For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  എത്ര പാട് പെട്ടാണെങ്കിലും ഞാൻ നിന്നെ ആർട്ടിസ്റ്റാക്കും, പക്ഷെ! മകൾക്ക് നൽകിയ ഉപദേശത്തെ കുറിച്ച് സുബ്ബലക്ഷ്‌മി

  |

  മലയാളി പ്രേക്ഷകർക്ക് ഏറെ ഇഷ്ടപ്പെട്ട താരകുടുംബമാണ് നടി താര കല്യാണിന്റേത്. അമ്മ സുബ്ബലക്ഷ്മിയും മകൾ സൗഭാഗ്യയും അവരുടെ ഭർത്താവ് അർജുനും മകൾ സുധാപൂവും എല്ലാം പ്രേക്ഷകർക്ക് ഏറ്റവും പ്രിയപ്പെട്ടവരാണ്. അതുകൊണ്ട് തന്നെ ഇവരുടെ വിശേഷങ്ങൾ അറിയാൻ കാത്തിരിക്കുന്നവരാണ് ആരാധകർ ഏറെയും.

  സോഷ്യൽ മീഡിയയിലും യൂട്യുബിലും എല്ലാം സജീവമാണ് താരയും മകൾ സൗഭാഗ്യയും. ഇവരുടെ വീഡിയോകളിലൂടെയാണ് അമ്മ സുബ്ബലക്ഷ്‍മി പലപ്പോഴും പ്രേക്ഷകർക്ക് മുന്നിലേക്ക് എത്താറുള്ളത് . മലയാള സിനിമയുടെ സ്വന്തം മുത്തശ്ശിയായി അറിയപ്പെടുന്ന സുബ്ബലക്ഷ്‌മിക്കും ആരാധകർ ഏറെയാണ്.

  Also Read: മീനൂട്ടിയാണ് എല്ലാത്തിനും കാരണം; അച്ഛനെ കല്യാണത്തിന് നിര്‍ബന്ധിച്ചത് ഞാനാണ്, താരപുത്രിയുടെ വാക്കുകള്‍ വൈറൽ

  നിരവധി സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറാൻ സുബ്ബലക്ഷ്മിക്ക് സാധിച്ചിട്ടുണ്ട്. കല്യാണ രാമൻ മുതലിങ്ങോട്ടുള്ള മുത്തശ്ശി വേഷങ്ങളാണ് സുബ്ബലക്ഷ്മിയെ താരമാക്കി മാറ്റിയത്. നന്ദനം, തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിചിരിപ്പിക്കാനും നടിക്കായിട്ടുണ്ട്.. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തിളങ്ങിയിട്ടുണ്ട്.

  അതേസമയം, വളരെ കുറച്ചു മാത്രമാണ് സുബ്ബലക്ഷ്മി മാധ്യമങ്ങൾക്ക് മുന്നിലേക്ക് എത്തിയിട്ടുള്ളത്. അടുത്തിടെ സീ മലയാളം ന്യൂസിന് സുബ്ബലക്ഷ്‍മി നൽകിയ അഭിമുഖം ശ്രദ്ധനേടിയിരുന്നു. തന്റെ ജീവിതത്തിലെയും കരിയറിലെയും ഒരുപാട് അറിയാ കഥകൾ താരം അഭിമുഖത്തിൽ പങ്കുവച്ചിരുന്നു. അതിൽ മകൾ താര കല്യാണിന് നൽകിയ ഉപദേശത്തെ കുറിച്ചും അവർ പറഞ്ഞിരുന്നു. അതാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

  നിന്നെ എത്ര കഷ്ടപ്പെട്ടാണെങ്കിലും ഞാൻ ഒരു ആർട്ടിസ്റ്റാക്കാം എന്നാൽ അത് വെള്ളത്തിൽ വരച്ച പോലെ ആകരുത് എന്ന് മകളോട് പറഞ്ഞിരുന്നു എന്നാണ് സുബ്ബലക്ഷ്മി പറയുന്നത്. താൻ നൽകിയ ഉപദേശം താര കല്യാൺ അനുസരിച്ചെന്നും നടി പറയുന്നുണ്ട്. മകളെ താൻ എല്ലാ മത്സരങ്ങൾക്കും കൊണ്ടുപോകുമായിരുന്നുവെന്നും എല്ലാത്തിനും അവൾ സമ്മാനം വാങ്ങിയിരുന്നു എന്നും സുബ്ബലക്ഷ്‌മി പറയുന്നുണ്ട്. സുബ്ബലക്ഷ്‌മി അമ്മയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'നമ്മുക്ക് അത് അഫോർഡ് ചെയ്യാൻ പറ്റില്ലെങ്കിലും എത്ര പാട് പെട്ടാണെങ്കിലും ഞാൻ നിന്നെ ഒരു ആർട്ടിസ്റ്റാക്കും. പക്ഷെ നീ അത് പ്രൊഫഷണലായി എടുക്കണം. കുറെ കഴിഞ്ഞ് ഈ കഷ്ടപ്പാടുകൾ വെള്ളത്തിൽ പോയത് പോലെ പോകരുത് എന്ന് ഞാൻ പറഞ്ഞു. ഇല്ല അമ്മ. ഞാൻ സത്യമായിട്ടും പ്രൊഫഷണലായി തന്നെ കാണുമെന്ന് അവൾ പറഞ്ഞു,'

  'അങ്ങനെ അവളെ കോളേജ് കാലത്ത് എല്ലാം ഹെൽപ് ചെയ്തു. ഇപ്പോൾ കേരളത്തിലെ ഏറ്റവും പ്രൊഫഷണലായി ഡാൻസ് പഠിപ്പിക്കുന്നതായി താര കല്യാൺ മാത്രമേയുള്ളു. സാരി ക്വീൻ, മിസ് കേരള എല്ലാത്തിനും ഞാൻ കൊണ്ടുപോകുമായിരുന്നു. കൊണ്ടുപോകുന്ന എല്ലാത്തിലും അവൾക്ക് സമ്മാനവും കിട്ടും,'

  Also Read: '12 വർഷങ്ങൾക്ക് മുമ്പ് അത് ചെയ്യാൻ തുടങ്ങിയപ്പോൾ‌ അച്ഛൻ വിലക്കി, ഞാൻ‌ അനുസരിച്ചില്ല കുറ്റബോധമുണ്ട്'; ബാല!

  'അതിലൊക്കെ എല്ലാവർക്കും അസൂയയും കാര്യങ്ങളും ഒക്കെ ഉണ്ടായിരുന്നു. പക്ഷെ അതിലൊന്നും ആർക്കും ഒന്നും പറയാൻ പറ്റില്ല. കാരണം ഞാൻ ആരോടും പോയി ഒന്നും ചോദിക്കേം ഇല്ല പറയേം ഇല്ല. എല്ലാവരെയും പോലെ ഞാൻ കൊണ്ടുപോകും അവൾ കളിക്കും അവൾക്ക് കിട്ടും. വൈകുന്നേരം വീട്ടിൽ വരും,' സുബ്ബലക്ഷ്‍മി പറഞ്ഞു.

  നിലവിൽ അഭിനയത്തിൽ നിന്നെല്ലാം വിട്ടു നിൽക്കുകയാണ് താര കല്യാൺ. എന്നാൽ ഡാൻസ് ക്ലാസുകളൊക്കെയായി സജീവമാണ് താരം. അടുത്തിടെ പുതിയ യൂട്യൂബ് ചാനൽ തുടങ്ങിയ താര കല്യാൺ തന്റെ വിശേഷങ്ങളെല്ലാം അതിലൂടെ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.

  Read more about: thara kalyan
  English summary
  Actress Subbalakshmi Opens Up About The Advice She Given To Her Daughter Thara Kalyan Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X