മണിരത്നത്തിന്റെ നായികക്ക് ബി ​ഗ്രേഡ് ചിത്രത്തിൽ അഭിനയിക്കേണ്ടി വന്നു; വിജയകാന്ത് സിനിമയിലും മോശം അവസ്ഥ

മികച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട അഭിനേത്രിയാണ് സ്വർണമല്യ. ഒരു പക്ഷേ ആ പേരിനേക്കാൾ കൂടുതൽ ആളുകൾ തിരിച്ചറിയുന്നത് അലൈപായുതെ എന്ന മണിരത്നം ചിത്രത്തിലെ പൂർണി എന്ന കഥാപാത്രത്തെയായിരിക്കും. സിനിമയിലെ രം​ഗ പ്രവേശനം തന്നെ മണിരത്നം ചിത്രത്തിലൂടെയായിരുന്നു. സ്വർണമല്യയുടെ കരിയറിലെ മികച്ച കഥാപാത്രവുമാണ് പൂർണി. സിനിമയിൽ അവസരങ്ങൾ ലഭിച്ചെങ്കിലും പല കാരണങ്ങളാൽ സ്വർണമല്യ തന്നെയാണ് അഭിനയം ഉപേക്ഷിച്ചത്. സീരിയലുകളിലും താരം സാന്നിധ്യം അറിയിച്ചിരുന്നു.

വളരെ കുറച്ച് സിനിമകളിലൂടെയാണ് സ്വർണമല്യയെ പ്രേക്ഷകർ കണ്ടത്. അലൈപായുതേ പോലെ പ്രേക്ഷക പ്രീതി നേടിയ കഥാപാത്രമായിരുന്നു മൊഴി എന്ന ചിത്രത്തിലെ ഷീല. ഒരു നായികാ കഥാപാത്രത്തിലൂടെ തിളങ്ങാൻ താരത്തിന് സാധിച്ചിട്ടില്ല. എന്നിട്ടും, കേരള പോലീസ് എന്നീ ചിത്രങ്ങളിലൂടെ മലയാളത്തിലും സ്വർണമല്യ അഭിനയിച്ചിട്ടുണ്ട്. ചായ് വിത്ത് ചിത്ര എന്ന പഴയ അഭിമുഖത്തിലൂടെ സ്വർണമല്യ തന്റെ സിനിമാ ജീവിതത്തെ കുറിച്ച് തുറന്നു പറയുന്നു.

Actress Swarnamalya

"മണി രത്നം സിനിമക്കു ശേഷം കരിയറിൽ തെറ്റായൊരു തീരുമാനം എനിക്ക് എടുക്കേണ്ടി വന്നിട്ടുണ്ട്. ഒരു ബി ​ഗ്രേഡ് മൂവിയിൽ അഭിനയിക്കേണ്ടി വന്നു. ഞാൻ കരുതിയത് മണിരത്നം പോലെയാണ് എല്ലാ സംവിധായകരും എന്നായിരുന്നു. അവർ എന്നോട് പറഞ്ഞത് പത്ത് മിനുറ്റ് മാത്രമാണ് ആ സിനിമയിൽ എനിക്ക് അഭിനയിക്കാനുള്ളൂ എന്നായിരുന്നു. ഞാൻ ചെയ്യാമെന്നും പറഞ്ഞു. ഫോട്ടോ ഷൂട്ട് നടത്തിയപ്പോഴാണ് എനിക്ക് മനസിലായത് ഇതൊരു ബി ​ഗ്രേഡ് മൂവിയാണെന്ന്. ഇത് ചെയ്യണോ വേണ്ടയോ എന്ന ചിന്ത വല്ലാതെ കുഴപ്പിച്ചു.

അവസാനം ഫോട്ടോഷൂട്ട് ചെയ്തു. എനിക്ക് നോ എന്ന് പറയാൻ സാധിച്ചില്ല. വല്ലാത്തൊരു സാഹചര്യമായിരുന്നു അത്. സിനിമ റിലീസ് ചെയ്തപ്പോൾ ഒരുപാട് വിവാദങ്ങൾ നേരിട്ടു. ഒരു ബി ​ഗ്രേഡ് ചിത്രത്തിന്റെ ഭാ​ഗമായത് ജീവിതത്തിൽ എടുത്ത ഏറ്റവും തെറ്റായ തീരുമാനമായിരുന്നു. അത്തരത്തിൽ എടുത്ത മറ്റൊരു തീരുമാനമായിരുന്നു വിവാഹം. വിവാഹത്തോടെ അമേരിക്കയിലേക്ക് പോയിരുന്നു. എന്നാൽ ഭർത്താവുമായി ഒത്തുപോവാൻ സാധിക്കാതെ വന്നപ്പോൾ ഇന്ത്യയിലേക്ക് തിരിച്ചു വന്നു." സ്വർണമല്യ തുറന്നു പറഞ്ഞു.

Actress Swarnamalya

2002ലാണ് സ്വർണമല്യ അർജുൻ രാജരാമൻ എന്നയാളെ വിവാഹം ചെയ്യുന്നത്. ആ ബന്ധം അധികകാലം മുന്നോട്ട് പോയില്ല. 2004ൽ ഇരുവരും വേർപിരിഞ്ഞു. വിവാഹ മോചനത്തിനു ശേഷം സ്വർണമല്യ സജീവമായി അഭിനയത്തിലും ആങ്കറിം​ഗിലും ടെലിവിഷൻ രം​ഗത്തും നിലയുറപ്പിച്ചു. ഒരുപാട് വേദനകൾ താരത്തിനു അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. വിവാഹ മോചനത്തിനു ശേഷം 2004ലാണ് എങ്കൾ അണ്ണ എന്ന ചിത്രത്തിൽ വിജയകാന്തിന്റ സഹോദരിയായിട്ട് അഭിനയിക്കുന്നത്. എന്നാൽ ആ സിനിമയിലും ഒരുപാട് ബുദ്ധിമുട്ടുകൾ നേരിട്ടു.

"ഈ സിനിമയിൽ പൂർണമായും കരഞ്ഞു കൊണ്ടിരിക്കുന്ന കഥാപാത്രമായിരുന്നു എനിക്ക് ലഭിച്ചത്. അതെനിക്ക് ഒട്ടും ഉൾക്കൊള്ളാൻ സാധിക്കുന്നതല്ല. കരയാൻ ഇഷ്ടമില്ലാത്തതിനാലാണ് സീരിയലിൽ നിന്നു പോലും അകലം പാലിച്ചു കൊണ്ടിരുന്നത്. ഒരു ദിവസം ഞാൻ സംവിധായകനോട് ചോദിച്ചു ഒരു സീനിൽ എങ്കിലും ചിരിക്കുന്ന എന്റെ മുഖം കാണിക്കുമോ എന്ന്. എനിക്ക് സിനിമയെ കുറിച്ച് കൂടുതൽ ഒന്നും അറിയില്ലായിരുന്നു. എന്റെ മുത്തച്ഛൻ സിനിമയിൽ ഉണ്ടായിരുന്നു. പക്ഷേ അദ്ദേഹം സിനിമയെ കുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല." സ്വർണമല്യ പറയുന്നു.

Read more about: swarnamalya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X