ആദ്യ കാഴ്ചയിൽ തന്നെ പ്രണയം! വീട്ടുകാർ എതിർത്തപ്പോൾ രഹസ്യമായി വിവാഹം; സുധ ചന്ദ്രന്റെ പ്രണയകഥയിങ്ങനെ
മലയാളികൾക്കെല്ലാം ഏറെ പരിചിതയായ നർത്തകിയും നടിയുമാണ് സുധ ചന്ദ്രൻ. വിവിധ ഭാഷകളിലായി നിരവധി സിനിമകളിലും സീരിയലുകളിലും അഭിനയിച്ചിട്ടുള്ള സുധ, ഡാൻസ് റിയാലിറ്റി ഷോകളിൽ വിധി കർത്താവായും തിളങ്ങിയിട്ടുണ്ട്.
മൂന്നാം വയസു മുതൽ നൃത്തം അഭ്യസിക്കുന്ന സുധ അറിയപ്പെടുന്ന ഭരതനാട്യം നർത്തകിയാണ്. 16-ാം വയസിലുണ്ടായ റോഡ് അപകടത്തെ തുടർന്ന് ഒരു കാൽ മുറിച്ചു കളയേണ്ടി വന്നിട്ടും നൃത്തം വിടാൻ താരം തയ്യാറായിരുന്നില്ല.
നിരവധി നേട്ടങ്ങളാണ് താരം നർത്തകി എന്ന നിലയിൽ സ്വന്തമാക്കിയിട്ടുള്ളത്. അതേസമയം, മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, മറാത്തി, ഗുജറാത്തി, ഭോജ്പൂരി എന്നിങ്ങനെ വിവിധ ഭാഷകളിലായി സിനിമയിലും സീരിയലുകളിലും നടി അഭിനയിച്ചിട്ടുണ്ട്.

1984 സ്വന്തം ജീവിതത്തെ ആസ്പദമാക്കിയുള്ള മയൂരി എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടായിരുന്നു സുധയുടെ അരങ്ങേറ്റം. പിന്നീട് മലരും കിളിയും എന്ന മലയാള സിനിമയിലാണ് നടി അഭിനയിച്ചത്.
പിന്നീട് അങ്ങോട്ട് ഭാഷ വ്യത്യാസമില്ലാതെ വിവിധ സിനിമകളിൽ തിളങ്ങുകയായിരുന്നു. 1993 മുതലാണ് ടെലിവിഷൻ പരമ്പരകളുടെ ഭാഗമാകുന്നത്.
കൂടുതലും തമിഴ്, ഹിന്ദി പരമ്പരകളിൽ അഭിയിച്ചിരുന്ന സുധ ചന്ദ്രൻ മലയാളികൾക്ക് കൂടുതൽ പ്രിയങ്കരിയാകുന്നത് സൂപ്പർ ഡാൻസർ ജൂനിയർ തുടങ്ങിയ ജഡ്ജായി എത്തിയത് മുതലാണ്.
അതേസമയം, സുധ ചന്ദ്രന്റെ പ്രണയവും വിവാഹവുമൊക്കെ ഏറെ ശ്രദ്ധനേടിയിട്ടുള്ളതാണ്. സിനിമയിൽ സജീവമാകുന്ന സുധയുടെ വിവാഹം.
സിനിമയിൽ അസിസ്റ്റന്റ് ഡയറക്ടറായിരുന്ന രവി ദങ്ക് ആണ് സുധയുടെ പങ്കാളി. ഷൂട്ടിങ് സെറ്റിൽ വെച്ച് പരിചയത്തിലായ ഇവർ പ്രണയത്തിലാവുകയും വിവാഹം കഴിക്കുകയുമായിരുന്നു.
മുൻപ് ഒരു അഭിമുഖത്തിൽ രവിയെ കണ്ടു മുട്ടിയതിനെ കുറിച്ച് സുധ ചന്ദ്രൻ പറഞ്ഞിരുന്നു. ലവ് അറ്റ് ഫസ്റ്റ് സൈറ്റ് ആയിരുന്നു എന്നാണ് നടി പറഞ്ഞത്.
അദ്ദേഹത്തെ പരിചയപ്പെടുമ്പോൾ ഞാൻ ആ സിനിമയിൽ അഭിനയിക്കുകയായിരുന്നു. സിനിമയുടെ ചിത്രീകരണത്തിനിടെയാണ് ഞങ്ങൾ പ്രണയത്തിലാകുന്നത്, പിന്നീട് വിവാഹം കഴിക്കാൻ തീരുമാനിക്കുകയായിരുന്നു'എന്നാണ് സുധ പറഞ്ഞത്;.
സുധയെ സംബന്ധിച്ചിടത്തോളം അവർ സ്വപ്നം കണ്ട ആൾ തന്നെ ആയിരുന്നു രവി. പരിചയപ്പെട്ട ആദ്യ ദിനം മുതൽ തന്നെ ഇതാണ് തന്റെ പുരുഷനെന്ന് സുധയ്ക്ക് അറിയാമായിരുന്നു.
തന്റെ ശാരീരിക പരിമിതികളെയെല്ലാം ഒരു മടിയും കൂടാതെയാണ് അദ്ദേഹം സ്വീകരിച്ചതെന്ന് സുധ പറഞ്ഞിട്ടുണ്ട്. രവിയും സുധയിൽ തന്റെ പങ്കാളിയെ കണ്ടെത്തി. പിന്നീട് ജൂഹു ബീച്ചിലും ഷൂട്ടിങ്ങിന് ഇടയിലുള്ള ഇടവേളകളിലുമൊക്കെയായി ഇവരുടെ പ്രണയം വളരുകയായിരുന്നു.
അതേസമയം മറ്റേത് പ്രണയങ്ങളും പോലെ ഇവരുടെ ജീവിതത്തിലും പ്രതിസന്ധികൾ ഉണ്ടായിരുന്നു. വീട്ടുകാരുടെ എതിർപ്പായിരുന്നു ഒന്നാമത്തേത്.
തമിഴ് കുടുംബത്തിൽ ജനിച്ച സുധയുടെ അച്ഛനും അമ്മയ്ക്കും മറ്റൊരു സമുദായത്തിൽ നിന്നുളള ബന്ധം അംഗീകരിക്കാം ബുദ്ധിമുട്ടായിരുന്നു. വീട്ടുകാരുടെ എതിർപ്പിനെ കുറിച്ച് നടി ഒരിക്കൽ പറഞ്ഞിരുന്നു.
'അദ്ദേഹം പഞ്ചാബിയും ഞാൻ തമിഴനുമായതിനാൽ എന്റെ മാതാപിതാക്കൾ ഞങ്ങളുടെ വിവാഹത്തെ എതിർത്തു. ഞങ്ങൾ അവരെ ബോധ്യപ്പെടുത്താൻ ശ്രമിച്ചെങ്കിലും അവർ സമ്മതിച്ചില്ല,'
'എന്നാൽ, ഞങ്ങൾ മുന്നോട്ട് പോകാനും വിവാഹം കഴിക്കാനും തീരുമാനിക്കുകയായിരുന്നു. ചെമ്പൂരിലെ ചിരാനഗർ മുരുകൻ ക്ഷേത്രത്തിൽ വച്ചാണ് ഞങ്ങൾ വിവാഹിതരായത്,'എന്നായിരുന്നു സുധ പറഞ്ഞത്.
1994 ൽ ആയിരുന്നു ഇവരുടെ വിവാഹം. വീട്ടുക്കാർ സമ്മതിക്കില്ലെന്ന് കരുതി പിരിയേണ്ടതില്ലെന്ന് തീരുമാനിച്ച ഇവർ കുടുംബത്തെയും ബന്ധുക്കളെയും അറിയിക്കാതെ ക്ഷേത്രത്തിൽ വെച്ച് രഹസ്യമായി വിവാഹം കഴിക്കുകയായിരുന്നു.
എന്നും രവിയെ കുറിച്ച് വാചാലയാകുന്ന സുധയെ ആണ് അഭിമുഖങ്ങളിൽ കണ്ടിട്ടുള്ളത്. തന്റെ പരിമിതികൾ മറന്ന് തന്നെ സ്നേഹിക്കുന്ന അദ്ദേഹം തനിക്ക് കൂടുതൽ സുരക്ഷിതത്വബോധം നൽകുന്നുണ്ടെന്നാണ് സുധ ഒരിക്കൽ പറഞ്ഞത്.
അതേസമയം, വിവാഹം കഴിഞ്ഞിട്ട് ഇരുപത്തഞ്ച് വർഷത്തിലേറെ ആയെങ്കിലും ഇവർക്ക് കുട്ടികൾ ഉണ്ടായിട്ടില്ല. എന്നാൽ രണ്ടുപേരും അവരുടെ കൂട്ട് ആഘോഷിക്കുന്നതിനാൽ അവർക്കതിൽ നിരാശയുമില്ല.

അതേസമയം, ഒരിക്കൽ കൈരളിക്ക് നൽകിയ അഭിമുഖത്തിൽ കുഞ്ഞിനെ ദത്തെടുക്കുന്നതിനെ കുറിച്ച് ചിന്തിച്ചിട്ടുണ്ടോ എന്ന് താരത്തോട് ചോദിച്ചിരുന്നു.
എന്നാൽ ദത്തെടുക്കുന്നതിൽ തങ്ങൾ രണ്ടുപേരും വിശ്വസിക്കുന്നില്ലെന്നും. താൻ ഒരു ഭാരമാണെന്ന് ആ കുട്ടിക്ക് ചിലപ്പോൾ പിന്നീട് തോന്നിയേക്കുമെന്നാണ് നടി പറഞ്ഞത്.
അതേസമയം, കഴിഞ്ഞ 29 വർഷമായി ആർക്കും മാതൃകയാക്കാവുന്ന വിധത്തിൽ പരസ്‌പര സ്നേഹത്തോടെയും ബഹുമാനത്തോടെയും മാതൃക ദമ്പതികളായി തുടരുകയാണ് ഇരുവരും. ഇന്നും പ്രണയിക്കുകയാണ്.


Click it and Unblock the Notifications











