For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  മക്കളെ വിട്ട് നിൽക്കാൻ ഇഷ്ടമില്ലായിരുന്നു; ക്രിസ്റ്റഫർ സെറ്റിലും മമ്മൂക്ക അന്നത്തെ പോലെ തന്നെ: സ്നേഹ

  |

  മലയാളികൾക്ക് ഏറെ പ്രിയങ്കരിയായ തെന്നിന്ത്യൻ താരമാണ് സ്നേഹ പ്രസന്ന. മലയാളത്തിലെ സൂപ്പർ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും നായികയാവാൻ ഭാഗ്യം ലഭിച്ചിട്ടുണ്ട് സ്നേഹയ്ക്ക്. മമ്മൂട്ടിയ്ക്ക് ഒപ്പം 'തുറുപ്പുഗുലാൻ, 'രാജാധിരാജ',' 'ഗ്രേറ്റ് ഫാദർ' തുടങ്ങിയ ചിത്രങ്ങളിലും മോഹൻലാലിനൊപ്പം 'ശിക്കാറി'ലുമാണ് സ്നേഹ നായികയായി അഭിനയിച്ചത്.

  2000 ൽ പുറത്തിറങ്ങിയ 'ഇങ്ങനെ ഒരു നിലാപക്ഷി' എന്ന മലയാള ചിത്രത്തിലൂടെയായിരുന്നു സ്നേഹയുടെ അരങ്ങേറ്റം. ആ വർഷം തന്നെ 'എന്നവലെ' എന്ന തമിഴ് ചിത്രത്തിൽ മാധവനോടൊപ്പം അഭിനയിച്ചു. പിന്നീടങ്ങോട്ട് മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ സ്നേഹ അഭിനയിച്ചു.

  Also Read: നിശ്ചയിച്ച് ഉറപ്പിച്ച കല്യാണത്തില്‍ നിന്നും പിന്മാറി; കാരണം വെളിപ്പെടുത്തി ശിവേട്ടന്റെ നായിക അഷിക

  2012 ൽ തമിഴ് നടൻ പ്രസന്നയെ വിവാഹം ചെയ്ത ശേഷം കുറച്ചു നാൾ സ്നേഹ സിനിമയിൽ നിന്ന് ഇടവേളയെടുത്തിരുന്നു. എന്നാൽ അതിവേഗം വീണ്ടും സിനിമയിൽ സജീവമായി. 2010 ൽ ശിക്കാറിൽ അഭിനയിച്ച ശേഷം മലയാളത്തിലേക്ക് വരാതിരുന്ന സ്നേഹ പിന്നീട് എത്തുന്നത് മമ്മൂട്ടിയുടെ ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിലാണ്. അതിനു ശേഷം വീണ്ടുമൊരു ഇടവേളയിലേക്ക് താരം പോയിരുന്നു. അതിനിടയിൽ സ്നേഹയ്ക്ക് ഒരു മകൾ കൂടി ജനിച്ചു. ഒരു ആൺകുട്ടിയും പെണ്കുട്ടിയുമാണ് സ്നേഹ - പ്രസന്ന ദമ്പതികൾക്ക് ഉള്ളത്.

  ഇപ്പോഴിതാ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ് സ്നേഹ. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ക്രിസ്റ്റഫർ എന്ന മമ്മൂട്ടി ചിത്രത്തിലൂടെയാണ് സ്നേഹയുടെ മടങ്ങി വരവ്. താൻ സിനിമകൾ ചെയ്യുന്നത് കുറയ്ക്കാനുണ്ടായ കാരണത്തെ കുറിച്ചും മലയാളത്തിലേക്കുള്ള മടങ്ങി വരവിനെ കുറിച്ചും സംസാരിക്കുകയാണ് സ്നേഹ ഇപ്പോൾ. ഇ ടൈംസിന് നൽകിയ അഭിമുഖത്തിലാണ് താരം മനസ് തുറന്നത്. സ്നേഹയുടെ വാക്കുകൾ ഇങ്ങനെ.

  Also Read: ക്യാമറയ്ക്ക് മുന്നിൽ മമ്മൂട്ടിയും ഇൻസെക്യൂർ ആണ്; അഭിനേതാക്കളെ ശ്രദ്ധിക്കേണ്ടതുണ്ടെന്ന് ശ്യാമ പ്രസാദ്

  ഇപ്പോൾ സിനിമകൾ കുറയാൻ കാരണം താൻ കൂടുതൽ സെലക്ടീവ് ആയത് കൊണ്ടാണെന്നാണ് സ്നേഹ പറയുന്നത്. ചെന്നൈയിലെ വീട്ടിൽ, മക്കളുടെ അടുത്ത് നിന്ന് മാറി നിൽക്കാൻ ഇഷ്ടമില്ലാത്ത കൊണ്ടാണ് അങ്ങനെ സെലക്ടീവ് ആയതെന്നും താരം പറയുന്നു.

  'എന്നെ ശരിക്കും പ്രചോദിപ്പിക്കുന്ന പ്രോജക്ടുകൾ മാത്രമേ എനിക്ക് ചെയ്യാൻ താൽപ്പര്യമുള്ളൂ. എപ്പോഴും രസകരമായ പ്രോജക്ടുകളുമായാണ് ഉണ്ണിയേട്ടൻ എന്നെ സമീപിച്ചിട്ടുള്ളത്. ഈ കഥ കേട്ടപ്പോൾ എനിക്ക് തോന്നി, ഇങ്ങനെ ഒരു നല്ല സിനിമയിലൂടെ തിരിച്ചുവരണമെന്ന്. അങ്ങനെയാണ് ഞാൻ ഇത് ചെയ്തത്,' സ്നേഹ പറഞ്ഞു.

  Also Read: വിമർശിച്ചാൽ പ്രതികരണം എന്താവുമെന്ന് ചോദ്യം, ശ്രീനിവാസന്റെ കിടിലം മറുപടി; ധ്യാൻ ഇതിലും പൊളിയാണെന്ന് ആരാധകർ

  2006 ൽ തുറപ്പുഗുലാനിൽ അഭിനയിക്കുമ്പോൾ കണ്ട മമ്മൂക്കയെ തന്നെയാണ് ക്രിസ്റ്റഫർ സെറ്റിലും കണ്ടതെന്നും സ്നേഹ പറയുന്നു. മമ്മുക്കയ്‌ക്കൊപ്പം ആദ്യമായി അഭിനയിക്കാൻ വന്നപ്പോൾ എനിക്ക് നല്ല പേടിയുണ്ടായിരുന്നു, പക്ഷേ അദ്ദേഹം എല്ലാവരോടും വളരെ എളിമയോടെയാണ് പെരുമാറിയിരുന്നത്. മറ്റു താരങ്ങളുമായൊക്കെ ഇരുന്ന് സംസാരിക്കുമായിരുന്നു. അദ്ദേഹത്തെ കുറിച്ച് എനിക്ക് ഇഷ്ടമുള്ള കാര്യവും അത് തന്നെയാണ്.

  അദ്ദേഹത്തിൽ നിന്ന് സിനിമാ ഇൻഡസ്ട്രിയെ കുറിച്ചും ലോകത്തെ കുറിച്ചുമൊക്കെ വളരെയധികം കാര്യങ്ങൾ പഠിച്ചു. ആദ്യ ദിവസം മുതൽ അദ്ദേഹം എന്നെ വളരെ കംഫർട്ടബിൾ ആക്കിയിരുന്നു. അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കുന്നത് രസകരമാണ്,' സ്നേഹ കൂട്ടിച്ചേർത്തു. സിനിമയിൽ രണ്ടു കാലഘത്തിലുള്ള കഥാപാത്രമാണ് തന്റേതെന്നും കൂടുതൽ കാര്യങ്ങൾ വെളിപ്പെടുത്താനാവില്ലെന്നും സ്നേഹ പറയുന്നുണ്ട്.

  Also Read: ആണുങ്ങള്‍ ശരീരം കാണിച്ചാല്‍ കുഴപ്പമില്ല, പെണ്‍കുട്ടി കാണിച്ചാലെന്താ? കമന്റുകളോട് അഷിക

  മോഹൻലാലിനെ നായകനാക്കി ആറാട്ട് ഒരുക്കിയ ശേഷം ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്രിസ്റ്റഫർ. സ്നേഹയ്ക്ക് പുറമെ ഐശ്വര്യ ലക്ഷ്‌മി, അമല പോൾ എന്നി നടിമാരും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ഷൈൻ ടോം ചാക്കോ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ജിനു എബ്രഹാം, തമിഴ് നടൻ വിനയ് എന്നിവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

  Read more about: sneha
  English summary
  Actress Sneha Opens Up About Her Comeback To Malayalam In Mammootty Starrer Christopher Movie - Read in Malayalam
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X