For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  'വീട്ടിൽ തിയേറ്റർ മുതൽ ജിം വരെയുള്ള സജ്ജീകരണങ്ങൾ, പുറത്ത് പോകാൻ മടിയുള്ളയാളാണ് ഞാൻ'; നടി ശീലു എബ്രഹാം!

  |

  വീപ്പിങ്ങ് ബോയ് എന്ന മലയാള ചിത്രത്തിലൂടെ ചലചിത്ര രംഗത്ത് അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി സിനിമകളിൽ നായികയായും മറ്റും അഭിനയിച്ച് ശ്രദ്ധനേടിയ നടിയാണ് ശീലു എബ്രഹാം. 2013 മുതൽ സിനിമാ രംഗത്ത് സജീവമായ താരം ചെറുതും വലുതുമായ ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയില്‍ അവതരിപ്പിച്ചിട്ടുണ്ട്.

  സോളോ, പുതിയ നിയമം, പുത്തൻ പണം, കനൽ, ശുഭരാത്രി, ഷി ടാക്സി, തുടങ്ങിയ ചിത്രങ്ങളിൽ ശീലു വേഷമിട്ടു.

  Also Read: അത്രയ്ക്ക് അങ്ങോട്ട് അഹങ്കരിക്കരുത്, ഹണി റോസിനോട് കയർത്ത യുവതി; താരം നൽകിയ മറുപടി
  ജയറാം നായകനായ പട്ടാഭിരാമൻ എന്ന ചിത്രത്തിൽ നായികയായും ശീലു അഭിനയിച്ചു. അഭിനയത്തിലേക്ക് വരും മുമ്പ് നഴ്സായിരുന്നു ശീലു എബ്രഹാം. താനും ഒരു നഴ്സ് ആയിരുന്നു എന്ന് അഭിമാനത്തോടെ പലപ്പോഴായി ശീലു വെളിപ്പെടുത്തിയിട്ടുണ്ട്.

  പഠനത്തിന് ശേഷം ശീലു ഹെെദരാബാദ്, കുവെെറ്റ്, മുംബെെ എന്നിവിടങ്ങളിൽ ജോലി ചെയ്തിട്ടുണ്ട്. വിവാഹത്തോടെയാണ് നഴ്സിങ് ജോലി ശീലു വിട്ടത്. വ്യവസായിയും നിർമാതാവുമായ എബ്രഹാം മാത്യുവാണ് ശീലുവിന്റെ ഭർത്താവ്.

  Also Read: എവിടെ പീസ് എവിടെ? അമൃതയെക്കുറിച്ചുള്ള അശ്ലീല ചോദ്യത്തിന് ഗോപി സുന്ദര്‍ നല്‍കിയ മറുപടി

  നർത്തകി കൂടിയായ ശീലു നിരവധി സംസ്ഥാന, സർവകലാശാലാ തലങ്ങളിൽ മത്സരിച്ച് വിജയിച്ചിട്ടുണ്ട്. നിർമാതാവിന്റെ ഭാര്യ കൂടിയായ ശീലുവിന്റെ വീട്ടുവിശേഷങ്ങളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ നിറയുന്നത്.

  കൗമുദിക്ക് നൽകിയ അഭിമുഖത്തിലാണ് തിയേറ്റർ മുതൽ ജിം വരെയുള്ള ആഢംബര സൗകര്യങ്ങളാൽ നിറഞ്ഞ തന്റെ വീട് പ്രേക്ഷകർക്ക് ശീലു പരിചയപ്പെടുത്തിയത്. കൗമുദി ടിവിയിലെ ഡേ വിത്ത് എ സ്റ്റാറിലൂടെയായിരുന്നു ശീലു വിശേഷം പങ്കുവെച്ചത്. 'ഞാൻ വലിയ ഷോപ്പിംഗ് ക്രെയിസുള്ളയാളല്ല.'

  'സാരികളാണ് കൂടുതൽ ഉപയോഗിക്കുന്നത്. ഒസിഡിയുള്ളയാളാണ് ഞാൻ. സാധനങ്ങൾ കറക്ടായി വെക്കണം. അല്ലെങ്കിൽ എനിക്ക് ഭയങ്കര ദേഷ്യം വരും. ഞാൻ അധികം തുണികൾ വാങ്ങാൻ പോകാറില്ല. അതെന്തുകൊണ്ടാണെന്ന് പറയുമ്പോൾ ആൾക്കാർ എങ്ങനെ എടുക്കുമെന്ന് എനിക്കറിയില്ല.'

  'കടയിൽ പോയി റെഡിമെയ്ഡ് സാധനങ്ങൾ വാങ്ങുമ്പോൾ അത് നമ്മൾ ഇട്ടുനോക്കണം. അത് ഒരുപാട് പേർ ഇട്ടുനോക്കിയിട്ട് വെച്ചതായിരിക്കും. അപ്പോൾ എന്റെ മനസിലത് ഇങ്ങനെ വരും. അപ്പോൾ എനിക്ക് കഴുത്തിലൊക്കെ ചൊറിയാൻ തുടങ്ങും.'

  'എന്റെ മൈൻഡിലെ പ്രശ്നമാണത്. അതുകൊണ്ട് ഡ്രസ് എടുക്കാൻ പോകുകയാണെങ്കിൽ പ്രിപെയ്ഡായിരിക്കും. വന്നയുടൻ കുളിക്കും. വാങ്ങിയ വസ്ത്രങ്ങളും കഴുകും. അല്ലെങ്കിൽ ഡ്രൈ ക്ലീനിങിന് കൊടുക്കും.'

  'മമ്മൂക്കയുടെ കൂടെ മൂന്ന് സിനിമകൾ ചെയ്തു. ഭയങ്കര ഫ്രണ്ട്ലി ആയിട്ടുള്ള ആളാണ് മമ്മൂക്ക. പുറമെ കാണുമ്പോൾ ഭയങ്കര ജാഡയായിട്ടൊക്കെ തോന്നും', ശീലു പറഞ്ഞു. പരിപാടിയിൽ തന്റെ വീട്ടിലെ ജിമ്മും, തീയേറ്ററും, വാഡ്രോബ്സുമൊക്കെ നടി അവതാരകയായ എലീനയ്ക്ക് കാണിച്ചുകൊടുത്തു.

  പുറത്തുപോകാൻ മടിയുള്ള ആളാണ് താനെന്ന് ശീലു കൂട്ടിച്ചേർത്തു. ശീലു അഭിനയിച്ച മിക്ക സിനിമകളുടെയും നിർമാതാവ് ഭർത്താവായ എബ്രഹാം മാത്യുവാണ്.അടുത്തിടെ പിറന്നാൾ സമ്മാനമായി ഭർത്താവ് എബ്രഹാം ശീലുവിന് മിനി കൺട്രിമാൻ എന്ന വാഹനം സമ്മാനിച്ചത വൈറലായിരുന്നു.

  പുതിയ വാഹനത്തിനൊപ്പം നിൽക്കുന്ന ചിത്രങ്ങളും ശീലു ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്‍തിരുന്നു. ഇന്ത്യൻ വിപണിയിൽ ഏകദേശം 42 ലക്ഷം മുതൽ 46 ലക്ഷം വരെയാണ് മിനി കൂപ്പര്‍ കണ്ട്രിമാന്‍റെ എക്സ്ഷോറൂം വില.

  കൊച്ചിയിലെ മിനി ഡീലര്‍പ്പില്‍ നിന്നാണ് പുതിയ വാഹനം ശീലു സ്വന്തമാക്കിയത്. ബ്രിട്ടീഷ് റേസിംഗ് ഗ്രീൻ ഐവി മെറ്റാലിക് നിറത്തിലുള്ള മിനി കൂപ്പർ കൺട്രിമാനാണ് ശീലുവിന് സമ്മാനമായി ലഭിച്ചിരിക്കുന്നത്. ഡോമിൻ ഡി സിൽവ സംവിധാനം ചെയ്ത സ്റ്റാറാണ് ശീലുവിന്റേതായി ഏറ്റവും അവസാനം റിലീസ് ചെയ്ത സിനിമ.

  Read more about: actress
  English summary
  Actress Sheelu Abraham Luxury Life Style Video Goes Viral-Read In Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X