For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  നരേനോട് ആരാധന മൂത്ത് ഒരു ഡയറി വാങ്ങി 'ഐ ലവ് യൂ, ഐ ലവ് യൂ' എന്ന് എഴുതി; അദ്ദേഹത്തോട് ഇത് പറഞ്ഞു! സുരഭി പറയുന്നു

  |

  നാടക വേദികളിൽ നിന്ന് ടെലിവിഷനിലേക്കും പിന്നീട് സിനിമയിലേക്കും എത്തി തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ച നടിയാണ് സുരഭി ലക്ഷ്മി. ചെറുതും വലുതുമായ നിരവധി വേഷങ്ങളിൽ താരം ഇതിനോടകം വെള്ളിത്തിരയിൽ എത്തിയിട്ടുണ്ട്. അഭിനയപ്രാധാന്യമുള്ള കാരക്ടർ വേഷങ്ങളും കോമഡി വേഷങ്ങളും തന്റെ കയ്യിൽ ഭദ്രമാണെന്ന് സുരഭി തെളിയിച്ചിട്ടുണ്ട്. 2017 ൽ മിന്നാമിനുങ്ങ് എന്ന ചിത്രത്തിലൂടെ മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരവും സുരഭി സ്വന്തമാക്കിയിരുന്നു.

  അമൃത ടിവിയിലെ ബെസ്റ്റ് ആക്ട്ർ എന്ന റിയാലിറ്റി ഷോയിലൂടെയാണ് സുരഭി ആദ്യമായി മിനിസ്‌ക്രീനിലേക്ക് എത്തുന്നത്. പിന്നീട് മീഡിയ വൺ ചാനലിൽ സംപ്രേക്ഷണം ചെയ്ത എം80 മൂസ എന്ന പരമ്പരയിലേക്ക് എത്തിയ സുരഭി ആ പരമ്പരയിലൂടെയാണ് പ്രേക്ഷക ശ്രദ്ധ നേടുന്നത്. മലബാർ ഭാഷ സംസാരിക്കുന്ന പാത്തു എന്ന കഥാപാത്രത്തെ അവതരിപ്പിച്ച സുരഭി തരംഗമായി മാറിയിരുന്നു. തുടർന്നാണ് സിനിമകളിലും കൂടുതൽ മികച്ച അവസരങ്ങൾ സുരഭിക്ക് ലഭിക്കുന്നത്.

  Also Read: 'ശരീരത്തിലാകെ 18 ടാറ്റുവുണ്ട്, ആരും കാണാത്ത സ്ഥലത്ത് ടാറ്റു ചെയ്തു, സിനിമയില്ലാത്തിൽ വിഷമം തോന്നി'; പ്രിയ

  ഇപ്പോഴിതാ, ഈയിടെ ഇറങ്ങിയ കുമാരി എന്ന സിനിമയിലെ ശ്രദ്ധേയ കഥാപാത്രത്തിലൂടെ കയ്യടി വാങ്ങിക്കൂട്ടുകയാണ് സുരഭി. വമ്പൻ മേക്കോവറിലാണ് നടി സിനിമയിൽ എത്തിയിരിക്കുന്നത്. നിരവധി സിനിമകൾ നടിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

  ഇതിനോടകം തന്നെ സൂപ്പർ താര സിനിമകളിൽ എല്ലാം അഭിനയിച്ചിട്ടുള്ള സുരഭി തനിക്ക് കുട്ടിക്കാലത്ത് ഒരു താരത്തോട് തോന്നിയ ആരാധനയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഇപ്പോൾ. മനോരമ ആഴ്ചപ്പതിപ്പിന് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിലാണ് നടി ഇക്കാര്യം പറഞ്ഞത്. സുരഭിയുടെ വാക്കുകൾ വിശദമായി വായിക്കാം തുടർന്ന്.

  'ഫോർ ദ് പീപ്പിൾ എന്ന സിനിമ പുറത്തിറങ്ങിയ സമയത്ത് എനിക്കു നരേനോട് ഭയങ്കര ആരാധനയായിരുന്നു. അന്ന് അദ്ദേഹത്തി ന്റെ പേര് സുനിൽ എന്നായിരുന്നു. ഞാനൊരു ഡയറി വാങ്ങിച്ച് 'ഐ ലവ് യൂ, ഐ ലവ് യു, ഐലവ് യൂ...' എന്നെഴുതി. അന്നെനിക്ക് പതിമൂന്നോ പതിനാലോ വയസ്സാണ്. വർഷങ്ങൾക്കുശേഷം ഞാൻ ഈ കഥ നരേൻ ചേട്ടനോടു പറഞ്ഞു. അദ്ദേഹം ചോദിച്ചു,

  'അപ്പോൾ ഡയറിയിൽ എന്റെ പേരെഴു തിക്കൂടായിരുന്നോ?' എന്ന്. അന്നിങ്ങടെ പേര് സുനിൽ എന്നാണ്. ന്റെ വീടിനടുത്ത് വേറൊരു സുനിയുണ്ട്. അഥവാ ഇതെങ്ങാനും ആ സുനിയുടെ കയ്യിൽ കിട്ടിയാൽ, അല്ലെങ്കിൽ വീട്ടുകാരുടെ കയ്യിൽ കിട്ടിയിയാൽ എന്നെ ആ സുനി എന്ന ചേട്ടനുമായി കെട്ടിക്കും' എന്ന് ഞാൻ പറഞ്ഞു,' സുരഭി പറഞ്ഞു.

  Also Read: ആ വീഡിയോ കുറച്ച് ഭാഗം മാത്രം കാണിച്ച് മോശമാക്കിയതാണ്; ഇന്ന് ട്രോളുന്നവര്‍ നാളെ മാറ്റി പറയുമെന്ന് പ്രിയ വാര്യർ

  കുട്ടിക്കാലത്ത് താൻ വളരെ കുസൃതി ആയിരുന്നെന്നും സുരഭി അഭിമുഖത്തിൽ പറയുന്നുണ്ട്. 'മഹാ കച്ചറ ആയിരുന്നു ഞാൻ. നഴ്സറിയിൽ പോകില്ല. പോയാലും എല്ലാവരെയും ഉപദ്രവിക്കും. നിലത്തു കിടന്ന് ഉരുണ്ടു കരയും. ഇറങ്ങി ഓടും. എന്റെ രണ്ടാമത്തെ ചേ ച്ചി എന്നെ സ്കൂളിൽ കൊണ്ടുപോകാൻ നന്നായി കഷ്ടപ്പെട്ടിട്ടുണ്ട്. പോകുന്ന വഴിക്ക് ബാത്റൂമിൽ പോകണം എന്നു പറഞ്ഞു ഞാൻ കരയും. സ്കൂളിലെത്തിയാൽ ഇന്റർവെൽ സമയത്ത് അവളുടെ ക്ലാസിന്റെ മുന്നിൽ പോയി നിന്നു കരയും,'

  'അവളെന്നെ നുള്ളി ക്ലാസിൽ എത്തിക്കും. ഞാൻ കിടന്നു കരയും. പിന്നെ വീട്ടിൽ കൊണ്ടു ചെന്നാക്കും. കുരുത്തക്കേടിന്റെ കൂടായിരുന്നു. വീട്ടിൽ വന്നുകഴിഞ്ഞാൽ ഈ മൂന്നുപേരെയും പഠിക്കാൻ ഞാൻ സമ്മതിക്കില്ല. അവരുടെ പുസ്തകം കീറിക്കളയും. ഒരിക്കൽ അമ്മ കാണാതെ 'ഈ സാധനം ഇനി വേണ്ട' എന്നു പറഞ്ഞ് ചേച്ചിമാർ രണ്ടാളും എന്നെ വീടിന്റെ അടുത്തുള്ള ഒരു ഇടവഴിയിലേക്കു കൊല്ലാൻ കൊണ്ടുപോയി.

  'ഇപ്പക്കൊല്ലും ഇപ്പക്കൊല്ലും' എന്നു പറയുമ്പോൾ ഞാൻ ദയനീയമായി അവരെ നോക്കും. അവരുടെ മനസ്സ് അലിയും. അന്നേ ഞാനൊരു അഭിനേത്രിയായിരുന്നു. സ്കൂളിലെ കാര്യം പിന്നെ പറയണ്ട. രാവിലെ ക്ലാസിൽ വന്നാൽ അജേഷ് മാഷ് ആദ്യം പറയുന്നത് 'സുരഭി പുറത്തു പോയി നിൽക്ക്' എന്നാണ്. ഞാനിപ്പോൾ കുറച്ച് ഒതുങ്ങിയതാണ്,' സുരഭി പറഞ്ഞു.

  Read more about: surabhi lakshmi
  English summary
  Actress Surabhi Lakshmi Opens Up That She Was A Mad Fan Of Actor Narain
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X