മീര ചെയ്തത് ഒട്ടും പ്രൊഫഷണലല്ല, എനിക്കത് ഇഷ്ടപ്പെട്ടില്ല; തുറന്നടിച്ച് ഷിബ്‌ല ഫറ

താനും മീരയും ചേര്‍ന്ന് അവതരിപ്പിച്ചൊരു ഷോയില്‍ നിന്നുമുള്ള ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം അനുഭവം പങ്കുവെക്കുന്നത്.

കക്ഷി അമ്മിണിപ്പിള്ള എന്ന ചിത്രത്തിലൂടെയാണ് ഷിബ്‌ല ഫറ താരമാകുന്നത്. സിനിമയിലെത്തും മുമ്പ് ടെലിവിഷനില്‍ വളരെ സജീവമായിരുന്നു ഷിബ്‌ല. അവതാരക എന്ന നിലയില്‍ ശ്രദ്ധ നേടിയ ശേഷമാണ് താരം സിനിമയിലേക്ക് എത്തുന്നത്. ഇപ്പോഴിതാ ഒരു ഷോയില്‍ വച്ച് അവതാരകയായ മീരയില്‍ നിന്നുമുണ്ടായ മോശം അനുഭവം പങ്കുവെക്കുകയാണ് ഷിബ്‌ല ഫറ.

ദ ഫോര്‍ത്തിന് നല്‍കിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. തന്റെ സോഷ്യല്‍ മീഡിയയിലെ ഫോട്ടോകളെക്കുറിച്ച് സംസാരിക്കവെയായിരുന്നു താരം മനസ് തുറന്നത്. താനും മീരയും ചേര്‍ന്ന് അവതരിപ്പിച്ചൊരു ഷോയില്‍ നിന്നുമുള്ള ചിത്രത്തെക്കുറിച്ച് സംസാരിക്കവെയാണ് താരം അനുഭവം പങ്കുവെക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

Shibla Fara

അഭിനേതാക്കളെ ഇന്റര്‍വ്യു ചെയ്യുന്നതാണ് എനിക്ക് ഏറ്റവും ഇഷ്ടമുള്ള കാര്യം. പ്രൊമോഷണല്‍ അഭിമുഖങ്ങള്‍ ഒരുപാട് ചെയ്തിട്ടുണ്ട്. ഇവിടെയുള്ള അഭിനേതാക്കള്‍ ചോദ്യങ്ങളെ പ്രതിരോധിക്കുന്നത് കാണാം. പറയാന്‍ താല്‍പര്യമില്ലെന്ന രീതിയില്‍. ഞാന്‍ അല്ലു അര്‍ജുന്‍, വിക്രം, ജയം രവി തുടങ്ങി മറ്റ് ഭാഷകളില്‍ നിന്നുമുള്ളവരേയും ഇന്റര്‍വ്യു ചെയ്തിട്ടുണ്ട്. അവര്‍ ഭയങ്കര ആക്ടീവാണ്. എന്ത് ചോദ്യത്തിനും ഇത്തരം പറയാനും റെഡിയാണ്. യാതൊരു മടിയുമില്ല.

അതാണ് എനിക്ക് സ്റ്റേജില്‍ നിന്ന് കോമ്പയര്‍ ചെയ്യുന്നതിനേക്കാള്‍ ഇന്റര്‍വ്യുകള്‍ ചെയ്യാനിഷ്ടം. അതില്‍ എന്റെയൊരു സ്വാര്‍ത്ഥതയുമുണ്ട്. അവരുടെ പ്രോസസ് അറിയാം. എങ്ങനെയാണ് അഭിനയിക്കുന്നത് എങ്ങനെയാണ് തയ്യാറാകുന്നത് എന്നൊക്കെ ചോദിക്കാം. അങ്ങനെയൊക്കെയുള്ള ദുരുദ്ദേശങ്ങള്‍ ഉള്ളതിനാല്‍ ഞാന്‍ കൂടുതല്‍ ആസ്വദിക്കുന്നത് അതാണെന്നും ഷിബ്‌ല പറയുന്നു.

ഏഷ്യാനെറ്റിന്റെ ടെലിവിഷന്‍ അവാര്‍ഡായിരുന്നു. ഞാനും മീരയും കൂടെയാണ് ചെയ്തത്. മീര ഏഷ്യാനെറ്റിന്റെ സ്വന്തം ആളാണ്. ഏഷ്യാനെറ്റ് അല്ലാതെ വേറെ ചാനലുകളിലൊന്നും മീരയെ കണ്ടിട്ടില്ല. ഇത് ചെയ്ത സമയത്ത് എനിക്കും മീരയ്ക്കും സ്‌ക്രിപ്റ്റ് തന്നിരുന്നു. ഇത്രയും മീര പറയണം, ഇത്രയും ഷിബ്‌ല പറയണം എന്നുണ്ടായിരുന്നു. ഞാന്‍ നോക്കുമ്പോള്‍ മീര തന്നെ എന്ന് പറയുകയായിരുന്നു. എനിക്ക് ഒരാളില്‍ നിന്നും വാങ്ങിച്ച് ചെയ്യാനൊന്നും അറിയില്ലെന്നും താരം പറയുന്നു.

കഴിഞ്ഞപ്പോള്‍ ഇവരാണല്ലോ ഇത് മൊത്തം ചെയ്തതെന്ന് ഞാന്‍ ആലോചിച്ചു. അങ്ങനെ ഓര്‍ത്ത് ഇരിക്കുന്ന ഇരിപ്പാണെന്ന് തോന്നുന്നു എന്നാണ് ചിത്രത്തെക്കുറിച്ച് താരം പറഞ്ഞത്. മീരയുടെ ഭാഗത്തു നിന്നുമുണ്ടായത് തീര്‍ത്തും അണ്‍ പ്രൊഫഷണല്‍ ആയ കാര്യമാണെന്നും ഷിബ്‌ല പറയുന്നു. പിന്നാലെ മഞ്ജു വാര്യരുമായുള്ള അഭിമുഖത്തിന്റെ ഓര്‍മ്മകളും താരം പങ്കുവെക്കുന്നുണ്ട്.

'' മഞ്ജു ചേച്ചി ഹൗ ഓള്‍ഡ് ആര്‍ യുവിലൂടെ തിരിച്ചു വന്നപ്പോള്‍ ഞാന്‍ ഇന്റര്‍വ്യു ചെയ്തിരുന്നു. വളരെ അണ്‍കംഫര്‍ട്ടബിളായൊരു മഞ്ജു ചേച്ചിയെ ആയിരുന്നു അന്ന് കണ്ടത്. സംസാരിക്കാനൊക്കെ ബുദ്ധിമുട്ടുണ്ടായിരുന്നു. പേഴ്‌സണല്‍ കാര്യങ്ങളെക്കുറിച്ച് ചോദിക്കുമോ എന്നൊരു തോന്നല്‍ ചേച്ചിയ്ക്കുണ്ടായിരുന്നു. ഇപ്പോള്‍ മഞ്ജു ചേച്ചി ഒരുപാട് മാറി. ഭയങ്കര കംഫര്‍ട്ടബിളായി. പ്രതി പൂവന്‍ കോഴിയുടെ സമയത്ത് ഇന്റര്‍വ്യു ചെയ്തിരുന്നു''.

Shibla Fara

''മഞ്ജു ചേച്ചിയുടെ സ്‌കേര്‍ട്ട്‌സ് ഒക്കെ എനിക്ക് ഇഷ്ടമാണ്. ചില ടോപ്പൊക്കെ കാണുമ്പോള്‍ എവിടുന്നാ വാങ്ങിച്ചതെന്നൊക്കെ മെസേജ് അയക്കാറുണ്ട്. ഒരിക്കല്‍ ഒരു വൈറ്റ് ഷര്‍ട്ടിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തിരിച്ച് റൂമിലെത്തിയപ്പോള്‍ അതിന്റെ ബ്രാന്റിന്റെ പേര് ഫോട്ടോ എടുത്ത് അയച്ചു തന്നു. ഞാനായിരുന്നുവെങ്കില്‍ ഒരുപക്ഷെ അങ്ങനെ ചെയ്യില്ലായിരുന്നു. എനിക്ക് ഏറ്റവും പ്രിയപ്പെട്ട ഒരാളാണ് മഞ്ജു ചേച്ചി'' എന്നും താരം പറയുന്നു.

കമല്‍ഹാസന്റേയും വിജയിയുടേയും കടുത്ത ആരാധികയാണ് താനെന്നാണ് ഷിബ്ല പറയുന്നത്. കമലഹാസനൊപ്പം എടുത്ത ഫോട്ടോകളെക്കുറിച്ചും താരം സംസാരിക്കുന്നുണ്ട്. ഭർത്താവ് ബിഗ് ബോസുമായി ബന്ധപ്പെട്ടാണ് പ്രവർത്തിക്കുന്നത്. അങ്ങനെയാണ് താന്‍ കമല്‍ഹാസനെ കാണുന്നതും ഫോട്ടോ എടുക്കുന്നതെന്നുമാണ് ഫറ പറയുന്നത്.

Read more about: actress
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X