അച്ഛന്റേയും അനിയന്റേയും മരണം ഷോക്കായി, മരണം നമ്മളെ ഉലയ്ക്കും; വേദനിക്കുന്ന ഓര്‍മ്മകളിലൂടെ ശ്രുതി ജയന്‍
വളരെ ചുരുങ്ങിയ സിനിമകള്‍ കൊണ്ട് തന്നെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി ജയന്‍. ബിഗ് സ്‌ക്രീനിന് പുറമെ സീരീസ് ലോകത്തും ശ്രുതി സാന്നിധ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോഴിതാ നായികയായി മാറിയിരിക്കുകയാണ് ശ്രുതി. കൊറോണ ധവാനിലൂടെയാണ് ശ്രുതി നായികയാകുന്നത്. ചിത്രത്തിലെ ശ്രുതിയുടെ പ്രകടനം കയ്യടി നേടുകയും ചെയ്തു.
ഇപ്പോഴിതാ തന്റെ ജീവിതത്തിലെ പ്രതിസന്ധികളെക്കുറിച്ച് മനസ് തുറക്കുകയാണ് ശ്രുതി. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ശ്രുതി സംസാരിച്ചത്. തന്റെ അച്ഛന്റേയും സഹോദരന്റേയും മരണത്തെക്കുറിച്ചും തുടര്‍ന്നുള്ള ജീവിതതെക്കുറിച്ചുമൊക്കെയാണ് ശ്രുതി സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകള്‍ വിശദമായി വായിക്കാം തുടര്‍ന്ന്.

അഭിനയത്തിന് പുറമെ നൃത്തത്തിലും സാന്നിധ്യം അറിയിച്ചിട്ടുണ്ട് ശ്രുതി. കുട്ടിക്കാലം മുതലേ അഭിനയ മോഹം മനസില്‍ കൊണ്ട് നടക്കുന്നയാളാണ് ശ്രുതി. അനുജന്റെ മരണത്തോടെ അമ്മയുടെ അടുത്ത് തന്നെ നില്‍ക്കേണ്ട സാഹചര്യമായി. ശ്രുതിയുടെ അച്ഛനും കലാകരാനാണ്. അദ്ദേഹത്തിന് പരിപാടികളും യാത്രകളുമുണ്ടായിരുന്നു. അച്ഛന്റെ മരണത്തോടെ താന്‍ വീട്ടിലുണ്ടാകേണ്ട അവസ്ഥയായെന്നാണ് ശ്രുതി പറയുന്നത്.
?'10 വര്‍ഷത്തോളമായി അച്ഛന്‍ ഹൃദയത്തിനു തകരാറുമായി ജീവിക്കുകയായിരുന്നു. അതും വലിയ പിരിമുറക്കത്തിനിടയാക്കി. അഭിനയത്തിന്റെ വഴിയിലേക്കു തിരിഞ്ഞപ്പോള്‍ അഡയാര്‍ വിട്ട് ഇവിടേക്കു വരേണ്ടി വന്നു. അച്ഛനും അനുജനും ഇല്ലാതായതോടെ വീട്ടില്‍ ഞാനുണ്ടാകേണ്ട സാഹചര്യവുമുണ്ടായി. അമ്മ സുമ ജയന്‍ സ്‌കൂള്‍ പഠന കാലത്തെ അത്ലറ്റായിരുന്നു. ആ ധൈര്യമെല്ലാം പെട്ടെന്ന് ഇല്ലാതായി'' എ്ന്നാണ് ശ്രുതി പറയുന്നത്.
മരണം ആരുടേതായാലും നമ്മെ ഉലയ്ക്കും. അച്ഛനും അനുജനും പോയതു ജീവിതത്തില്‍ തന്നതു വലിയ ഷോക്കാണെന്ന് ശ്രുതി പറയുന്നു. അനുജനു സെറിബ്രല്‍ പാള്‍സിയായിരുന്നു. അവന്റെ മനസ്സറിഞ്ഞു കൂടെ നിന്നാണു വളര്‍ന്നത്. പാട്ടും നൃത്തവും അവനു പലപ്പോഴും വലിയ സന്തോഷം നല്‍കിയിരുന്നു എന്നാണ് ശ്രുതി പറയുന്നത്. അനിയനുമായുള്ള ഈ അടുപ്പമാണ് ശാരീരിക പ്രശ്‌നമുള്ള കുട്ടികളെ ഡാന്‍സും പാട്ടും പഠിപ്പിക്കാനുള്ള തീരുമാനത്തിലേക്ക് ശ്രുതിയെ എത്തിക്കുന്നത്.
അവരില്‍ പലര്‍ക്കുമുണ്ടായ മാറ്റം എനിക്കു ദൈവംതന്ന സമ്മാനമാണ്. ഇങ്ങനെ പ്രയാസമനുഭവിക്കുന്ന കുട്ടികളെ പഠിപ്പിക്കാനായി വിദേശത്തുനിന്നുപോലും ഏറെപ്പേര്‍ വിളിക്കുന്നുണ്ടെന്നും ശ്രുതി പറയുന്നു. അതേസമയം, രണ്ടു മരണങ്ങളില്‍നിന്നുള്ള തിരിച്ചുവരാണ് തന്റെ ഇപ്പോഴത്തെ ജീവിതമെന്നും ശ്രുതി പറയുന്നു.

അനുജനും ഞാനും തമ്മില്‍ നാലു വയസ്സു വ്യത്യാസമുണ്ടായിരുന്നു. സ്വന്തം കാര്യത്തിനുപോലും പരസഹായം വേണ്ട ജീവിതമായിരുന്നു അവന്റേതെന്നും ശ്രുതി പറയുന്നു. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായിരുന്നു അനിയന്‍. മോഹന്‍ലാലിന്റെ സിനിമയ്ക്ക് അനിയനെ തീയേറ്ററില്‍ കൊണ്ടു പോകും. സിനിമ കാണുമ്പോള്‍ അവന്‍ അലറി വിളിക്കും. ചിലപ്പോള്‍ അവന്റെ ആഹ്ലാദപ്രകടനം അടുത്തിരിക്കുന്നവര്‍ക്ക് പ്രയാസമായിക്കാണെന്നും ശ്രുതി പറയുന്നു.
തന്റ ഡാന്‍സ് കൊറിയോ ഗ്രാഫിയില്‍പോലും അവനോടുള്ള സ്‌നേഹത്തിന്റെ സ്വാധീനമുണ്ടായിരുന്നു എന്ന് താന്‍ തിരിച്ചറിയുന്നതായും ശ്രുതി പറയുന്നു. അങ്കമാലി ഡയറീസിലൂടെയാണ് ശ്രുതി ജയന്‍ അരങ്ങേറുന്നത്. ചിത്രത്തിലെ ആലീസ എന്ന കഥാപാത്രത്തിലൂടെ തന്നെ ശ്രദ്ധ നേടാനായി. പിന്നീട് ജൂണ്‍, ജനമൈത്രി, പൈപ്പിന്‍ ചുവട്ടിലെ പ്രണയം, ഇരട്ട, ഹെവന്‍, കുറുക്കന്‍, തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. നായികയായി അഭിനയിച്ച കൊറോണ ധവാന്‍ ആണ് ഒടുവില്‍ പുറത്തിറങ്ങിയ സിനിമ. വെബ് സീരീസുകളിലും അഭിനയിച്ചിട്ടുണ്ട്.


Click it and Unblock the Notifications