ജോണി ആന്റണിക്ക് ബ്രെയ്ക്ക് കിട്ടിയില്ല; ഞാൻ തെറിച്ച് വീണു: ഷൂട്ടിം​ഗിനെ ഉണ്ടായ അപകടത്തെ കുറിച്ച് നടി ഷീല

അഭിനയ രം​ഗത്ത് വർഷങ്ങളുടെ പാരമ്പര്യമുള്ള അഭിനേത്രിയാണ് ഷീല. മലയാളത്തിലെ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ച ഷീലാമ്മ മലയാള സിനിമയുടെ വളർച്ചയിൽ സ്വയം വളർന്ന താരമാണ്. 60കളുടെ തുടക്കത്തിൽ അഭിനയത്തിലേക്ക് ചുവടു വെക്കുമ്പോൾ ഷീലാമ്മക്ക് പ്രായം 17. ഇപ്പോൾ 50 വർഷങ്ങൾക്ക് മുകളിൽ സിനിമയിൽ അനുഭവമുള്ള ചുരുക്കം ചില താരങ്ങളിലൊരാളാണ് ഷീല. 1962 മുതൽ 1982 വരെ വലിയൊരു കാലയളവായിരുന്നു ഷീല എന്ന അഭിനേത്രിയെ സംബന്ധിച്ച് കടന്നു പോയത്.

ഷീലയും പ്രേം നസീറും ഒരുമിച്ച് ഏകദേശം 130 സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അതിന്റെ പേരിൽ ഒരു ​ഗിന്നസ് വേൾഡ് റെക്കോർഡും ഉണ്ട്. 1982നു ശേഷം 2003ൽ സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിലൂടെയാണ് സിനിമയിലേക്ക് വീണ്ടും തിരിച്ചു വരുന്നത്. അതൊരു വലിയ വരവായിരുന്നു. അവസാനം ഇറങ്ങിയ ചിത്രം ഷഹദ് നിലമ്പൂർ സംവിധാനം ചെയ്ത അനുരാ​ഗം എന്ന ചിത്രമാണ്. സിനിമയിലെ ചില അനുഭവങ്ങൾ ബിഹൈന്റ് വുഡ്സിലൂടെ ഷീല മുൻപ് പങ്കുവെച്ചിരുന്നു.

Sheela

"ഏകദേശം 50 വർഷത്തിനു മുകളിലായി ഞാൻ സിനിമയിൽ എത്തിയിട്ട്. ഇതുവരെ യാതൊരു പ്രശ്നങ്ങളും ഒരു സിനിമയുടെ ഷൂട്ടിം​ഗ് സെറ്റിൽ വെച്ച് അനുഭവപ്പെട്ടിട്ടില്ല. ദൈവം അനു​ഗ്രഹിച്ച് ഒന്നു താഴെ വീഴുക പോലും ചെയ്തിട്ടില്ല. പക്ഷേ അനുരാ​ഗം സിനിമയിൽ വെച്ച് നടന്നത് ആദ്യത്തെ അനുഭവമായിരുന്നു. എന്റെ ഭാ​ഗങ്ങളെല്ലാം തീർത്ത് അന്ന് എന്റെ ലാസ്റ്റ് ഷൂട്ടിം​ഗ് ദിവസം ആയിരുന്നു. ഞാൻ പോകുന്നതിനാൽ വലിയൊരു കേക്ക് വാങ്ങിച്ച് എല്ലാവരും സന്തോഷത്തോടെ ഇരിക്കുകയായിരുന്നു."

"അതിൽ ജോണി ആന്റണിയുടെ പുറകേ ഞാൻ ബൈക്കിൽ പോകുന്ന പോലെ ഒരു ഷോട്ടായിരുന്നു അത്. ആദ്യം വേറെ ഒരാളെ വെച്ച് റിഹേഴ്സൽ നോക്കി. ഷോട്ട് സമയത്തായിരുന്നു ഞാൻ കയറി ഇരുന്നത്. ഇദ്ദേഹം വണ്ടി എടുത്ത ഉടനെ ബ്രെയ്ക്ക് കിട്ടിയില്ല, എവിടെയോ പോയി ഇടിച്ചു. ചില സിനിമകളിൽ കാണുന്ന പോലെ ഇടിച്ച ഉടനെ ഞാൻ അവിടുന്ന് പറന്നു പോയി താഴെ വീണു. വീണത് ചെളിയിൽ ആയിരുന്നു."

Sheela

"ആ വീഴ്ച റോഡിൽ ആയിരുന്നെങ്കിൽ വലിയ പരിക്കുകൾ ഉണ്ടായേനെ. ഭാ​ഗ്യം കൊണ്ട് വേറെ പരിക്കുകൾ ഇല്ലാതെ രക്ഷപ്പെട്ടു." നടി ഷീല പറയുന്നു. അനുരാ​ഗം സിനിമയിൽ വളരെ കുറച്ച് സമയം മാത്രമാണ് ഷീല വരുന്നുള്ളു എങ്കിലും നല്ലൊരു കഥാപാത്രം തന്നെയായിരുന്നു ചിത്രത്തിലേത്. ഒരു നീണ്ട ഇടവേളക്ക് ശേഷമാണ് അനുരാ​ഗത്തിലൂടെ സിനിമയിൽ അഭിനയിക്കുന്നത്.

2023ലാണ് അനുരാ​ഗം റിലീസ് ചെയ്തത്. അതിനു ശേഷം ഷീല പുതിയ സിനിമകളിലൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. രണ്ടാം വരവിൽ വളരെ കുറച്ച് സിനിമകൾ മാത്രമാണ് താരം ചെയ്തത്. ശ്രദ്ധേയമായ വേഷങ്ങളായിരുന്നു ഷീലാമ്മക്ക് ലഭിച്ചത്. മനസിനക്കരെ, അകലെ, പൊൻമുടിപ്പുഴയോരത്ത്, സ്നേഹ വീട് എന്നീ സിനിമകളിലെ കഥാപാത്രങ്ങളെല്ലാം ഷീലയുടെ കരിയറിലെ വ്യത്യസ്ത വേഷങ്ങളായിരുന്നു. മാത്രമല്ല എല്ലാ അമ്മ വേഷങ്ങളായിരുന്നു.

Read more about: sheela
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X