ്ങള്‍ ചെയ്ത് വിജയിച്ചു നിന്ന സമയത്തായിരുന്നു ഷര്‍മിലി ഷക്കീലയെ പരിചയപ്പെടുന്നത്. തന്റെ മുഖവുമായി സാദൃശ്യമുള്ള മുഖച്ഛായയായിരുന്നു ഷക്കീലയ്‌ക്കെന്നും ആദ്യകാഴ്ചയെക്കുറിച്ച് ഷര്‍മിലി പറയുന്നുണ്ട്. ഇരട്ട റോജ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു ഇരുവരും ആദ്യമായി കാണുന്നത്.

    ഇരട്ടറോജ

    ഇരട്ടറോജ എന്ന ചിത്രത്തിന്റെ സെറ്റിലെത്തിയപ്പോള്‍ ലൊക്കേഷനില്‍ എന്റെ മുഖസാദൃശ്യമുള്ള ഒരു പെണ്‍കുട്ടിയെ കണ്ടു. സംവിധായകന്‍ പരിചയപ്പെടുത്തി. ഇത് ഷക്കീല, ഈ സിനിമയില്‍ ഒരു ക്യാരക്ടര്‍ റോള്‍ ചെയ്യുന്നുവെന്ന് എന്നാണ് ഷക്കീലയെ ആദ്യമായി കണ്ടതിനെക്കുറിച്ച് അവര്‍ പറയുന്നത്. ഹായ് പറഞ്ഞ ശേഷം താന്‍ ടച്ചപ്പിനായി പോവുകയായിരുന്നു. പിന്നീട് സെറ്റില്‍ വെച്ച് പലതവണ തമ്മില്‍ കണ്ടെങ്കിലും അവള്‍ ബഹുമാനത്തോടെ ഗുഡ്മോണിംഗോ ഗുഡ് ആഫ്റ്റര്‍ നൂണോ പറഞ്ഞ് അകന്നുമാറി നില്‍ക്കുമായിരുന്നുവെന്നും ഷര്‍മിലി പറയുന്നു.

    യാത്രകളില്‍ മൂത്ത മകള്‍ അമ്മു എന്ന ആഹാനയാണ് ഒന്നാന്തരം ഒരു തീറ്റി പ്രാന്തി; യാത്രാനുഭവം പറഞ്ഞ് കൃഷ്ണ കുമാര്‍യാത്രകളില്‍ മൂത്ത മകള്‍ അമ്മു എന്ന ആഹാനയാണ് ഒന്നാന്തരം ഒരു തീറ്റി പ്രാന്തി; യാത്രാനുഭവം പറഞ്ഞ് കൃഷ്ണ കുമാര്‍

    ആത്മാര്‍ത്ഥ സുഹൃത്തും

    എന്നാല്‍ ആ ഷക്കീല പിന്നീട് തന്റെ ആത്മാര്‍ത്ഥ സുഹൃത്തും നല്ല കൂടപ്പിറപ്പുമായി മാറുകയായിരുന്നുവെന്നും ഷര്‍മിലി പറയുന്നു. കനകയും അഞ്ജുവുമാണ് സിനിമയില്‍ ഷക്കീലയെക്കൂടാതെ തനിക്ക് അടുപ്പമുള്ള രണ്ടു പേരെന്നും ഷര്‍മിലി പറയുന്നു. താന്‍ ചെയ്ത കോമഡി കഥാപാത്രങ്ങളില്‍ മിക്കതും ഗ്ലാമര്‍ മിക്‌സ് ചെയ്്തായിരുന്നു സംവിധായകര്‍ അവതരിപ്പിച്ചിരുന്നതെന്നും ഷര്‍മിലി പറയുന്നു. ഈ രീതി പക്ഷെ മലയാളത്തില്‍ പരാജയപ്പെടുകയായിരുന്നുവെന്നും അവര്‍ ഓര്‍ക്കുന്നു.

    കൗണ്ടമണി- ഷര്‍മിലി ടീം

    'കൗണ്ടമണി സാറാണ് ആദ്യമായി പൊണ്ടാട്ടി ശൊന്നാല്‍ കേള്‍ക്കണം എന്ന ചിത്രത്തില്‍ അദ്ദേഹത്തിന്റെ ജോഡിയായി അഭിനയിക്കുമോ എന്ന് ചോദിക്കുന്നത്. അതൊരു കോമഡി കഥാപാത്രമായിരുന്നു. അതുവരെ കോമഡി കഥാപാത്രങ്ങള്‍ ചെയ്തിട്ടില്ലാത്തതുകൊണ്ട് ആദ്യം നോ പറഞ്ഞെങ്കിലും കൗണ്ടമണി സര്‍ നിര്‍ബന്ധിക്കുകയായിരുന്നു. അങ്ങനെ ആ സിനിമ വന്‍ ഹിറ്റായി. കൗണ്ടമണി- ഷര്‍മിലി ടീം സൂപ്പര്‍ഹിറ്റ് ജോഡികളുമായി. തമിഴകത്ത് ഇപ്പോഴും ഞങ്ങളുടെ ടീമിന് ആരാധകരേറെയാണ്. പക്ഷേ ഗ്ലാമര്‍ മിക്‌സ് ചെയ്താണ് തന്റെ ഹാസ്യകഥാപാത്രങ്ങളെ സംവിധായകര്‍ അവതരിപ്പിച്ചിരുന്നത്,' ഷര്‍മിലി പറയുന്നു.

    റേറ്റിങ്ങിൽ വിട്ട് കൊടുക്കാതെ കുടുംബവിളക്ക് മുന്നേറുന്നു; കട്ടയ്ക്ക് മത്സരവുമായി പിന്നാലെ സാന്ത്വനം സീരിയലുംറേറ്റിങ്ങിൽ വിട്ട് കൊടുക്കാതെ കുടുംബവിളക്ക് മുന്നേറുന്നു; കട്ടയ്ക്ക് മത്സരവുമായി പിന്നാലെ സാന്ത്വനം സീരിയലും

    Recommended Video

    ബോളിവുഡ് താര ദമ്പതികളും, പ്രണയ കഥയും | FilmiBeat Malayalam
    പ്രതീക്ഷ തെറ്റി

    അതേരീതിയില്‍ മലയാളത്തിലും കോമഡി ചെയ്യാം എന്ന് കരുതി. എന്നാല്‍ താന്‍ അഭിനയിച്ച ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിന് വലിയ സ്വീകാര്യത ലഭിച്ചില്ല. ഇതോടെ പ്രതീക്ഷ തെറ്റിയെന്നാണ് ഷര്‍മിലി പറയുന്നത്. അതേസമയം മോഹന്‍ലാല്‍ നായകനായി എത്തി വന്‍ വിജമായി മാറിയ പുലിമുരുകനിലേക്ക് വന്ന ക്ഷണത്തെക്കുറിച്ചും ഷര്‍മിലി പറഞ്ഞു. ചിത്രത്തിലെ ജൂലി എന്ന കഥാപാത്രം ചെയ്യാനുള്ള ക്ഷണമായിരുന്നു ലഭിച്ചത്. എന്നാല്‍ തടി കൂടുതലായതിനാല്‍ ആ വേഷം നഷ്ടമായി. പിന്നീട് ഈ കഥാപാത്രത്തെ അവതരിപ്പിച്ചത് നമിതയായിരുന്നു.

    Read more about: shakeela
    English summary
    Actress Sharmili Opens Up About Her Bond WIth Shakeela
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X