ഭയങ്കര നോട്ടിയാണ് ആമിർ, മമ്മൂക്ക ആ സമയത്ത് ഒരുപാട് ലാളിച്ചിട്ടുണ്ട്; ലാലേട്ടൻ നന്നായി കംഫർട്ടബിളാക്കും: ശ്വേത

മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ശ്വേത മേനോൻ. കഴിഞ്ഞ മുപ്പത് വർഷത്തിലേറെയായി മലയാളത്തിൽ എന്ന് മാത്രമല്ല ഇന്ത്യൻ സിനിമയിൽ തന്നെ നിറഞ്ഞു നിൽക്കുകയാണ് താരം. മമ്മൂട്ടി നായകനായി 1991 ൽ പുറത്തിറങ്ങിയ അനശ്വരം എന്ന ചിത്രത്തിലൂടെ ആണ് ശ്വേത സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നത്.

പിന്നീട് തെലുങ്കിലേക്കും ഹിന്ദിയിലേക്കുമെല്ലാം ശ്വേത എത്തി. മോഡലിങ് രംഗത്തും പരസ്യ ചിത്രങ്ങളിലും എല്ലാം സജീവമായിരുന്നു ശ്വേത സൗന്ദര്യ മത്സരങ്ങളിലും തിളങ്ങിയിട്ടുണ്ട്. അതോടെയാണ് ഹിന്ദിയിൽ നിന്നൊക്കെ അവസരങ്ങൾ ശ്വേതയെ തേടി എത്തിയത്. ഒരുകാലത്ത് ഹിന്ദി സിനിമകളിലൊക്കെ സജീവ സാന്നിധ്യമായിരുന്നു ശ്വേത മേനോൻ.

ഒരിടവേളയ്ക്കു ശേഷം 2010 മുതലാണ് ശ്വേത വീണ്ടും മലയാള സിനിമയിൽ സജീവമാകുന്നത്. മലയാളത്തിൽ പാലേരിമാണിക്യം, രതിനിർവേദം, സോൾട്ട് ആൻഡ് പേപ്പർ തുടങ്ങിയ സിനിമകളിലെല്ലാം ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ച് ശ്വേത ഒരുപാട് ആരാധകരെയും സ്വന്തമാക്കിയിരുന്നു. ആ സമയത്ത് മലയാളത്തിലെ ഏറ്റവും തിരക്കുള്ള നായികയായിരുന്നു ശ്വേത. ഗ്ലാമറസ് വേഷങ്ങളിൽ ഉൾപ്പെടെ ശ്വേത തിളങ്ങി.

shwetha

ഹിന്ദിയിൽ ആമിർ ഖാൻ അടക്കമുള്ള താരങ്ങൾക്കൊപ്പവും മലയാളത്തിൽ മമ്മൂട്ടി മോഹൻലാൽ ഉൾപ്പെടെയുള്ളവർക്ക് ഒപ്പവും ശ്വേത അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ അവർക്കൊപ്പം അഭിനയിച്ചപ്പോഴുള്ള അനുഭവങ്ങൾ പങ്കുവയ്ക്കുകയാണ് താരം. മൈൽസ്റ്റോൺ മേക്കേഴ്‌സ് ചാനലിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ശ്വേത മേനോൻ.

'മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോൾ ഞാൻ സ്‌കൂളിൽ പഠിക്കുന്നെ ഉണ്ടായിരുന്നുള്ളു. അന്ന് മമ്മൂക്ക എന്നെ ഒരുപാട് ലാളിക്കുകയും എനിക്ക് ചോക്ലറ്റ്സ് ഒക്കെ വാങ്ങി തരുകയുമൊക്കെ ചെയ്തിട്ടുണ്ട്. അന്ന് എനിക്ക് അഭിനയമൊന്നും അടുത്തൂടെ പോയിട്ടില്ല. കിട്ടുന്ന സാലറിയിൽ നിന്ന് ഒരു അയ്യായിരം രൂപ എനിക്ക് കിട്ടും. അത് മാത്രം ആയിരുന്നു എന്റെ ലക്ഷ്യം. അത് വെച്ച് എനിക്ക് കസിൻസിൻറെ കൂടെയൊക്കെ പുറത്തൊക്കെ പോകാമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളൂ,'

'പാലേരി മാണിക്യം ചെയ്യുമ്പോൾ ഞങ്ങൾ രണ്ടുപേരും ഒരുപാട് മാറിയിരുന്നു. എനിക്ക് നല്ല പക്വതയൊക്കെ ആയി. എനിക്ക് തോന്നുന്നു മമ്മൂക്ക അപ്പോഴേക്കും കൂടുതൽ നോട്ടി ആയി. എനിക്ക് എന്തും പറയാവുന്ന ഒരാളാണ് മമ്മൂക്ക. എപ്പോൾ വേണമെങ്കിലും വിളിച്ച് സംസാരിക്കാം,'

'ആമിർ ഖാൻ ഭയങ്കര നോട്ടിയാണ്. എന്റെ കയ്യിൽ തുപ്പിയിടുകയും എന്നെ വിഡ്ഢിയാകുകയും ഒക്കെ ചെയ്തിട്ടുണ്ട്. പക്ഷെ ഭയങ്കര കഠിനാധ്വാനി ആണ്. പെർഫെക്ഷനിസ്റ്റ് എന്നൊക്കെ പറഞ്ഞാൽ അത് പുള്ളിയാണ്. നമുക്ക് ഒരു സ്റ്റെപ് ചെയ്യാൻ നമ്മൾ കോൺഫിഡന്റ് അല്ലെന്ന് പറഞ്ഞാൽ, ആമിർ അവിടെ വന്ന് നിന്ന് നമുക്കൊപ്പം ചെയ്ത് കൊണ്ട് ഇരിക്കും,'

'പക്ഷെ ഭയങ്കര നോട്ടിയാണ്. ഷൂട്ടിന്റെ ഇടയിൽ കൈ നോക്കാൻ അറിയാമെന്ന് പറഞ്ഞാണ് എന്റെ കൈ വാങ്ങി തുപ്പിയത്. എല്ലാവരും കൂടി പ്ലാൻ ചെയ്തത് ആയിരുന്നു. ഞാൻ ആ കയ്യുമായി എന്നിട്ട് ആമിറിന്റെ പിന്നാലെ ഓടി. അങ്ങനെയൊക്കെ സംഭവിച്ചിട്ടുണ്ട്,'

shwetha

'ലാലേട്ടനെ എനിക്ക് സിനിമയ്ക്ക് മുന്നേ അറിയാം.വീട്ടിലൊക്കെ വന്നിട്ടുണ്ട്. അതുകൊണ്ട് എന്നെ നന്നായിട്ട് അറിയാം. അന്ന് എനിക്ക് ഒരുപാട് കുട്ടിക്കളി ഉണ്ടായിരുന്നു. ലാലേട്ടനോടൊപ്പം അഭിനയിക്കുന്ന സമയത്ത് എനിക്ക് ഭയങ്കര പേടി ആയിരുന്നു. പക്ഷെ അദ്ദേഹം നന്നായിട്ട് കംഫർട്ടബിൾ ആക്കും. മമ്മൂക്കയും ലാലേട്ടനുമൊക്കെ നമ്മുടെ ഇഷ്ടംപോലെ ചെയ്യാനാണ് പറയുക,'

'ലാലേട്ടന്റെ കാര്യത്തിൽ പിന്നെ ഉള്ളത് ഫുഡാണ്. നന്നായി കുക്ക് ചെയ്യും. ഒരു വിഭവത്തിനെ പറ്റി പറയാൻ പറഞ്ഞാൽ അത് പറയുന്ന രീതി. നമ്മുക്ക് കൊതിയാവും. പിന്നെ ലോകത്തിന്റെ ഏത് മൂലയ്ക്ക് പോയാലും എന്ത് ചെയ്യണം എന്ത് കഴിക്കണം എന്നെല്ലാം പറഞ്ഞു തരും,' ശ്വേത മേനോൻ പറഞ്ഞു.

Read more about: shwetha menon
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X